ഇന്ദിരാഗാന്ധിയെ കുറിച്ച് എങ്ങനെയൊക്കെ എഴുതിയാലും മതിയാവില്ലെന്നറിയാം, അതുകൊണ്ട് ഒന്നു മാത്രം കുറിക്കുന്നു. ‘ ലോകത്ത് ആയിരം കൊല്ലങ്ങള്‍ക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു’. ഈ ഒരൊറ്റ കാര്യം മാത്രം മതിയാകും ഇന്ദിരാഗാന്ധി എന്ന ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയെ കുറിച്ച് മനസ്സിലാക്കാന്‍. എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദര്‍ തെരേസ എന്നിവരെ പിന്തള്ളിയാണ് ഇന്ദിരാഗാന്ധിയെ തെരഞ്ഞെടുത്തതെന്ന് കൂടി പറയുമ്പോഴാണ് മുറ്റത്തെ മുല്ലയുടെ സുഗന്ധം നുകരാന്‍ കഴിയുക.
ഇന്ത്യയില്‍ നെഹ്‌റു കുടുംബത്തിന്റെ പിന്‍മുറയില്‍ ഇതാ ഒരു ഇന്ദിരാഗാന്ധി കൂടി വരുന്നു. വയനാട് വഴി ലോക്‌സഭയിലേക്ക് എത്താന്‍ കന്നി അങ്കം കുറിക്കാനിറങ്ങിയിരിക്കുകയാണവര്‍. ഇന്ദിരാഗാന്ധിയുടെ മകന്‍ രാജീവ്ഗാന്ധിയുടെ മകള്‍ സോണിയാഗാന്ധി. ഒറ്റ നോട്ടത്തില്‍ അമ്മൂമ്മയുടെ ഛായയുണ്ട് പ്രിയങ്കാഗാന്ധിക്ക്. അതേ ഹെയര്‍ സ്റ്റൈലും, അതേ മുഖവുമുള്ള പ്രിയങ്ക. അഛ്ചന്‍ രാജീവ്ഗാന്ധിക്കു വേണ്ടി തന്റെ പതിനേഴാം വയസ്സില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി തുടങ്ങിയതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. 35 വര്‍ഷത്തിനു ശേഷം താന്‍ മത്സരിക്കാനിറങ്ങുകയാണ്.
ഇന്ദിരാഗാന്ധിയുടെ പ്രബാവത്തില്‍ രാജ്യത്തിനുണ്ടായ പുരോഗതിയും വികസനവും ഇന്നും ഓര്‍ക്കേണ്ടതാണ്. കാലങ്ങള്‍ക്കിപ്പുറം ഇന്ദിരയുടെ പേരക്കുട്ടിയിലൂടെ വീണ്ടും ആ പ്രതാപകാലം തിരിച്ചു വരുമോ എന്നതാണ് പ്രസക്തമായ ചോദ്യം. കോണ്‍ഗ്രസ്സില്‍ വളര്‍ന്നു വരാന്‍ ഒരു വനിതാ നേതാവു പോലും ഇല്ലാത്ത സാഹചര്യത്തില്‍ വരാനിരിക്കുന്ന അസംഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രിയങ്കഗാന്ധി കോണ്‍ഗ്രസിന്റെ മുഖ്യമായി മാറുമെന്നുറപ്പാണ്. ബി.ജെ.പിയുടെ നരേന്ദ്രമോദി പ്രഭാവത്തിന് മങ്ങലേല്‍ക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് രാജ്യത്ത് വീണ്ടും പ്രതിഭയാകും.
അപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുല്‍ഗാന്ഘിയേക്കാള്‍ കൂടുതല്‍ സ്വീകാര്യത പ്രിയങ്കയ്ക്കായിരിക്കുമെന്ന് ഉറപ്പിക്കാനാകും. കാരണം, രാഹുല്‍ഗാന്ധിയുടെ ലോകസഭയിലെ പ്രകടനം രാജ്യം കണ്ടതാണ്. ഇനി അറിയേണ്ടത്, പ്രിയങ്കാഗാന്ധിയുടെ പ്രകടനാണ്. ലോക്‌സഭിലെ ഭരണപക്ഷത്തെ തന്റെ കഴിവു കൊണ്ട് അടിച്ചിരുത്താനായാല്‍ രാഹുലിനു മുകളിലേക്ക് പ്രിയങ്കയ്ക്ക് പോകാന്‍ അധിക സമയം വേണ്ടിവരില്ല. അമ്മൂമ്മയും, അച്ഛനും, അമ്മയും കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ചിട്ടുണ്ട്. ഇനി തനിക്കും അതിനു സാധിക്കുമെന്ന് തെളിയിക്കുക കൂടിയാണ് പ്രിയങ്കയുടെ ലക്ഷ്യം.
വലയനാടിലൂടെ ലോക്‌സഭയിലെത്തുമ്പോള്‍ പ്രിയങ്കയില്‍ നിക്ഷിപ്തമാകുന്ന വലിയൊരു കടമയാണ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നത്. ലോക്‌സഭയിലെ കോണ്‍ഗ്രസ് എം.പിമാര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുക. അതുവഴി ഇന്ദിരാഗാന്ധിയുടെ നേതൃത്്വം അംഗീകരിപ്പിച്ചതു പോലെ തന്നെ പ്രതിഷ്ഠിക്കാനുള്ള വഴികള്‍ ആലോചിക്കുക എന്നത്. വയനാട്ടില്‍ വിജയിക്കുമെന്ന് നോമിനേഷന്‍ കൊടുത്തപ്പോഴേ ഉറപ്പിക്കുമ്പോള്‍ ഭാവിയില്‍ പ്രിയങ്കാഗാന്ധി ഇന്ത്യയുടെ പ്രധാനവമന്ത്രി പദത്തിലേക്ക് എത്തുമെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ സൂചന നല്‍കുന്നുണ്ട്.
കടമ്പകള്‍ ഏറെയുണ്ടെങ്കിലും മത്സരിക്കാന്‍ പാര്‍ട്ടിയില്‍ മറ്റൊരു വനിതാ നേതാവില്ലാത്തതു കൊണ്ട് പ്രിയങ്ക തന്നെയായിരിക്കും പ്രധാനി. അങ്ങനെയെങ്കില്‍ ഇന്ദിരാഗാന്ധിയെപ്പോലെ അധികാരത്തിലേക്ക് പ്രിയങ്കാഗാന്ധിയും വരും. പ്രിയങ്കാഗാന്ധിയിലൂടെ ഇന്ത്യയ്ക്ക് ഒരു വനിതാ പ്രധാനമന്ത്രിയും ഉണ്ടായേക്കും. 1959ല്‍ നെഹ്രുവിന്റെ പരോക്ഷ പിന്തുണയോടെയാണ് ഇന്ദിരാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നെഹ്രുവിന്റെ ഏറ്റവുമടുത്ത സഹായിയായി നിന്ന് ഭരണത്തിന്റെ സര്‍വമേഖലകളും വശത്താക്കാന്‍ ഇന്ദിര ഈ അവസരം വിനിയോഗിച്ചു.
1964ല്‍ നെഹ്രു അന്തരിച്ച ശേഷമാണ് ഇന്ദിര രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി തന്റെ മന്ത്രിസഭയില്‍ ഇന്ദിരയെ വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രിയാക്കി. ലാല്‍ ബഹാദൂര്‍ ശാസ്ത്രി മന്ത്രി സഭയിലെ നാലാമത്തെ സുപ്രധാന സ്ഥാനമായിരുന്നു ഇത്. ഭരണരംഗത്ത് ഇന്ദിര തികഞ്ഞ പാടവം പ്രകടിപ്പിച്ചു. ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി വിരുദ്ധ കലാപം ശക്തിപ്രാപിച്ചപ്പോള്‍ അനുരഞ്ജന ദൗത്യവുമായി ഇന്ദിരയെത്തി.
കൂടൂതലും നിരക്ഷരരായ ജനങ്ങളുള്ള ഇന്ത്യയില്‍ സാധാരണ ജനങ്ങളിലേക്ക് വാര്‍ത്തകള്‍ എത്തി ചേരുന്നത് റേഡിയോയിലൂടെയും ടെലിവിഷനുകളിലൂടെയുമാണെന്ന് മനസ്സിലാക്കിയ ഇന്ദിര ചെലവുകുറഞ്ഞ റേഡിയോ നിര്‍മ്മിച്ച് ജനങ്ങളിലേക്കെത്തിക്കാനുള്ള പദ്ധതിക്കു രൂപം കൊടുത്തു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധപിടിച്ചു പറ്റുന്ന കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് ഇന്ദിരയ്ക്കു കൃത്യമായി അറിയാമായിരുന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ നെഹ്രുകുടുംബത്തെ ശരണം പ്രാപിക്കുകയെന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ കീഴ്വഴക്കമാണ് ഇന്ദിരയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്.
സമാന സ്വഭാവമുള്ള സംംഭവ വികാസങ്ങളാണ് ഇപ്പോഴും കോണ്‍ഗ്രസില്‍ നടക്കുന്നത്. പ്രിയങ്കയ്ക്ക് വഴിയൊരുക്കുമ്പോള്‍ പിന്നില്‍ ആരുമില്ലെന്ന് പ്രിയങ്കഗാന്ധി ഉറപ്പു വരുത്തുന്നുണ്ടോ എന്നും സംശയമുണ്ട്. പാര്‍ട്ടിയില്‍ എടുത്തു പറയാന്‍ പോന്ന വനിത സോണിയാഗാന്ധിയാണ്. എന്നാല്‍, തന്റെ കാലം കഴിഞ്ഞെന്ന് അവര്‍തന്നെ പറഞ്ഞു കഴിഞ്ഞു. മക്കളിലൂടെ രാജ്യഭരണം നടത്താനുള്ള നീക്കത്തിലാണ് അവര്‍. അതിനുള്ള കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിനെ രാഹുലിന്റെ കൈയ്യില്‍ ഏല്‍പ്പിച്ച് രാജ്യത്തെ പ്രിയങ്കയുടെ കൈയ്യിലും ഏല്‍പ്പിക്കു എന്ന ലക്ഷ്യമായിരിക്കും സോണിയാഗാന്ധിക്കുള്ളത്.
CONTENT HIGHLIGHTS;Will ‘Priyanka Gandhi’ come like ‘Indira Gandhi’: Will India have a woman Prime Minister? ; Wait and see?