KSRTC ബസുകളില്‍ ബ്രേക്ക് കിട്ടാത്തതിനു കാരണം, റീജ്യണല്‍ വര്‍ക്ക്‌ഷോപ്പുകളില്‍ കൃത്യമായ ബ്രേക്ക്‌സിസ്റ്റം പരിശോധിക്കാത്തതാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നത് സത്യം. ഡ്രൈവര്‍മാര്‍ എഴുതി ഇടുന്ന പരാതികള്‍ കീറിക്കളയുന്നതല്ലാതെ, വണ്ടികളിലെ ബ്രേക്ക് സിസ്റ്റം പരിശോധിക്കുകയോ, കേടുപാടുകള്‍ പരിഹരിക്കുകയോ ചെയ്യുന്നില്ല. പരാതികള്‍ കീഴിക്കളയുന്നവര്‍ ആരായാലും, അത്തരം ജീവനക്കാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകുമോ എന്നാണ് ചോദ്യം.
പരാതികള്‍ വലിച്ചു കീറിക്കളയുന്നവരെ കണ്ടെത്താനും നടപടി ഉണ്ടാകണം. കൃത്യമായിട്ട് പരാതി എഴുതിയിടുന്ന ഒരു ഡ്രൈവറുടെ ലോഗ് ഷീറ്റ് കാറിക്കളഞ്ഞതിന്റെ വിവരം പുറത്തു വന്നിരിക്കുകയാണ്. പരാതികള്‍ എവുതി ഇട്ടിട്ടും പരാഹാരം കാണാതെ വന്നതോടെയാണ് ഡ്രൈവര്‍ തന്റെ പരാതി ലോഗ്ഷീറ്റിനു മുകളില്‍ എഴുതിയത്. എന്നാല്‍, പിറ്റേ ദിവസം ഡ്രൈവര്‍ ലോഗ്ഷീറ്റില്‍ സര്‍വ്വീസിന്റെ വിവരങ്ങള്‍ എഴുതാനെത്തിയപ്പോള്‍ പരാതിയഎവുതിയിരുന്ന ലോഗ്ഷീറ്റിന്റെ മുകള്‍ ഭാഗം കീറിക്കളഞ്ഞിരിക്കുന്നതാണ് കണ്ടത്.
വൈക്കം ഡിപ്പോയില്‍ നടന്ന ഈ സംഭവം അന്വേഷിക്കാന്‍ മന്ത്രി ധൈര്യം കാണിക്കണം. ഇല്ലെങ്കില്‍ കോഴിക്കോടുണ്ടായ അപകടത്തിനു പിന്നാലെ വൈക്കത്തും KSRTC ബസ് അപകടത്തില്‍പ്പെടും എന്നുറപ്പാണ്. ലോഗ് ഷീറ്റ് കീറിക്കളഞ്ഞവരോട് ആ ഡ്രൈവര്‍ തന്നെ ‘ലോഗ്ഷീറ്റ് കീറരുതെന്ന്’ എഴുതിവെയ്‌ക്കേണ്ട അവസ്ഥയും KSRTCയില്‍ ഉണ്ടായിരിക്കുകയാണ്. ഈ പരാതി പൊതുജനങ്ങള്‍ക്കു വേണ്ടി അന്വേഷണം ന്യൂസ് മന്ത്രിക്കു മുമ്പില്‍ വെയ്ക്കുകയാണ്. മന്ത്രിയുടെ ഓഫീസിലുള്ളവര്‍ ഈ വാര്‍ത്ത കണ്ടാലും നടപടി എടുക്കുമെന്ന പ്രതീക്ഷയുണ്ട്.
കാരണം, ഒരു വണ്ടി പോലും അപകടത്തില്‍പ്പെടാന്‍ പാടില്ലെന്നതു കൊണ്ടും, ഒരു ജീവന്‍പോലും അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് തള്ളിവിടാന്‍ പാടില്ലാത്തു കൊണ്ടുമാണ്. KSRTCയുടെ റീജ്യണല്‍ വര്‍ക്ക്‌ഷോപ്പുകളില്‍ വണ്ടികളുടെ ബ്രേക്ക് സിസ്റ്റം കൃത്യമായി പരിശോധിച്ച് അറ്റകുറ്റ പണികള്‍ നടത്തണമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. പരാതികള്‍ കീറിക്കളയാനുള്ളതല്ല, പരിഹരിക്കാനുള്ളതാണ്. ഡ്രൈവര്‍മാരുടെ പരാതികള്‍ ബോധപൂര്‍വ്വം വലിച്ചു കീറി കളയുന്നത് ആരാണ്.
അവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നു തന്നെയാണ് ജീവനക്കാരില്‍ ഭൂരിഭാഗംപേരും പറയുന്നത്. ബ്രേക്ക് ലൈനറുകള്‍ കൃത്യമായി മാറ്റുന്നില്ല. ബ്രേക്ക് സ്ലാക്കറുകള്‍ മാറ്റുന്നില്ല. ബ്രേക്ക് സിസ്റ്റം അപകടകരമാണെന്ന് ഡ്രൈവര്‍മാര്‍ പരാതി എഴുതിയിട്ടാലും തിരിഞ്ഞു നോക്കാത്ത സ്ഥതി. ഇത് പൊതുജനങ്ങള്‍ അറിഞ്ഞിരിക്കണം. KSRTC പരിഹരിക്കേണ്ട വിഷയമല്ലേ അത്, എന്നു ചിന്തിക്കുന്നത് വലിയ ദുരന്തത്തിലേക്ക് വഴിവെയ്ക്കും. കാരണം, KSRTC ബസുകള്‍ ഓടുന്നത് പൊതു നിരത്തുകളിലൂടെയാണ്.
ബസുകളില്‍ യാത്ര ചെയ്യുന്നത് സാധാരണക്കാരാണ്. അവയുടെ ബ്രേക്ക് സിസ്റ്റം മോശമാണെങ്കില്‍ ജീവന്‍ നഷ്ടമാകുന്നത്, ജനങ്ങളുടേതും. ആലപ്പുഴ വലിയ ചുടുകാടിന് സമീപം കഴിഞ്ഞ ആഴ്ചയില്‍ ഒരു അപകടമുണ്ടായി. പ്രൈവറ്റ് ബസിനു പുറകില്‍ KSRTC ബസ് ഇടിച്ചു. ബസിന് ബ്രേക്ക് നഷ്ടപ്പെട്ടാണ് പ്രൈവറ്റ് ബസിന്റെ പുറകിലിടിച്ചത്. നിരവധി തവണ ബ്രേക്ക് കംപ്ലെയിന്റാണ് എന്ന് റിപ്പോര്‍ട്ട് എഴുതി ഇടുന്ന വണ്ടിയായിരുന്നു അത്.
ഓടാന്‍ പറ്റില്ലെന്ന് പരാതിയുള്ള വണ്ടിയാണ്. സര്‍വ്വീസിന് പോകുന്നതിനു മുമ്പ് ഈ വണ്ടി മാറ്റി തരുമോ എന്ന് ഡ്രൈവര്‍ ചോദിച്ചിരുന്നു. എന്നാല്‍, ഡ്രൈവറുടെ പരാതചിയും പരിഹരിക്കപ്പെട്ടില്ല, വണ്ടിയും മാറ്റി നല്‍കിയില്ല. ഫലം, പൊതു നിരത്തില്‍ അപകടം. ബ്രേക്കില്ലാത്ത ബസ് ഓടിക്കേണ്ടി വരുന്ന ഡ്രൈവറിന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഇതിനാണ് ആദ്യം പരിഹാരം കാണേണ്ടത്. ഇല്ലെങ്കില്‍ നിരത്തുകളില്‍ ഇനിയും ജീവനുകള്‍ പൊലിയും.
content highlights;Who will tear down the complaints of KSRTC drivers? Need proof?: Will a case be filed for murder?: Minister must see this (Special Story)