ബാലതാരമായി അഭിനയരംഗത്തേക്കും പിന്നീട് ഗായികയായും, ബിഗ് ബോസ് താരമായും മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അഭിരാമി സുരേഷ്. എല്ലാ കാര്യങ്ങളിലും തന്റെതായ അഭിപ്രായങ്ങൾ പറയാൻ താരം ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അഭിരാമി. ഇപ്പോഴിതാ സിബിഎസ്ഇ സ്‌കൂളിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.
താന്‍ സ്റ്റേറ്റ് സിലബസ് സ്‌കൂളുകളെ ചെറുതാക്കി സിബിഎസ്ഇയെ പ്രകീര്‍ത്തിച്ച് സംസാരിച്ചുവെന്ന ആരോപണത്തിനാണ് അഭിരാമി സുരേഷ് മറുപടി നല്‍കുന്നത്. യൂഷ്വല്‍ സൈക്കോ എന്ന യൂട്യൂബറുടെ വീഡിയോയ്ക്കുള്ള മറുപടിയാണ് അഭിരാമിയുടെ പ്രതികരണം. യൂട്യൂബ് ചാനലിലൂടെയായിരുന്നു അഭിരാമി വിശദീകരണം നല്‍കിയത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
സിബിഎസ്ഇയുടെ കാര്യം പറഞ്ഞതിന് പിന്നിലൊരു കാരണമുണ്ട്. ഞാന്‍ ഭയങ്കരമായ സൈബര്‍ ബുള്ളിയിംഗ് നേരിട്ട ആളാണ്. എന്റെ മുഖത്തിന്റെ കാര്യത്തിലും സംസാരരീതിയുടെ കാര്യത്തിലും ബോഡി ഷെയ്മിംഗും നേരിട്ടിട്ടുണ്ട്. ചേച്ചിയുടെ കാര്യത്തിലാണ് കൂടുതലും നേരിട്ടിട്ടുള്ളത്. ഒരു കാര്യവുമില്ലാതെ ആളുകളുടെ ഇഷ്ടക്കേട് വാങ്ങിച്ചിട്ടുള്ള ആളാണ് ഞാന്‍. അതുമായി ബന്ധപ്പെട്ട കാര്യത്തിലാണ് സിബിഎസ്ഇ സ്‌കൂളിന്റെ കാര്യം പറഞ്ഞത്.
പണ്ട് ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കുന്നത്. അതിന്റെ താഴെയുള്ളൊരു കമന്റ് ഞാന്‍ കാണുന്നത് അച്ഛന്റെ മരണ ശേഷമാണ്. സുരേഷേട്ടന്റെ കാര്യമായിരുന്നു അഭിമുഖത്തില്‍ ചോദിച്ചിരുന്നത്. സുരേഷേട്ടന്‍ സ്‌പോണ്‍സര്‍ ചെയ്തു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നാണ് പറഞ്ഞത്. അച്ഛന്‍ മൗറീഷ്യസിലായിരുന്നു, അദ്ദേഹം സംഗീതജ്ഞനായിരുന്നു. അമ്മയുടെ ആശ്രമത്തിലും മറ്റുമൊക്കെയായി ഫ്‌ളൂട്ട് വായിക്കുകയായിരുന്നു. ഹരിഹരനെ പോലുള്ളവരുടെ കൂടെ ഫ്‌ളൂട്ട് വായിച്ചിട്ടുള്ള വലിയ സംഗീതജ്ഞനായിരുന്നു. മിഡില്‍ ക്ലാസ് ആണെങ്കിലും നല്ല വിദ്യാഭ്യാസവും വസ്ത്രവും ജീവിതവും തന്ന് തന്നെയാണ് ഞങ്ങളെ വളര്‍ത്തിയത് എന്നായിരുന്നു പറയാന്‍ ശ്രമിച്ചിരുന്നത്.
മറ്റേതിനെ ചെറുതാക്കുകയായിരുന്നില്ല ഞാന്‍. എന്ത് സ്‌കൂളിലാണ് പഠിച്ചത് എന്നതല്ല, അച്ഛനായിരുന്നു ഞാന്‍ സംസാരിച്ചതിലെ പോയന്റ്. അച്ഛനേയും കുടുംബക്കാരേയും പറഞ്ഞായിരുന്നു വൃത്തികെട്ട കമന്റ്. അവിടെ എന്റെ പോയന്റ് തെളിയിക്കാന്‍ അമ്മയുടെ മൗറീഷ്യസിലെ ആശ്രമത്തില്‍ പോയതിന്റെ ചിത്രങ്ങള്‍ ഞാന്‍ പങ്കുവച്ചിരുന്നു. അത്രയും സൈബര്‍ ബുള്ളിയിങ് എന്നെ വേദനിപ്പിച്ചിരുന്നു. ഇങ്ങനൊരു തെറ്റിദ്ധാരണ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിലോ എന്നു കരുതിയാണ് ഞാന്‍ വീഡിയോയില്‍ ഇതേക്കുറിച്ച് സംസാരിച്ചത്. സിബിഎസ്ഇ ആണ് വലുതെന്നല്ല പറഞ്ഞത്, ഞങ്ങളുടെ അച്ഛന്‍ മിഡില്‍ ക്ലാസ് ആണെങ്കിലും തന്നേക്കൊണ്ട് തരാന്‍ സാധിക്കുന്നതിന്റെ ഏറ്റവും മികച്ചത് തന്നെയാണ് അദ്ദേഹം നല്‍കിയത് എന്നായിരുന്നു.
അല്ലാതെ സിബിഎസ്ഇ ആണ് സ്റ്റേറ്റ് സിലബസിനേക്കാള്‍ നല്ലതെന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍. ഞാന്‍ പറഞ്ഞ രീതിയില്‍ ക്ലാരിറ്റി വരാത്തതിനാലാണ് സംശയം ഉണ്ടായതെന്ന് കരുതുന്നു. എന്റെ മനസില്‍ കൊണ്ട കാര്യമായിരുന്നു അത്. സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഓര്‍ത്തിരിക്കുന്ന കാര്യങ്ങളില്‍ ഒന്നാണിത്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ അങ്ങനെ വന്നവര്‍ എങ്ങനെയാണ് ഇങ്ങനെ ആയതെന്നറിയാം, എവിടുന്നോ കാശുണ്ടാക്കി എന്നൊക്കെയുള്ള കേട്ടതില്‍ എനിക്ക് കൊണ്ടത് അതായിരുന്നു. എന്നെപ്പറയുമ്പോള്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷെ അച്ഛന്‍ അമ്മ ചേച്ചി പാപ്പു അവരെ പറഞ്ഞാല്‍ കൊള്ളും. ആ സംഭവം മനസില്‍ കിടക്കുന്നതിനാലാണ് ഞാനത് എടുത്ത് പറഞ്ഞത്. അതല്ലാതെ ഞാന്‍ ആരേയും താഴ്ത്തിക്കെട്ടി പറയാന്‍ ശ്രമിച്ചിട്ടില്ല.
content highlight: abhirami-suresh-talks-about-misunderstandings