ചെറിയ പ്രായത്തിലുള്ള ആണ്‍കുട്ടികളുടെ മൂത്രത്തില്‍ മുട്ട കുതിര്‍ത്തുവെച്ചുണ്ടാക്കുന്ന ‘യൂറിന്‍ എഗ്ഗ്’ എന്ന കൗതുകമുണര്‍ത്തുന്ന വിഭവമുണ്ടാക്കാനാണ് ഇതുപയോഗിക്കുന്നത്. ‘വിര്‍ജിന്‍ ബോയ് എഗ്ഗ്സ്’ എന്നും ഈ വിഭവത്തിന് പേരുണ്ട്.
പത്ത് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ മൂത്രത്തിനാണ് കൂടുതല്‍ ശക്തിയുള്ളതെന്നാണ് വിശ്വാസം
ഇത്തരത്തിലുള്ള മുട്ട ശരീരത്തിലെ ചൂട് കുറയ്ക്കുകയും മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഡോങ്യാങ്ങിലെ ആളുകള്‍ പറയുന്നു. പൂര്‍വ്വികര്‍ കൈമാറിയ പാരമ്പര്യത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ശരീരത്തെ പൊതുവെ പുനരുജ്ജീവിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ ചൈനയിലെ വൈദ്യശാസ്ത്ര രംഗത്ത് ജോലി ചെയ്യുന്നവര്‍ ഈ വിഭവത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. വൃത്തിഹീനമായ ചുറ്റുപാടില്‍ നിന്ന് മൂത്രം ശേഖരിക്കുന്നതുകൊണ്ടും ആരോഗ്യ ഗുണങ്ങള്‍ ഇല്ലാത്തതിനാലും ഇത് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.