‘വെസ്റ്റേണ്‍ ലൈഫ്’ ആഗ്രഹിക്കുന്ന പുതു തലമുറയ്ക്ക് ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളാണ് ഡി.ജെ പാര്‍ട്ടികളും, അതിനായി എത്തിക്കുന്ന ലഹരിഉപയോഗവും. വന്‍കിട ഹോട്ടലുകളില്‍ ലക്ഷങ്ങള്‍ മുടക്കി നടത്തുന്ന ഡി.ജെ. പാര്‍ട്ടികളുടെ പ്രധാന ഘടകം കൂടിയാണ് മദ്യവും മയക്കുമരുന്നും. ഇതൊന്നുമില്ലാതെ സ്വബോധത്തോടെ ഡി.ജെയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് പുതുതലമുറ യോയോ ബോയ്സ് പറയുന്നത്.
അലക്ഷ്യമായി വെട്ടിയ തലമുടിയും, അണ്ടര്‍വെയറിന്റെ പതുകിയും കാണാന്‍ പാകാത്തിന് പാന്‍സും, സ്പെയിസ് വാക്കേഴ്സ് ഇടുന്ന പോലുള്ള ഷൂസുംമൊക്കെ ഇട്ട് വരുന്ന പുത്തന്‍ തലമുറയുടെ മയക്കം കണ്ടാല്‍ ഉറപ്പിച്ചോളൂ, മരുന്നുകള്‍ മാറിമാറി ഉപയോഗിക്കുന്നവരാണെന്ന്.
നോക്കൂ, പെന്‍സില്‍ കൊണ്ടെഴുതിയാല്‍ തെറ്റുമ്പോള്‍ നമ്മള് മായ്ക്കാന്‍ ഉപയോഗിക്കുന്ന റബ്ബറില്‍ വരെ മയക്കുമരുന്നുണ്ടെന്ന് ഗവേ,ണം നടത്തി കണ്ടെത്തിയ തലമുറയാണ് ഇന്നുള്ളത്. നിത്യവും ഉപയോഗിക്കുന്ന വസ്തുക്കളിലും ഇവര്‍ മയങ്ങാന്‍ വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. കഞ്ചാവ്, ടി.ഡി., മെഡിക്കല്‍സ്റ്റോറില്‍ നിന്നും ലഭിക്കുന്ന വിവിധ ഇനം ഗുളികകള്‍ തുടങ്ങിയവയെല്ലാം ഇവരുടെ
പ്രധാന മയക്കുമരുന്നുകളാണ്. കൊച്ചിയാണ് മയക്കുമരുന്നിന്റെ ഹബ്ബ്.
കൊച്ചിയിലെ സിനിമാക്കാരില്‍ ഭൂരിഭാഗവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ്. ഗുണ്ടാനേതാവായ ഓംപ്രകാശ് കൊച്ചിയില്‍ ആഡംബര ഹോട്ടലില്‍ താമസിച്ചത് മയക്കുമരുന്ന് കച്ചവടം ചെയ്യാന്‍ വേണ്ടിയായിരുന്നു എന്ന് പോലീസ് പറയുമ്പോള്‍, ഓംപ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാക്കാരും ഉണ്ടായിരുന്നുവെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. കേസില്‍ ഓംപ്രകാശിന് ജാമ്യം ലഭിച്ചെങ്കിലും, ഒരു ഗുണ്ടാ നേതാവിനെ സന്ദര്‍ശി
ക്കാന്‍ പാകത്തിന് സിനിമാക്കാര്‍ക്ക് എന്തു ബന്ധമാണുള്ളതെന്ന ചോദ്യം പ്രസക്തമാവുകയാണ്.
യുവ നടനായ ശ്രീനാഥ് ഭാസിയാണ് ഒരാള്‍, നടി പ്രയാഗാ മാര്‍ട്ടിനാണ് മറ്റൊരാള്‍. ഇവര്‍ മയക്കുമരുന്ന് വാങ്ങാനാണോ ഓംപ്രാകശിനെ കാണാന്‍ പോയതെന്ന സംശയം ബലപ്പെടുന്നുണ്ട്. കൂടാതെ, കൊച്ചിയിലെ നടന്മാര് സ്ഥിരമായി കഞ്ചാവ് വലിക്കുന്നവരാണെന്ന് പൊതുവെ ഒരു സംസാരം കൊച്ചിക്കാര്ക്കിടയിലുണ്ട്. എല്ലാ യുവ നടന്മാരുടെ കൈയ്യിലും ഒരു വലിക്കുള്ള സാധനം എപ്പോഴും ഉണ്ടാകുമെന്നാണ് വിശ്വസനീയമായ അറിവ്. അതൊരു തെറ്റാണെന്ന് വലിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും തോന്നുന്നില്ല എന്നതാണ് സത്യം.
വലിക്കുന്നവരെയും വില്ക്കുന്നവരെയും കണ്ടെത്താന്‍ നടക്കുന്ന നിയമപാലകര്‍ക്കു മാത്രമാണ് ഇത് തെറ്റാകുന്നത്. ദിനംപ്രതി മയക്കുമരുന്നിന്റെ ആവശ്യക്കാര്‍ കൊച്ചിയില്‍ വര്‍ദ്ധിച്ചു വരികയാണ്. ആവശ്യത്തിനനുസരിച്ച് മയക്കുമരുന്ന് കിട്ടാനില്ല എന്നതാണ് കൊച്ചിയിലെ മയക്കുമരുന്ന് ഉപഭോക്താക്കള്‍ നേരിടുന്ന വലിയ പ്രശ്നം. നോക്കൂ, തിരുവനന്തപുരത്തെ ഗുണ്ടാനേതാവ് കൊച്ചിയില്‍ മയക്കുമരുന്ന് കച്ചവടം ചെയ്യാന്‍ പോകുന്നതെന്തിനാണ് എന്ന ചോദ്യത്തിനുത്തരമാണിത്.
കൊച്ചിയിലെ പരമ്പരാഗത കച്ചവടക്കാരെല്ലാം പോലീസ് നോട്ടപ്പുള്ളികളോ, ജയിലിലോ ആയിക്കഴിഞ്ഞു. ഉഫയോഗിക്കുന്നവര്‍ തന്നെ വില്പ്പനക്കാരുമാകുന്നുണ്ടെങ്കിലും ബിസിനസ് വികസിപ്പിക്കാന്‍ കഴിയാതെ വരുന്നുണ്ട്. വില്‍പ്പനക്കാര്‍ ഉപഭോക്താവാകാതിരിക്കുകയാണ് വേണ്ടത്. അതാണ് കൊച്ചിയിലെ കച്ചവടക്കാര്‍ക്ക് പറ്റുന്നതും. വില്ക്കാന് വാങ്ങുന്നതു കൂടി ഉപയോഗിക്കുന്നതോടെ മയക്കുമരുന്നിന്റെ ലഭ്യത കുറയുന്നുണ്ട്.
ഇതാണ് ഓംപ്രകാശും സംഘവും കൊച്ചിയിലേക്ക് ബിസിനസ് നീട്ടിയതിന്റെ രഹസ്യം. ആവശ്യക്കാര്‍ കൂടുതലുള്ളതു കൊണ്ടും, വേഗത്തില്‍ വിറ്റു പോകുന്നതു കൊണ്ടും, എത്ര രൂപയ്ക്കു വേണമെങ്കിലും വില്ക്കാമെന്നതു കൊണ്ടും കൊച്ചി മയക്കു മരുന്ന് വില്‍പ്പനയ്ക്ക് ബെസ്റ്റ് പ്ലേസാണ്. അടുത്തിടെ പിടികൂടിയ ലഹരി മരുന്ന് വേട്ടയുടെ വിവരങ്ങള്‍ എടുത്താല്‍ മനസ്സിലാകും. ട്രെയിന്‍മാര്‍ഗം ലഹരിമരുന്ന് കൊണ്ടുവന്ന യുവതിയെ അറസ്റ്റു ചെയ്തത് ഈയിടെയാണ്.
ബംഗലൂരുവില്‍ നിന്നുമാണ് ഇത് എത്തിച്ചത്. മാത്രമല്ല, കൊച്ചിയില്‍ എത്തുന്ന കപ്പലുകള്‍ കേന്ദ്രീകരിച്ചും ലഹരിക്കടത്ത് നടക്കുന്നുണ്ട്. ഇതെല്ലാം അവിടുള്ള സിനിമാ സീരിയല്‍ മേഖലയിലുള്ള ആവശ്യക്കാരും, കച്ചവടക്കാരും അറിയുന്നുണ്ടെന്നു മാത്രം. അറിയാതിരിക്കുന്നത്, സാധാരണ ജനങ്ങലാണ്. അവര്‍ക്ക് ലഹരിയും വേണ്ട, ഡി.ജെയും വേണ്ട.
CONTENT HIGHLIGHTS; Are DJ parties in Kerala alcohol-free ‘parties’? Fertilizers themselves must answer: Is this the business of the visible market?