ലോക്‌സഭാ തെരഞ്ഞെടുപ്പും കഴിഞ്ഞു. സി.പി.ഐ സ്ഥാനാര്‍ത്ഥി തൃശൂര്‍പൂരം വെടിക്കെട്ടു പോലെ എട്ടു നിലയില്‍ പൊട്ടി. എന്നിട്ടും അതിന്റെ കണക്കെടുപ്പും വിഴുപ്പലക്കലും ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായിരുന്നു വി.എസ്. സുനിില്‍കുമാറാണ് വിഷയം എടുത്തിട്ടത്. ഇട്ടപാടെ തൃശൂര്‍ ‘പൂരം’ ആരംഭിക്കുകയും ചെയ്തു.
തന്റെ തോല്‍വിക്കു പ്രദാന കാരണം, പൂരം കലക്കല്‍ മാത്രല്ല, ‘പാലം വലി’ കൂടിയാണെന്ന് സുനില്‍കുമാര്‍ വെളിപ്പെടുത്തി. സി.പി.ഐയില്‍ നിന്നുള്ള പാലം വലിയും സി.പി.എമ്മിന്റെ പാലംവലിയും ഇതിലുണ്ട്. പാലം വലിച്ചവരെല്ലാം തന്റെ തോല്‍വി പൂരം കലക്കലില്‍ മാത്രം കൊണ്ടു കെട്ടുകയാണ് ചെയ്യുന്നത്.
തൃശൂര്‍ മണ്ഡലത്തില്‍ ചോര്‍ന്ന സി.പി.ഐ-സി.പി.എം വോട്ടുകളെ കുറിച്ച് ആരും മിണ്ടുന്നില്ല. പക്ഷെ, പുറത്തെല്ലാവര്‍ക്കുമറിയാം. ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ ചോര്‍ന്നത്, കോണ്‍ഗ്രസിന്നല്ലെന്ന് വ്യക്തമാണ്. കാരണം, കെ. മുരളീധരന്‍ തൃശൂര്‍ മണ്ഡലത്തില്‍ മൂന്നാമതു പോയി. അപ്പോള്‍ വോട്ടു ചോര്‍ന്നത് ആഖജക്കാണെന്ന് വ്യക്തം. അതെങ്ങനെ സംഭവിച്ചു എന്നതാണ് പരിശോധിക്കേണ്ടത്.
ഇടതുമുന്നണി എല്ലായ്‌പ്പോഴും ലീഡ് നിലനിര്‍ത്തുന്ന 27 ബൂത്തുകളില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയേറ്റിട്ടുണ്ട്. എല്‍ഡിഎഫിനുണ്ടായത് രാഷ്ട്രീയ പരാജയമാണ്. പൂരം വിവാദം മാത്രമല്ല തോല്‍വിക്കു പിന്നിലെന്ന് കരുതരുതെന്നും സുനില്‍ കുമാര്‍. എന്നാല്‍, ഇത് എല്‍.ഡി.എഫിലോ, സി.പി.എമ്മിനോടോ പറയാന്‍ സി.പി.ഐയയില്‍ നേതാവില്ലാതെ പോയെന്നതാണ് പ്രധാന വിഷയം.
മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും മറുപടി പറയേണ്ട തെരഞ്ഞെടുപ്പ് തോല്‍വിയാണ് തൃശൂരിലേത്. പലയിടങ്ങളിലും സിപിഎം കേഡര്‍മാരുടെയും അനുഭാവികളുടെയും വോട്ടുകള്‍ ബിജെപി വാങ്ങിയെന്ന് തൃശൂരില്‍ നിന്നുള്ള മറ്റൊരു നേതാവ് കൗണ്‍സിലില്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്യാനോ, പാര്‍ട്ടിയുടെ നിലപാടും കണ്ടെത്തലും സി.പി.എമ്മിനെയോ, എല്‍.ഡി.എഫിനെയോ അറിയിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്.
സമീപകാലത്തായി ഉയര്‍ന്നു വന്ന പല വിഷയങ്ങളിലും സി.പി.ഐയുടെ നിലപാട് മൃദുവായിപ്പോകുന്നുണ്ട്. എഡിജിപി എം.ആര്‍.അജിത്കുമാറുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട് ഉയര്‍ന്ന സമീപകാല വിവാദങ്ങളിലാണ് ഈ വിമര്‍ശനം ഉയര്‍ന്നത്. സര്‍ക്കാരിനും മുന്നണിക്കും അവമതിപ്പുണ്ടാക്കിയ വിവാദങ്ങളില്‍ വേണ്ട രീതിയില്‍ ഇടപെടാനും തിരുത്തല്‍ വരുത്താനും പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. എന്നാല്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ വാദം തള്ളിക്കളയുകയായിരുന്നു.
മുഖ്യമന്ത്രിയെ വിജയാ… എന്നു വിളിച്ച് സംസാരിക്കാന്‍ മുന്‍ സെക്രട്ടറി വെളിയം ഭാര്‍ഗവന് കഴിഞ്ഞിരുന്നുവെന്നും എന്നാല്‍ തനിക്കതിനു കഴിയില്ലെന്നും ബിനോയ്വിശ്വം പറഞ്ഞു. പക്ഷേ ഉയര്‍ന്നു വന്ന വിഷയങ്ങളിലെല്ലാം പാര്‍ട്ടിയുടെ ഉറച്ച നിലപാട് മുഖ്യമന്ത്രിയോടും സിപിഎം സംസ്ഥാന സെക്രട്ടറിയോടും മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. സെക്രട്ടറിയെന്ന നിലയിലാണ് പാര്‍ട്ടിയുടെ നിലപാടുകള്‍ താന്‍ പറയുന്നത്. മറ്റാരും വക്താക്കളാകണ്ട.
താനല്ല, ആരു സെക്രട്ടറിയാണെങ്കിലും അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതിയെന്നും ബനോയ് വിശ്വം പറഞ്ഞു. സി.പി.എമ്മിന്റെ ഉള്ളില്‍ നടക്കുന്ന വിഷയങ്ങളില്‍ സി.പി.ഐയില്‍ വ്യത്യസ്ത അഭിപ്രായവും നിലപാടുകളും ഉണ്ടെന്നാണ് സംസ്ഥാന കൗണ്‍സിലില്‍ നിന്നും മനസ്സിലാകുന്നത്.
എന്നാല്‍, ഒരു കാര്യം വ്യക്തമായിട്ടുണ്ട്. എത്രയൊക്കെ ചര്‍ച്ച ചെയ്താലും തൃശൂര്‍ ലോക്‌സഭാ മണ്ഡലം തിരിച്ചു പിടിക്കാന്‍ സിപി.ഐക്ക് കഴിയില്ലെന്നത്. കാരണം, അവിടെ ബി.ജെ.പി ശക്തമായ അടിത്തറ പാകിക്കഴിഞ്ഞു. ഇനിയുള്ള അഞ്ചു വര്‍ഷം കൊണ്ട് ആഖജ വളരുകയാണ് ചെയ്യാന്‍ പോകുന്നത്. സി.പി.ഐയുടെ സീറ്റിനെ ആഖജക്ക് കൊടുത്ത സി.പി.എമ്മും ആഖജയുടെ കൂടെ ആയതോടെ തൃശൂര്‍ ലോക്‌സഭാ സീറ്റ് CPIക്ക് നഷ്ടമാകുമെന്നുറപ്പായി.
CONTENT HIGHLIGHTS;Thrissur ‘Pooram’ is not over in CPI: Is there a leader who calls the Chief Minister ‘Vijaya’? In CPI: Binoy Vishwam