പാലക്കാട്: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ചങ്ങരംകുളം കൊക്കൂർ മാളിയേക്കൽ വീട്ടിൽ സജ്ന(43), ഭർതൃമാതാവ് ആയിഷ എന്നിവരാണ് മരിച്ചത്. പട്ടാമ്പി-പുലാമന്തോൾ പാതയിലാണ് അപകടം.
അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. മതിലിൽ ഇടിച്ച കാർ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്.
അപകടത്തിൽ സജ്നയുടെ ഭർത്താവ് അഷ്റഫിനും പരിക്കേറ്റു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.