ഹോട്ടലിലെ മുന്തിയ ഇനം സ്‌പെഷ്യല്‍ മീന്‍കറി ‘ഫ്രീ’ ആയി ഊണിനൊപ്പം നല്‍കാത്തതിന് പരാതി പറഞ്ഞ ബസ് കണ്ടക്ടര്‍ക്കെതിരേ നടപടി എടുത്ത് KSRTC. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ അന്വേഷണം ന്യൂസ് സ്റ്റോറി ചെയ്തിരുന്നു. ‘ഭക്ഷണം കഴിക്കാന്‍ 200 രൂപ നല്‍കണമെന്ന് ഹോട്ടലുകാര്‍ ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടര്‍ KSRTC കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി പറയുന്ന വോയിസ് ക്ലിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തിയത്.
ഇതോടെ കണ്ടക്ടര്‍ പറയുന്നതില്‍ സത്യമില്ലെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് കണ്ടക്ടറിന്റെ വോയിസ് അടക്കം വാര്‍ത്തയാക്കിയത്. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ KSRTC വിജിലന്‍സ് അന്വേഷണത്തിനു തയ്യാറാവുകയും ചെയ്തു. കണ്ടക്ടര്‍ ഉന്നയിച്ച പരാതി സത്യവിരുദ്ധമാണെന്നും, ഹോട്ടലില്‍ നിന്നും ഭക്ഷണം നല്‍കിയെന്നും കണ്ടെത്തി. എന്നാല്‍, കണ്ടക്ടര്‍ വാങ്ങിയ സ്‌പെഷ്യല്‍ മീന്‍കറിക്ക് പണം ഈടാക്കാന്‍ ഹോട്ടലുകാര്‍ തയ്യാറായതാണ് പ്രശ്‌നങ്ങള്‍ക്കു വഴിവെച്ചത്. ഊണു മാത്രമാണ് ഫ്രീ ആയി നല്‍കാന്‍ മന്ത്രി പറഞ്ഞിട്ടുള്ളത്.
സ്‌പെഷ്യലിന് പണം മുടക്കണം. പക്ഷെ, കണ്ടക്ടര്‍ സ്‌പെഷ്യലും ഫ്രീ ആയി തട്ടാന്‍ നോക്കിയേേപ്പാഴാണ് പണി പാളിയത്. കണ്ടക്ടറെ ദീര്‍ഘദൂര സര്‍ഡവ്വീസില്‍ നിന്നും മാറ്റുകയും ചെയ്തിട്ടുണ്ട്. എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസിലെ കണ്ടക്ടറാണ് സംഭവത്തിലെ കഥാപാത്രം. ദീര്‍ഘദൂര ബസ് യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം ഉറപ്പാക്കാന്‍ സ്ഥാനത്താകെ 24 ഫുഡ് സ്‌പോട്ടുകള്‍ KSRTC കണ്ടെത്തി പരസ്യപ്പെടുത്തിയിരുന്നു.
വൃത്തിഹീനമായ പഴയ ഹോട്ടലുകള്‍ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു കൊണ്ടാണ് പുതിയ ഹോട്ടലുകള്‍ കണ്ടെത്തിയത്. KSRTCയും ഹോട്ടലുകളും തമ്മിലുള്ള കരാറില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഭക്ഷണം സൗജന്യമാണ്. കൂടാതെ ഒരു ബസിന് 100 രൂപ വീതവും കോര്‍പ്പറേഷന് ടോക്കണ്‍ നല്‍കണം. എത്രബസ് ആ ഹോട്ടലില്‍ വന്നു എന്നറിയാന്‍ വേണ്ടിയാണിത്. ഇങ്ങനെ തിരഞ്ഞെടുത്ത ആലത്തൂരിലെ മലബാര്‍ വൈറ്റ് ഹൗസ് എന്ന ഹോട്ടലിലാണ് തര്‍ക്കമുണ്ടായത്. ഭക്ഷണം കഴിച്ചിറങ്ങിയ കണ്ടക്ടര്‍ക്ക് 250 രൂപയുടെ ബില്ല് നല്‍കിയതോടെയാണ് തര്‍ക്കം തുടങ്ങിയത്.
ഇതോടെ കണ്ടക്ടര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി ഉന്നയിച്ചു. ഹോട്ടലുടമ ജീവനക്കാരില്‍ നിന്ന് പണം വാങ്ങി, അമിത നിരക്ക് ഭക്ഷണത്തിന് ഈടാക്കുന്നു തുടങ്ങിയ പരാതികളാണ് ഉന്നയിച്ചത്. പരാതി ഉന്നയിക്കാന്‍ വിളിച്ച കണ്ടക്ടര്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഉന്നതാധികാരികളെ വിഷയം ധരിപ്പിക്കാമെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നും പറഞ്ഞെങ്കിലും കണ്ടക്ടര്‍ അടങ്ങിയില്ല. പരിഹാരം കാണാതെ പോകില്ലെന്ന മട്ടിലായിരുന്നു അദ്ദേഹം കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് സംസാരിച്ചത്. ഇതോടെ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനും കണ്ടക്ടറും തമ്മിലായി അടുത്ത തര്‍ക്കം.
എന്നാല്‍, കണ്ടക്ടര്‍ ഉന്നയിച്ച പ്രശ്‌നത്തിന്റെ നിജസ്ഥിതി കണ്ടെത്തി, ‘അന്വേഷണം ന്യൂസ്’ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇതോടെ KSRTC വിജിലന്‍സ് വിഷയത്തില്‍ അന്വേഷിക്കാനും തയ്യാറായി. ഈ അന്വേഷണത്തിലാണ് കണ്ടക്ടറുടെ പ്രതികാരം പുറത്തായത്. മീന്‍കറി ഉള്‍പ്പെടെ 120 രൂപക്ക് ഹോട്ടല്‍ വില്‍ക്കുന്ന ഊണ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും സൗജന്യമായി നല്‍കിയിരുന്നു. ഇതുകൂടാതെ കണ്ടക്ടര്‍ കഴിച്ച സ്പെഷ്യല്‍ മീന്‍കറിക്കാണ് 250 രൂപയുടെ ബില്‍ നല്‍കിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് കണ്ടക്ടര്‍ക്കെതിരേ നടപടിയും എടുത്തു. കണ്ടക്ടറെ ദീര്‍ഘദൂര സര്‍വീസില്‍ മാറ്റുകയാണ് ചെയ്തത്. ദൂര്‍ഘ ദൂരം പോകുമ്പോഴാണല്ലോ വിശപ്പും ദാഹവും കൂടുതലായി ഉണ്ടാകുന്നത്.
കണ്ടക്ടറും കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:
‘സര്‍ ഞാന്‍ എറണാകുളത്തു 6.45ന് ബംഗളൂരു സര്‍വ്വീസ് നടത്തുന്ന ഡീലക്സ് ബസിന്റെ കണ്ടക്ടറാണ്.
ഞാന്‍ വിളിച്ചത്, നമുക്ക് ഇപ്പോള്‍ ഫുഡ് കഴിക്കാനായിട്ട് പുതിയ ഓരോ സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു, മാനേജിംഗ് ഡയറക്ടര്‍.
പാലക്കാട് റൂട്ടിലെ മലബാര്‍ വൈറ്റ് ഹൗസ് എന്ന ഹോട്ടലാണ് പറഞ്ഞിരുന്നത്.
ഇവിടെ യാത്രക്കാരൊക്കെ ഇറങ്ങി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍, ഞങ്ങളോട് അവര്‍ പറഞ്ഞു 200 രൂപ തരണമെന്ന്.
എന്നാലേ ഫുഡ് തരുള്ളൂന്ന് പറഞ്ഞു.
കൈയ്യില്‍ ഒരു രൂപ പോലുമില്ല.
ഞങ്ങള്‍ കയറിയിട്ട് ഇറങ്ങിപ്പോരുകയായിരുന്നു. പൈസ ഇല്ലാത്തതു കാരണം.
ഞങ്ങള്‍ക്ക് നേരത്തെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ (പഴയ ഹോട്ടലില്‍) ഫുഡ് ഫ്രീ തന്നുകൊണ്ടിരുന്നതാണ്.
ഫ്രീ ഫുഡും തരും, രണ്ടുകുപ്പി വെള്ളവും തരുമായിരുന്നു.
ആഹാരം കഴിക്കാന്‍ എന്തു ചെയ്യണം സാറേ, ഫ്രീ കിട്ടിക്കൊണ്ടിരുന്ന സ്ഥലത്തു നിന്നും പുതിയ സ്ഥലത്ത് കൊണ്ടുവന്നിട്ട് 200 രൂപ കൊടുക്കണമെന്നു പറഞ്ഞാല്‍, ശമ്പളം കിട്ടിയിട്ടില്ല ഇതുവരെ.
പട്ടിണി ഇരുന്ന് ബംഗളൂരുവരെ പോയിട്ടു വരാന്‍ പറ്റില്ലല്ലോ.
അതിന്റെ സജഷന്‍ അറിയാനാണ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത്.
കണ്‍ട്രോള്‍ റൂമെന്നു പറയുന്നത്, നമുക്കെന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള്‍ വിളിച്ചു പറയാനുള്ളതല്ലേ. അതിന്റെ തീരുമാനം പറയാന്‍ വേണ്ടിയുള്ളതല്ലേ. ഇന്ന് നമ്മള്‍ ഭക്ഷണം കഴിക്കാന്‍ എന്തു ചെയ്യണമെന്നറിഞ്ഞാല്‍ കൊള്ളാം. പട്ടിണിയിരുന്ന് ബംഗളൂരു വരെ പോകാന്‍ പറ്റില്ല.’
ഇതായിരുന്നു കണ്ടക്ടര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറഞ്ഞത്. എന്നാല്‍, ഇതിനു വിരുദ്ധമായാണ് കാര്യങ്ങള്‍ സംഭവിച്ചതെന്ന് അന്വേണം വാര്‍ത്ത നല്‍കി. അതിന്റെയടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷിച്ചു നടപടിയും എടുത്തു.
CONTENT HIGHLIGHTS;’There is no food without special?’ Then don’t go far, come down here: Action against conductor after investigation news (IMPACT)