Investigation

KSRTC ‘ചലോ’ ആപ്പ് ‘നിശ്ചലമായി’ : പഴയ ‘റാക്ക്’ എടുത്ത് കണ്ടക്ടര്‍മാര്‍; മന്ത്രിയുടെ പച്ച പരിഷ്‌ക്കാരം വിനയായോ?( എക്‌സ്‌ക്ലൂസിവ്)

KSRTCയില്‍ ശമ്പളം കൊടുക്കുന്നില്ല എന്നേയുള്ളൂ. പക്ഷെ, പരിഷ്‌ക്കാരങ്ങള്‍ക്കും പരിഷ്‌ക്കാരികള്‍ക്കും ഒരു കുറവുമില്ല. ശമ്പളം കൊടുക്കുന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ പുതിയ ബസും പിന്നെ, ശമ്പളം ഒന്നാം തീയതി തന്നെ കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനെ കുറിച്ചുമൊക്കെ തട്ടിവിട്ട് വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഇന്നലെ KSRTC ജീവനക്കാരെ അംഭിസംബോധന ചെയ്തിരുന്നു. സംഗതി പുതിയ ബസും പുതിയ പരിഷ്‌ക്കാരങ്ങളുമൊക്കെയാണെങ്കിലും ടിക്കറ്റിംഗ് സംവിധാനം എങ്ങനെയാണെന്ന കാര്യമാണ് വലിയ തലവേദനയായിരിക്കുന്നത്.

സ്‌പോട്ടില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും, സ്‌പോട്ടിലില്ലാത്തവര്‍ക്ക് അല്ലാതെ ബുക്ക് ചെയ്യാനുമൊക്കെയായി പുതിയ പരിഷ്‌ക്കാരം കൊണ്ടുവന്നിട്ട് അധിക കാലമായിട്ടില്ല. ‘ചലോ ആപ്പ്’ ആണ് ഇപ്പോള്‍ ഒരേ സമയം നായകനും വില്ലനുമൊക്കെയാകുന്നത്. യാത്രക്കാര്‍ക്ക് ഇത് വലിയ സൗകര്യമാണ്. സ്‌പോട്ടില്‍ ബുക്കി ചെയ്ത് സീറ്റുറപ്പിക്കാനാകും. പക്ഷെ, KSRTC കണ്ടക്ടര്‍മാര്‍ക്ക് ഇത് തൊല്ലയാണ്. കഴിഞ്ഞ ദിവസം ചലോ ആപ്പ് മൊത്തത്തില്‍ പണി മുടക്കിക്കളഞ്ഞെന്നാണ് ജീവനക്കാര്‍ പറയുന്നത്.

കോഴിക്കോട് തിരുവനന്തപുരം റൂട്ടില്‍ ഓടുന്ന ബസില്‍ ടിക്കറ്റ് കൊടുക്കാന്‍ ചലോ മെഷീന്‍ ഓണ്‍ ചെയ്യാനെടുത്തപ്പോഴാണ് ഓഫ് ആയെന്ന് മനസ്സിലായത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കാതെ നിവൃത്തിയില്ലാത്തു കൊണ്ട് പഴയ ‘റാക്ക്’ കൈയ്യിലെടുക്കേണ്ട സ്ഥിതിയുണ്ടായി. ചലോ ആപ്പ് പണി മുടക്കിയ കാര്യം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കണ്ടക്ടര്‍ കണ്ടത്, പത്തിരുപത് കണ്ടക്ടര്‍മാരുടെ നിരയാണ്.

എല്ലാവര്‍ക്കും ഒരേ പരാതി. ചലോ ‘ആപ്പ് നിശ്ചല്‍’. ആപ്പ് ചലിക്കാതെ ടിക്കറ്റ് കൊടുക്കാന്‍ കഴിയാതെ വന്നവരെല്ലാം റാക്കെടുത്തു. പഴയ പേപ്പര്‍ ടിക്കറ്റ് എവുതി കൊടുക്കേണ്ട അവസ്ഥയാണുണ്ടായത്. ദീര്‍ഘ ദൂര സര്‍വ്വീസുകളില്‍ ചലോ ആപ്പ് ഉപയോഗിച്ചാണ് ഇപ്പോള്‍ ടിക്കറ്റ് നല്‍കുന്നത്. ഒരു ടിക്കറ്റിന് നിശ്ചിത തുക കമ്പനിക്ക് നല്‍കിക്കൊണ്ടുള്ള പരിഷ്‌ക്കാരത്തിന് KSRTCക്ക് കിട്ടുന്ന പണികളില്‍ ഒന്നു മാത്രമാണിത്. ബാക്കി ‘പണി’കള്‍ പിന്നാലെ വരുമെന്നും ജീവനക്കാര്‍ പറയുന്നു.

 

ചലോ ആപ്പിനെതിരേ KSRTCയിലെ യൂണിയന്‍കാര്‍ പരാതി പറഞ്ഞിരുന്നെങ്കിലും, ഓരോ കീഴ് വഴക്കങ്ങള്‍ ഉള്ളതു കൊണ്ട് ചലോ ആപ്പാണ് ഇപ്പോള്‍ KSRTCയെ ചലിപ്പിക്കുന്നത്. പക്ഷെ, ചലോ ആപ്പ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം. എന്നാല്‍, പണി മുടക്കിയപ്പോള്‍ ഇത്രയും ആപ്പുകള്‍ ഒരുമിച്ച് എങ്ങനെ ‘നിശ്ചല്‍’ ആയെന്ന് ആര്‍ക്കും അറിയില്ല. പരിഷ്‌ക്കാരവും പച്ചപ്പരിഷ്‌ക്കാരങ്ങളുമായി KSRTCയെ രക്ഷിക്കാന്‍ ഇറങ്ങിയ മന്ത്രിയെ നിരുത്സാഹപ്പെടുത്താനില്ല.

പക്ഷെ, പച്ചപ്പരിഷ്‌ക്കാരങ്ങള്‍ ലാഭത്തെക്കാള്‍ നഷ്ടമാണ് ഉണ്ടാക്കുന്നതെങ്കില്‍ ഒരല്പം സൂക്ഷിക്കുന്നത് നല്ലതാണെന്നേ പറയാനുള്ളൂ. ഓരോ കാലത്തും ഇരുന്ന മന്ത്രിമാരുടെ കീഴിലുണ്ടായിരുന്ന മാനേജ്‌മെന്റുകള്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളാണ് ഇന്ന് KSRTCയുടെ ദുരന്തത്തിലേക്ക് വഴിവെച്ചത്. ബ്രേക്കില്ലാത്ത വണ്ടികളും, ഇന്‍ഷുറന്‍സ് പുതുക്കാത്ത വണ്ടികള്‍ പ്രതിമകളെ ഇടിച്ചിടുന്നതും ഇത്തരം പരിഷ്‌ക്കരിച്ച പതിപ്പിന്റെ ബാക്കിയാണ്.

 

CONTENT HIGHLIGHTS;KSRTC ‘Chalo’ app ‘standstill’ : Conductors take old ‘rack’; Minister’s Green Reforms Humbled? (Exclusive)

Latest News