മലയാള സിനിമാ മേഖലയില്‍ നടക്കുന്ന ലൈംഗിക ചൂഷണം അടക്കമുള്ള വിഷയങ്ങളില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീപക്ഷ കൂട്ടായ്മയിലെ 150 സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഇത്രയും നാള്‍ കഴിഞ്ഞിട്ടും നടപടികള്‍ വൈകുന്നതിലും, അതിജീവിതമാര്‍ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കപ്പെടുകയും ചെയ്യുന്നതിനെതിരേ ശക്തമായ നിലപാടാണ് കൂട്ടായ്മ എടുത്തിരിക്കുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പെട്ടെന്ന് എടുക്കേണ്ട തീരുമാനങ്ങളെ സംബന്ധിച്ച് സ്ത്രീപക്ഷ കൂട്ടായ്മ നിവേദനം നല്‍കിയിരിക്കുകയാണ്. ഇതില്‍ 150 സ്ത്രീകള്‍ ഒപ്പിട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കാണ് കൂട്ടായ്മ നിവേദനം നല്‍കിയിരിക്കുന്നത്.
സമൂഹത്തിലും സിനിമാ വ്യവസായത്തിലും ശക്തമായ ചലനങ്ങളുണ്ടാക്കി. തങ്ങള്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങളും തൊഴില്‍ ചൂഷണങ്ങളും തുറന്നു പറയാന്‍ സിനിമാ മേഖലയിലെ പല സ്ത്രീകളും സധൈര്യം മുന്നോട്ട് വന്നുവെന്നതാണ് ഈ ചലനങ്ങളില്‍ ഏറ്റവും ശക്തമായത്. എന്നാല്‍ അതിജീവിതമാര്‍, അവര്‍ അനുഭവിച്ച അതിക്രൂരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍, സൈബറിടങ്ങളിലും പ്രിന്റ് – ദൃശ്യ മാധ്യമങ്ങളിലുമടക്കം അവര്‍ക്കെതിരെ ഹീനമായ വ്യക്തിഹത്യ നടക്കുന്നുവെന്നും നിവേദനത്തില്‍ പറയുന്നു.
ഇതില്‍ സ്ത്രീപക്ഷ കൂട്ടായ്മ ശക്തമായി പ്രതിഷേധിക്കുന്നു. പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പേജുകളില്‍ നിന്ന്, അതിജീവിതമാരെ അപമാനിക്കാനായി ഒരേ തരത്തിലുള്ള ഉള്ളടക്കമാണ് പുറത്തു വരുന്നത്. ഇത് ബോധപൂര്‍വ്വവും സംഘടിതവുമായ ആക്രമണമാണ് എന്ന് മനസ്സിലാക്കുന്നു. സ്ത്രീ നീതി പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. അതിജീവിതമാരെ നിശബ്ദരാക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അതിജീവിതമാരെ താറടിച്ച്, കല്ലേറു നടത്തുന്നവരില്‍ സ്ത്രീ-പുരുഷ ഭേദമില്ല.
അതില്‍ നല്ല നടപ്പുകാരെന്ന കപടമായ മൂടുപടം അണിയുന്നവരുണ്ട്. അവര്‍, സ്വാനുഭവം തുറന്നു പറയാന്‍ ധൈര്യം കാട്ടിയവരെ വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കുകയാണ്. മറ്റു ചിലരാകട്ടെ ഈ വെളിപ്പെടുത്തലുകള്‍ വിനോദ വ്യവസായത്തെ തുലച്ചു എന്ന് മുറവിളികൂട്ടുന്നു. അതിജീവിതമാരല്ല സ്ത്രീ പീഡകരാണ് സിനിമാ വ്യവസായത്തിന് കളങ്കമുണ്ടാക്കിയതെന്ന ഉത്തമ ബോധ്യം ഞങ്ങള്‍ക്കുണ്ട്. ഏതായാലും കുറ്റവാളികളെ ശാക്തീകരിക്കുന്നത് കണ്ടു നില്‍ക്കാനാകില്ല. കേരളം പോലെയുള്ള ഒരു പരിഷ്‌കൃത സമൂഹത്തില്‍ അപരിഷ്‌കൃതമായ ഈ അന്യായം ഇനി ഒട്ടും അനുവദിച്ചു കൂട. അതിന് ചില ആവശ്യങ്ങള്‍ സ്ത്രീപക്ഷ കൂട്ടായ്മ മുന്നോട്ടു വെയ്ക്കുന്നു.
പറഞ്ഞിരിക്കുന്ന ആവശ്യങ്ങള്‍ അടിയന്തിരമായി പരിഗണിച്ചുകൊണ്ട്, നിര്‍ഭയവും സ്വതന്ത്രവുമായി തൊഴിലെടുക്കാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കണമെന്നും സ്ത്രീപക്ഷ കൂട്ടായ്മ നിവേദനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.
നിവേദനത്തില്‍ ഒപ്പിട്ട പ്രമുഖര്‍ ഇവര്‍
കെ അജിത, സാറ ജോസഫ്, കെ ആര്‍ മീര, ജിയോ ബേബി, അശോകന്‍ ചരുവില്‍, ബെന്യാമിന്‍, ജോസഫ് വി കെ, കാഞ്ചന കൊറ്റങ്ങല്‍, ഡോ. ഖദീജ മുംതാസ്, എസ് കെ മിനി, എം. എന്‍. കാരശ്ശേരി, സച്ചിദാനന്ദന്‍, ഡോ. ഏ കെ ജയശ്രീ, കെ കെ രമ MLA, ജോളി ചിറയത്ത്, ജഗദീശന്‍ കളത്തില്‍, സുഹറ വി പി, മേഴ്സി അലക്‌സാണ്ടര്‍, ഷാഹിന കെ കെ, സരിത എസ് ബാലന്‍, ടി രാധാമണി, ഏലിയാമ്മ വിജയന്‍, സരസ്വതി നാഗരാജന്‍, സരിത മോഹനന്‍ ഭാമ, അഡ്വ. സന്ധ്യ ജെ, അഡ്വ. ഭദ്രകുമാരി. കെ വി., ഷുക്കൂര്‍ വക്കീല്‍, ഗീത നസീര്‍, ജീവ ജയദാസ്, സീറ്റാ ദാസന്‍, ജി പി രാമചന്ദ്രന്‍, മീര അശോക്, സി. എസ്. ചന്ദ്രിക, സോണിയ ജോര്‍ജ്ജ്, രേഖ രാജ്, അമൃത കെ പി എന്‍, സുധി ദേവയാനി, രാജരാജേശ്വരി, ആര്‍ പാര്‍വതിദേവി, ജയ ജി നായര്‍, അമല ഷാജി, രജിത ജി, ജിഷ സൂര്യ, ബീന മോള്‍ എസ് ജി, ശ്രീകല ടി എസ്, ഗീതാ ജെ, ഡോ. മാളവിക ബിന്നി, ഷീബ കെ എം, വിജി പെണ്‍കൂട്ട്, ലക്ഷ്മി കൃഷ്ണ, പ്രഭ കുമാരി, കുസുമം ജോസഫ്, ഐറിസ് കൊയ്ലോ, കെ എ ബീന, ഇന്ദിര ബി, അഡ്വ. ഏ കെ രാജശ്രീ, ജോസഫ് വി പി,
സോയ തോമസ്, വിനയ എന്‍ എ, നളിനി നായക്, ശ്രീസൂര്യ തിരുവോത്ത്, ഗീത ടി, ശ്രീജ പി,,വസന്ത പി, സ്മിത കെ ബി, സുല്‍ഫത് എം, സുബ്രഹ്‌മണ്യന്‍ എന്‍, അമ്മിണി കെ വയനാട്, അനിത ബാബുരാജ്, ജാനകി പുല്‍പറമ്പില്‍,
ഗിരിജ പാര്‍വതി, രാജശ്രീ വി വി, സാവിത്രി കെ കെ, ലീല തൃശൂര്‍, ഹസി ടാംട്ടന്‍, ലത കറുത്തേടത്, അജിത കെ വി,
ആസ്യ കൃഷ്ണകുമാര്‍, അഡ്വ. ആശ ഉണ്ണിത്താന്‍, ബിനിത തമ്പി, കെ ദേവി, എസ് ജയശ്രീ, സുലോചന രാമകൃഷ്ണന്‍, നെജു ഇസ്മായില്‍, ഷീബ ജോര്‍ജ്, ഡോ. ദിലീപ് കുമാര്‍, വിനീത എം, രമദേവി എല്‍, ടി എം ഷിഹാബ്, രാജലക്ഷ്മി കെ എം, ഡോ. രേഖ MHat, രോഹിണി മുത്തൂര്‍, രഘു പി ജ്യോതി, അഭി അഞ്ജന, അഡ്വ. അബിജ, സുജ ഭാരതി, ജയജ്വാല, സുഹറ എ എസ്, ശ്രീജ കെ വി, ശ്രീബ ഇ. പി, അഡ്വ.വിജയമ്മ, അനിത എന്‍ വി, സാവിത്രി വി എല്‍, ശശികല കെ ജി, ഷീബ കെ എന്‍, ശാലിനി ബിജു, അനീസ് കെ ഫ്രാന്‍സിസ്, രജനി വെള്ളോറ, സരള എടവലത്, ലൈല റഷീദ്, കെ. സി. സന്തോഷ് കുമാര്‍, മോളി കെ. ജെ, സതി. കെ, രതി മേനോന്‍, റിസ്മിയ ആര്‍ ഐ, ദിയ സന, തെറമ്മ പ്രായിക്കളം,
അനിത ശാന്തി, ഓമന ടി കെ, സോമസുന്ദരന്‍. എന്‍, കിഷോര്‍ കെ, രാജേഷ് ബി മേനോന്‍, മറിയാമ്മ കളത്തില്‍, അഡ്വ. സുധ ഹരിദ്വാര്‍, ഉഷാദേവി, സുഗത, ബേബി ഉഷ, രശ്മി പ്രേമലത, അഡ്വ. ആയിഷ സക്കീര്‍ ഹുസൈന്‍, അഡ്വ. മരിയ, ദീപ പി എം, രമ കെ എം, ഹമീദ സി കെ, ഡോ. പ്രവീണ കെ പി, ഷിബി പീറ്റര്‍, ഡോ. ജോബി മാത്യു,
ഡോ. ബിന്ദു വെല്‍സര്‍, ബിന്ദു വേണുഗോപാല്‍, വി എസ് ബിന്ദു, വീണ മരുതൂര്‍, ഷീല രാഹുലന്‍, അജി ദേവയാനി,
ബീന കുമാരി, ലേഖ വി ജി എം, ശാരിക, ഡോ. ദീപ എല്‍ സി, ജ്യോതി ദേവകി, നളിനി ശശിധരന്‍, കാവ്യ,
പ്രീജ എഫ് എം
content highlights;Hema Committee Report: Petition to the Chief Minister regarding the urgent steps to be taken by the Government; Signed by 150 women from the women’s movement