ജന്മനാട്ടിലേക്ക് തിരികെ പോകാനായില്ലെങ്കിലും സ്വപ്നങ്ങളുമായെത്തിയ മണ്ണിൽത്തന്നെ ഇബ്രാഹിമിന് അന്ത്യവിശ്രമം. കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം സംസ്‌കരിച്ചു. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗണ്‍ ജുമാമസ്ജിലാണ് നടന്നത്.
അപകടത്തിൽ മരിച്ച 5 പേരിൽ ആദ്യം സംസ്കരിച്ചതും മുഹമ്മദ് ഇബ്രാഹിമിനെയാണ്. ലക്ഷദ്വീപിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം കണക്കിലെടുത്താണ് ഖബറടക്കം എറണാകുളത്ത് നടത്തിയത്. കുടുംബത്തിന്റെ താല്‍പര്യപ്രകാരമാണ് തീരുമാനം. ലക്ഷദ്വീപിൽ നിന്ന് പിതാവ് പി.മുഹമ്മദ് സനീറും മാതാവ് മുംതാസും ബന്ധുക്കളും സംസ്കാര ചടങ്ങിനായി എറണാകുളത്ത് എത്തിയിരുന്നു.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ലക്ഷദ്വീപ് മുന്‍ എംപി പി.പി.മുഹമ്മദ് ഫൈസൽ തുടങ്ങി ഒട്ടേറെപ്പേർ കബറടക്ക ചടങ്ങുകളിൽ പങ്കെടുത്തു.
STORY HIGHLIGHT: funeral held for p p muhammed ibrahim ernakulam
















