കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് (KWML) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പിന്നീട് നീട്ടിയേക്കാം. ആകെ 149 ഒഴിവുണ്ട്.
എഴുത്തുപരീക്ഷ/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: കെ.എം.ആര്‍.എല്‍./ കെ.ഡബ്ല്യു.എം.എല്‍. വെബ്സൈറ്റിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യണം. അവസാന തീയതി: ഒക്ടോബര്‍ 9. വെബ്സൈറ്റ്: kochimetro.org
content highlight: kochi-water-metro-vaccancies