മിമിക്രികളിലും ടെലിവിഷൻ ഷോകളിലും ഒക്കെ സുപരിചിതനായ താരമാണ് ബിജുക്കുട്ടൻ വലിയൊരു ആരാധകനിരയെ തന്നെ ചെറിയ സമയം കൊണ്ട് താരം സ്വന്തമാക്കിയിട്ടുണ്ട് സിനിമയിൽ എത്തിയപ്പോഴും താരം മികച്ച വേഷങ്ങളുടെയും കഥാപാത്രങ്ങളുടെയും ഭാഗമായി മാറിയിട്ടുണ്ട്. പല കോമഡി പരിപാടികളിലും വിധികർത്താവായി ഇപ്പോൾ താരത്തെ കാണുകയും ചെയ്യാറുണ്ട് സിനിമയിൽ തനിക്ക് വേഷങ്ങൾ കുറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ബിജുക്കുട്ടൻ.
ആവർത്തനവിരസത ഉണ്ടാക്കിയ കഥാപാത്രങ്ങൾ കാരണമാണ് താൻ സിനിമകൾ കുറച്ചത് എന്നാണ് ബിജുക്കുട്ടൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് വാക്കുകൾ ഇങ്ങനെ. 2012 13 കാലഘട്ടങ്ങളിൽ താൻ വെറുതെ വീട്ടിൽ ഇരിക്കുകയായിരുന്നു തന്നെ മാറ്റി നിർത്തുന്നു എന്ന ചിലർ പറയുന്നു എനിക്ക് അങ്ങനെ തോന്നിയിട്ടില്ല കറുപ്പ് ജാതി മതം എന്നൊക്കെ പറയുന്നത് എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യമല്ല എന്നോട് ആരും അങ്ങനെ കാണിച്ചിട്ടുമില്ല പറയുന്നവർക്ക് അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകും അവരെ കുറ്റപ്പെടുത്തുന്നത് അല്ല ഞാൻ എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. ഒരു ഇടവേള ഫീൽ ചെയ്യുന്നത് ആവർത്തനവിരസത കൊണ്ടോ ഓവർ യൂസ്ഡ് ആയതുകൊണ്ടോ ആയിരിക്കും ഇത് നമ്മളുടെ തന്നെ നെഗറ്റീവ് ആണ് അങ്ങനെയാണ് ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് അല്ലാതെ പടം കുറയുമ്പോൾ ഞാൻ കറുത്തതാണ് ഞാൻ ഇന്ന് ജാതിയാണ് അതിനാലാണ് എന്നെ മാറ്റിനിർത്തുന്നത് എന്നൊന്നും പറയുന്നതിൽ യാതൊരു കാര്യവുമില്ല അങ്ങനെ പറഞ്ഞാൽ മമ്മൂക്കയും മോഹൻലാലും ഒക്കെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് എന്നും ബിജുക്കുട്ടൻ പറയുന്നു
18 വർഷത്തോളമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് സിനിമ കുറവാണെന്ന് ഉള്ളൂ അല്ലാതെ നമ്മളെ ഇഷ്ടപ്പെടാതിരിക്കുന്നില്ല ഞാനിപ്പോൾ ജീവിക്കുന്നത് സ്വർഗ്ഗത്തിലാണ് എന്നും ബിജുക്കുട്ടൻ വ്യക്തമാക്കുന്നു എന്നോടാരും ഇതുവരെയും മോശമായ രീതിയിൽ പെരുമാറിയിട്ടില്ല ഞാൻ മനസ്സിലാക്കുന്നത് പഴയതു തന്നെയാണ് ചെയ്യുന്നത് എന്നതാണ് മാറ്റി ചെയ്യാൻ കിട്ടാത്തതിനാലാണ് ചെയ്യാത്തത് കിട്ടിയാൽ ഞാൻ അടിച്ചുപൊളിക്കും ഇതുവരെ അങ്ങനെയൊന്നും കിട്ടിയിട്ടില്ല എനിക്ക് വലിയ ബാങ്ക് ബാലൻസ് അച്ഛൻ വലിയ ജോലിക്കാരനോ ഒന്നുമല്ല അതിനാൽ സർവൈസ് ചെയ്തു പോകാനേ പറ്റുകയുള്ളൂ