മലയാളികൾക്കെല്ലാം പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. അഭിനേത്രി ആണെങ്കിലും ഉദ്ഘാടനങ്ങളിലൂടെയാണ് ഹണി ഇത്രയും പോപ്പുലർ ആയത്. സിനിമകൾ ഹിറ്റ് ആയില്ലെങ്കിലും ഉദ്ഘാടന വീഡിയോക്കെല്ലാം ഒരുപാട് ആരാധകരാണ്. ഹണിക്കെതിരെ നിരവധി വിമർശനങ്ങൾ ദിനംപ്രതി ഉയരാറുണ്ട്. കൂടുതലും വരുന്നത് ഹണിയുടെ രൂപത്തെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമാണ്. എന്നാൽ എത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു ചിരി പടർത്തിക്കൊണ്ടാണ് ഹണിയെ എപ്പോഴും കാണുന്നത്.
താരമായി മാറിയശേഷം ഹണി ഇതിനോടകം നിരവധി ഷോപ്പ് ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ട്. എല്ലാ ആഴ്ചയിലും ഒരു ഇനാഗുറേഷൻ ഫങ്ഷനെങ്കിലും ഹണിക്കുണ്ടാകാറുണ്ട്. നിരന്തരമായി ഷോപ്പ് ഉദ്ഘാടനങ്ങൾക്ക് പോകുന്നതിനാൽ ഉദ്ഘാടനം സ്റ്റാർ എന്നൊരു പേരും ഹണിക്ക് സോഷ്യൽമീഡിയ നൽകിയിട്ടുണ്ട്.
പേര് പോലെ തന്നെ റോസാപ്പൂവ് പോലെ സുന്ദരിയാണ് ഹണി. എന്നാൽ ഹണിക്ക് ഒരു പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റൊന്നുമില്ല. ഹണി തന്നെയാണ് മേക്കപ്പ് ചെയ്യുന്നതെന്നും താരം പറയുന്നു. മേക്കപ്പ് സ്വന്തമായാണ് ചെയ്യുന്നത്. എല്ലാം അത്യാവശ്യം വിലയുള്ള മേക്കപ്പ് സാധനങ്ങളാണ് ഉപയോഗിക്കുന്നത്.
എന്റേത് സെൻസിറ്റീവ് സ്കിന്നാണ്. അതുകൊണ്ട് സൂക്ഷിച്ച് മാത്രമെ മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കാൻ പറ്റു. ലിപ്സ്റ്റിക്ക് എപ്പോഴും ഒന്നും ഇടാറില്ല. ലിപ്സ്റ്റിക്ക് ഭയങ്കരമായി ഉപയോഗിക്കുന്നയാളുമല്ല. കോക്കനട്ട് ഓയിൽ എന്റെ സ്കിന്നിന് നല്ലതാണ്. വീട്ടിൽ ആട്ടിയ വെളിച്ചെണ്ണ മുഖത്ത് ഉപയോഗിക്കാറുണ്ട്. എന്റെ ശരീരത്തിൽ എനിക്ക് എന്റെ ചുണ്ട്, പല്ലൊക്കെ ഇഷ്ടമാണ്. എന്റെ എല്ലാ ഫീച്ചേഴ്സും എനിക്ക് ഇഷ്ടമാണ്.
ഐലാഷ് ഞാൻ വെക്കാറില്ല. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. പിന്നെ അപ്സരസ് എന്നൊക്കെ വിളിക്കുന്നത് കുറച്ച് കൂടുതലാണ്. പക്ഷെ അങ്ങനെയൊക്കെ കേൾക്കാൻ ഇഷ്ടമാണെന്നും ഹണി പറയുന്നു. ഇടുക്കി സ്വദേശിനിയായ ഹണി റോസ് ഇപ്പോൾ കുടുംബസമേതം കൊച്ചിയിലാണ് താമസം. റേച്ചലാണ് ഇനി വരാനുള്ള ഹണി റോസിന്റെ ഏറ്റവും പുതിയ സിനിമ.
കടയുടെയും ഉടമയുടെയും വലിപ്പ ചെറുപ്പം നോക്കാതെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് താരം പങ്കെടുക്കുന്നത്. താൻ ഏറെ ആസ്വദിച്ചാണ് ഉദ്ഘാടനങ്ങൾക്ക് പോകുന്നതെന്നും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനേക്കാൾ തനിക്ക് പ്രിയം ഇനാഗുറേഷന് പോകുന്നതാണെന്നും ഹണി പറയുന്നു. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഹണിയുടെ വാക്കുകൾ ഇങ്ങനെ… ഫങ്ഷന് പോകുമ്പോൾ എന്ത് ഡ്രസ് ധരിക്കും എന്നതിൽ കൺഫ്യൂഷൻ വരാറുണ്ട്. നേരത്തെ തന്നെ വാങ്ങിച്ച് വെച്ചിട്ടുള്ള കലക്ഷനിൽ നിന്നാണ് ഡ്രെസ് സെലക്ട് ചെയ്യുന്നത്. ആഘോഷങ്ങൾ വരുമ്പോൾ നേരത്തെ തന്നെ പ്ലാൻ ചെയ്യും. ഇനോഗറേഷൻ ഫങ്ഷൻ കാര്യങ്ങൾ ഞാൻ സംസാരിക്കുന്ന കാര്യങ്ങളല്ല. കാറിലിരിക്കുമ്പോഴാണ് ഉദ്ഘാടനം ചെയ്യാൻ പോകുന്ന ഷോപ്പിന്റെ ഡീറ്റെയ്ൽസ് അറിയുന്നത്.
ഞാൻ ഏറ്റവും എഞ്ചോയ് ചെയ്യുന്ന ഒന്നാണ് ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുക എന്നത്. ആളുകൾ നമുക്ക് വേണ്ടി കാത്ത് നിൽക്കുന്നതും അവരുടെ സ്നേഹവും എല്ലാം എനിക്കിഷ്ടമാണ്. ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാകും നമ്മൾ ഉദ്ഘാടനം ചെയ്യാൻ പോകുന്ന ഷോപ്പ്. നന്നായി വരണമേയെന്ന് പറഞ്ഞ് അയാൾ ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് നമുക്ക് ക്ഷണം വരുന്നത്.
അത് ഒരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്. ആ വൈബ് എനിക്ക് ഇഷ്ടമാണ്. പക്ഷെ കുറേ ആളുകൾ കൂടുന്ന കല്യാണത്തിന് പോകുന്നത് എനിക്ക് ഭയങ്കര ഡിസ് കംഫേർട്ടാണ്. അവാർഡ് ഷോയ്ക്ക് പോയാലും ഭീകര പ്രശ്നമാണ് എനിക്ക്. എങ്ങനെ എങ്കിലും അവിടെ നിന്ന് ഓടിപ്പോയാൽ മതിയെന്ന ഫീലാണ്. ഇൻഗുറേഷന് പോയാൽ ഭയങ്കര കംഫേർട്ടാണ്. അവിടം വിട്ട് പോകാൻ തോന്നില്ല.
തിരികെ വരാൻ കൂട്ടാക്കാതെ ഞാൻ നിൽക്കുമ്പോൾ കോർഡിനേറ്റ് ചെയ്യുന്നവർ വിളിച്ചുകൊണ്ട് പോവുകയാണ് ചെയ്യാറെന്നും ഹണി പറയുന്നു.
content highlight: honey rose about skincare