അടുത്തിടെ ആയിരുന്നു നടന് ബാല വീണ്ടും വിവാഹിതനായത്. ബാലയുടെ നാലാം വിവാഹമാണ് കഴിഞ്ഞദിവസം നടന്നത് എന്നാണ് പല മാധ്യമങ്ങളിലും വരുന്ന റിപ്പോര്‍ട്ടുകള്‍. ബാലയും അമൃത സുരേഷുമായുള്ള വിവാഹ മോചനത്തെകുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിനിടെയാണ് ബാല തന്റെ അടുത്ത ബന്ധുകൂടിയായ കോകില എന്ന യുവതിയെ വിവാഹം ചെയ്തത്. ഇപ്പോള്‍ ഇതാ തങ്ങളുടെ ഭാവി പരിപാടിയെക്കുറിച്ച് സംസാരിക്കുകയാണ് നടന് ബാല.
‘സന്തോഷത്തോടെ ജീവിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇവിടെ നിന്ന് പോകാനാണ് തീരുമാനം. അടുത്തുതന്നെ ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടാവും. അടിപൊളിയായിട്ട് ജീവിക്കും. ഞാന്‍ രാജാവായിരിക്കും, കോകില റാണിയാവും. 2018ല്‍ കോകില എഴുതിയ ഡയറിയും കവിതയുമെല്ലാം എന്റെ പക്കലുണ്ട്. ചെറുപ്പം മുതല്‍ എന്നെ സ്നേഹിക്കുന്ന ആളാണ് കോകില.’
‘എന്നോടുള്ള സ്നേഹത്തെ കുറിച്ച് കോകില ആദ്യം എന്റെ അമ്മയോടാണ് പറഞ്ഞത്. അമ്മ വിവാഹത്തിന്റെ കാര്യം എന്നോട് പറഞ്ഞപ്പോള്‍, ചെറുപ്പം മുതലേ എടുത്തുവളര്‍ത്തിയ കുട്ടിയല്ലേ എന്നാണ് ഞാന്‍ പറഞ്ഞത്. പെട്ടന്നു വരുന്ന സ്നേഹം വെറെ, പഴകി പഴകി സ്നേഹം വരുന്നതും വേറെ. മൂന്ന് മാസം കൊണ്ടാണ് തീരുമാനമെടുത്തത്.’
‘എനിക്കിപ്പോള്‍ 42 വയസ്സ് ആയി. അങ്ങനെ ഒരു ഇഷ്ടം കോകിലയോട് തോന്നിയിട്ടില്ലായിരുന്നു. കോകില പണ്ടേ എന്റെ കൂടെയുണ്ടായിരുന്നു. എന്നാല്‍ പൊട്ടനായ എനിക്ക് അത് മനസ്സിലായില്ല. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാന്. കാശും പണവും ഒക്കെ പോയി വന്നു കൊണ്ടിരിക്കും. ഞാന്‍ മരണത്തിന്റെ അരികില്‍ പോയി തിരികെ വന്നതാണ്. ഇപ്പോള്‍ സന്തോഷത്തിലാണ്. കിടക്കാന്‍ പോകുന്നതിനു മുമ്പ് ബെഡ് റൂമില്‍ കയറി എത്രപേര്‍ കരയും. ആ കരച്ചില് ഇനി ഉണ്ടാകില്ല. പത്ത് വര്‍ഷം ഞാന്‍ കരഞ്ഞിട്ടുണ്ട്’. ഇനി കരയില്ല.’
‘ഞങ്ങള്‍ രണ്ടുപേരും വളരെ സന്തോഷത്തിലാണ്. നല്ല രീതിയില്‍ ജീവിക്കണം എന്നാണ് ഇനി ആഗ്രഹം. കോകിലയ്ക്ക് 24 വയസ്സാണ്. ഞാനത് തുറന്നു പറയുകയാണ്. നിങ്ങള്‍ക്കെന്തുവേണമെങ്കിലും പറയാം. പരിഹസിച്ചോളൂ, പക്ഷേ ഞാന്‍ പറയുന്നതെല്ലാം സത്യമാണ്. ദേഷ്യം വരുമ്പോള്‍ എന്റെ നിയന്ത്രണം നഷ്ടമാകും. പക്ഷേ അവള് എനിക്കൊരു ഉപദേശം തന്നു. 99 പേര്‍ക്ക് നന്മ ചെയ്തിട്ട് ഒരാളെ തല്ലിയാല്‍ ഈ 99 പേര്‍ക്കും ചെയ്ത നന്മ എവിടെപ്പോകും. അപ്പോള്‍ എനിക്കു മനസ്സിലായി, ഇനി ഞാന്‍ നിയമപരമായി മുന്നോട്ടുപോകും’. ബാല പറഞ്ഞു.