സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിക്ക് ആരാധകർ ഏറെയാണ്. അദ്ദേഹം പിന്തുടരുന്ന രാഷ്ട്രീയത്തെ മാറ്റി നിർത്തിയാൽ അദ്ദേഹത്തിന് നിരവധി ആരാധകരാണ് കേരളത്തിലുള്ളത്. എന്തു സഹായത്തിനും ഓടിച്ചെല്ലാവുന്ന ഇടമാണ് സുരേഷ് ഗോപി. തൻറെ സമ്പാദ്യത്തിൽ നിന്നെടുത്താണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുള്ളത്. സിനിമയെക്കാളും രാഷ്ട്രീയക്കാരും അദ്ദേഹം തന്നെ കുടുംബത്തെ സ്നേഹിക്കുന്നു. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിൻറെ കുടുംബവും ആരാധകർക്ക് സുപരിചിതരാണ്. മിക്ക പൊതു പരിപാടികളിലും സുരേഷ് ഗോപിക്കൊപ്പം ഭാര്യയെയും മക്കളെയും കാണാൻ സാധിക്കും.
സുരേഷ് ഗോപിയുടെ പെൺമക്കളിൽ മൂത്തയാളായ ഭാഗ്യയുടെ വിവാഹം ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു. വളരെ ആഘോഷമായിരുന്നു ചടങ്ങുകളെല്ലാം. ഭാഗ്യയേയും വരൻ തേജസിനേയും അനുഗ്രഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ എത്തിയിരുന്നു. ഗുരുവായൂരിൽ വെച്ചായിരുന്നു താലികെട്ട് ചടങ്ങ് നടന്നത്.
തെന്നിന്ത്യയിലെ സെലിബ്രിറ്റികളിൽ ഭൂരിഭാഗം പേരും വിവാഹത്തിന് എത്തിയിരുന്നു. സുരേഷ് ഗോപിയുടെ ആൺമക്കൾ രണ്ടുപേരും ഇതിനോടകം സിനിമയിൽ അരങ്ങേറി കഴിഞ്ഞു. ഗോകുൽ സുരേഷാണ് ആദ്യം സിനിമയിലേക്ക് എത്തിയത്. നായകനായും സഹനടനായും നിരവധി സിനിമകളിൽ ഗോകുൽ അഭിനയിച്ച് കഴിഞ്ഞു. ചേട്ടന് പിന്നാലെയാണ് അനിയൻ മാധവ് സുരേഷ് സിനിമയിലേക്ക് എത്തിയത്.
മാധവിന്റെ ഏറ്റവും പുതിയ സിനിമ കുമ്മാട്ടിക്കളിയുടെ ട്രെയിലർ അടുത്തിടെയാണ് റിലീസ് ചെയ്തത്. കരിയറിലും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലുമെല്ലാം തിളങ്ങി നിൽക്കുകയാണെങ്കിലും എന്നും സുരേഷ് ഗോപിയെ അലട്ടുന്ന ഒരു സങ്കടം മൂത്തമകൾ ലക്ഷ്മിയുടെ മരണമാണ്. മൂത്തമകൾ ലക്ഷ്മി അപകടത്തിൽ മരിച്ചില്ലായിരുന്നുവെങ്കിൽ ഗോകുലിനും മാധവിനും ഭാഗ്യയ്ക്കും ഭാവ്നിക്കുമൊപ്പം ലക്ഷ്മിയും കുടുംബ ചിത്രങ്ങളിൽ നിറഞ്ഞുനിന്നേനെ.
ഒരു കാർ അപകടത്തിലാണ് മകൾ ലക്ഷ്മിയെ സുരേഷ് ഗോപിക്ക് നഷ്ടപ്പെട്ടത്. 1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത വർഷം തന്നെ രാധിക ഗർഭിണിയായി. വൈകാതെ ലക്ഷ്മി പിറന്നു. ലക്ഷ്മിയ്ക്ക് ഒന്നര വയസ് മാത്രമുള്ളപ്പോഴാണ് മരണത്തിന്റെ രൂപത്തിൽ കാറപകടം ഉണ്ടായത്. മകളുടെ മരണം വലിയ ആഘാതമാണ് സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും ഉണ്ടാക്കിയത്.
View this post on Instagram
മകളെ കുറിച്ച് പറയുമ്പോഴെല്ലാം സുരേഷ് ഗോപിയുടെ കണ്ണുകൾ നിറയാറുണ്ട്. ഇപ്പോഴിതാ ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്മിയുടെ ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം എങ്ങനെയായിരിക്കും എന്നതാണ് ആർട്ടോമാനിക് പേജിന്റെ ഉടമയായ വ്യക്തി ഡിജിറ്റൽ ആർട്ടിലൂടെ ചെയ്തിരിക്കുന്നത്.
ലക്ഷ്മിയുടെ ഒന്നര വയസിലുള്ള ഫോട്ടോ ഉപയോഗിച്ചാണ് മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം സൃഷ്ടിച്ചിരിക്കുന്നത്. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ചേർന്ന് നിൽക്കുന്ന ലക്ഷ്മിയുടെ ഫോട്ടോ ഇതിനോടകം വൈറലാണ്. ഫോട്ടോ വൈറലായതോടെ ലക്ഷ്മി അതീവ സുന്ദരിയാണെന്നാണ് കമന്റുകൾ ഏറെയും.
സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും ശ്രദ്ധയിൽ ലക്ഷ്മിയുടെ ഡിജിറ്റർ ആർട്ട് പെടുത്തുന്നതിന്റെ ഭാഗമായി ഫോട്ടോയുടെ കമന്റ് ബോക്സിൽ നിരവധി പേരാണ് സുരേഷ് ഗോപിയുടെയും ഗോകുലിന്റെയും മാധവിന്റെയും പേരുകൾ മെൻഷൻ ചെയ്തിരിക്കുന്നത്.
തന്നെ പട്ടടയിൽ കൊണ്ടുചെന്ന് വെച്ച് കത്തിച്ച് കഴിഞ്ഞാലും ആ ചാരത്തിനും പോലും ലക്ഷ്മിയുടെ വേർപാടിന്റെ വേദനയുണ്ടാകുമെന്നാണ് രണ്ട് വർഷം മുമ്പ് ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞത്. എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്. 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ്.
ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും. എന്റെ കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചയാളാണ് ലക്ഷ്മി എന്നാണ് മുമ്പൊരിക്കൽ മകളെ കുറിച്ച് സംസാരിക്കവെ വികാരഭരിതനായി സുരേഷ് ഗോപി പറഞ്ഞത്.
content highlight: suresh-gopis-late-daughter-lakshmi