Investigation

KSRTCയിലെ ‘കൊണാണ്ടര്‍’മാരുടെ നാണംകെട്ട പണി: “ഡിസംബറില്‍” നടന്ന അപകടത്തിന് “ഓക്ടോബറില്‍” പോലീസില്‍ പരാതി നല്‍കി ഞെട്ടിച്ചു; അക്കിടി പറ്റിയതറിഞ്ഞ് പുതിയ പരാതിനല്‍കി തടിതപ്പി; ജീവനക്കാര്‍ എന്തു വിശ്വസിച്ച് ജോലി ചെയ്യും ? മന്ത്രി പറയണം മറുപടി (എക്‌സ്‌ക്ലൂസിവ്)

2024 ഡിസംബര്‍ 2ന് രാത്രി 9 മണിക്കും 10 മണിക്കും ഇടയിലാണ് ആലപ്പുഴ കളര്‍കോട് ജംഗ്ഷനില്‍ KSRTC ബസിലേക്ക് ടവേര കാര്‍ വന്നിടിക്കുന്നതും, അപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിക്കുന്നതും. അപകട കാരണം എന്താണെന്ന് തെലിവുകളും, സാക്ഷി മൊഴികളും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ആലപ്പുഴ പോലീസിന്റെ എഫ്.ഐ.ആറില്‍ KSRTC ഡ്രൈവറുടെ അലക്ഷ്യവും അശ്രദ്ധവുമായ വണ്ടി ഓടിക്കലാണ് അപകട കാരണമെന്ന് എഴുതി വെച്ചിട്ടുണ്ട്. നീതീകരിക്കാനാവാത്ത പോലീസ് നടപടിയില്‍ തിരുത്തുണ്ടാകേണ്ടതുണ്ട്. എന്നാല്‍, ഈ സംഭവത്തില്‍ KSRTC ഒരു പരാതി പോലീസിനു നല്‍കിയിരുന്നു. ഇന്നലെയാണ് പരാതി നല്‍കിയത് (3-12-2024). ഈ പരാതി തയ്യാറാക്കിയിരിക്കുന്നത് ഒക്ടോബര്‍ 10നാണ് (10-10-2024).

അതായത് കഴിഞ്ഞ 2ന് സംഭവിച്ച അപകടവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 10ന് തയ്യാറാക്കിയ പരാതി ഇന്നലെ പോലീസിന് നല്‍കിയ വിരുതന്‍മാരാണ് KSRTCയിലുള്ളത്. KSRTCയിലെ വലിയ വലിയ ഉദ്യോഗസ്ഥരെന്നു പറയുന്ന കൊണാണ്ടര്‍മാര്‍ ആരെ സംരക്ഷിക്കാനാണ് പഴയ തീയതി വെച്ച് പരാതി നല്‍കുന്നത്. ആര്‍ക്കു വേണ്ടിയാണ് ഇത്തരം നാടകങ്ങള്‍ നടത്തുന്നത്. പോലീസിനു കൊടുത്ത പരാതിയില്‍ തീയതി മാറിപ്പോയത് മനസ്സിലാക്കി ഇന്ന് പുതിയ പരാതി നല്‍കിയിരിക്കുകയാണ്. ഈ രണ്ടു പരാതികളുമാണ് വാര്‍ത്തയുടെ ഫീച്ചര്‍ ഫോട്ടോയായി നല്‍കിയിരിക്കുന്നത്.

എത്രമാത്രം ഗൗരവമാണ് ഈ സംഭവത്തില്‍ KSRTC അദികൃതരുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നാണ് വെലിവാകുന്നത്. അ#്ചു ജീവനുകള്‍ ന,്ടമാവുകയും, KSRTC ഡ്രൈവറെ പ്രതിയാക്കി FIR ഇടുകയും ചെയ്തിട്ടും അപകടത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ഡിസംബര്‍ 2ന് നടന്ന അപകടത്തിന് ഒക്ടോബര്‍ മാസം 10-ാം തീയതി നല്‍കുന്ന പരാതിയായി മാറ്റിയ ഇന്ദ്രജാലക്കാര്‍ക്ക് എന്തു ശിക്ഷയാണ് നല്‍കേണ്ടത്. മന്ത്രി ഗണേഷ്‌കുമാര്‍ തന്നെ മറുപടി പറയേണ്ടതുണ്ട്. ഇത്തരം ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഡിപ്പോയില്‍ നിന്നും ബസുമായി എങ്ങനെ ഡ്രൈവറും കണ്ടക്ടറും ജോലിക്കു പോകും.

പോലീസ് ഡ്രൈവര്‍ക്കെതിരേ പ്രതിചേര്‍ത്ത് FIR തയ്യാറാക്കിയിട്ടും നിരുത്തരവാദ പരമായ പരാതി നല്‍കാന്‍ തോന്നിയ KSRTC അധികൃതരുടെ മനസ്സ് മറ്റാര്‍ക്കും മനസ്സിലായില്ലെങ്കിലും കൂലിയില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നന്നേ മനസ്സിലായിട്ടുണ്ട്. കണ്ടക്ടര്‍ പത്തു രൂപയുടെ ടിക്കറ്റ് കൊടുത്തില്ലെങ്കില്‍, ഡ്രൈവര്‍ സമയത്ത് സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെങ്കിലൊക്കെ തലവെട്ടുന്ന നിയമങ്ങളാണ് നടപ്പാക്കുന്നത്. പക്ഷേ മുന്‍പുള്ള തീയതിയിട്ട് വളരെ ഗൗരവമായ ഒരു കത്ത് കൊടുക്കുന്നവര്‍ക്ക് ഒരു പണിഷ്‌മെന്റുമില്ല. എന്തു കോപ്പിലെ ജോലിയാണ് ഈ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും ജീവനക്കാര്‍ ചോദിക്കുന്നുണ്ട്.

എന്തോ വലിയ അപരാധം ചെയ്തു പോയെന്ന മട്ടില്‍ പേടിച്ചു വിറച്ച് തലകുനിച്ചു നില്‍ക്കുന്ന KSRTC ഡ്രൈവറെയാണ് ആലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ കണ്ടത്. അദ്ദേഹത്തിന് ധൈര്യം പകരാന്‍ KSRTC യില്‍ നിന്നും ഒരുദ്യോഗസ്ഥനെയും കണ്ടില്ല. എങ്കിലോ, അയാള്‍ക്കു വേണ്ടി KSRTC കൊടുത്ത പാരതി റാംജി റാവു സ്പീക്കിംഗില്‍ ഇന്നസെന്റിന്റെ ‘വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുന്നേ പുറപ്പെടാം’ എന്ന കോമഡി ഡയലോഗിന് സമമാവുകയും ചെയ്തു.

ഡിസംബറില്‍ നടന്ന അപകടത്തെ ഒക്ടോബറിലേ മുന്‍കൂട്ടി കണ്ട് എഴുതിയ പരാതി ഇങ്ങനെ

ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ കാര്യാലയം ??????.. 04/12/24

ബഹുമാന്യ ആലപ്പുഴ ജില്ലാ പോലീസ് മേധാവി മുന്‍പാകെ കെ.എസ്.ആര്‍.ടി.സി ആലപ്പുഴ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സമര്‍പ്പിക്കുന്ന പരാതി

02/12/2024 es RPM-264 (KL.150/0937) നമ്പര്‍ 06:10 കായംകുളം ഗുരുവായൂര്‍ ഷെഡ്യൂളിന്റെ 14:15 ഗുരുവായൂര്‍-കായംകുളം സര്‍വീസ് നടത്തവേ 21:10 മണിയ്ക്ക് ആലപ്പുഴ തിരുവമ്പാടി, ചൂടുകാട് എന്ന സ്ഥലത്തു വച്ച് KL29C 1 177 എന്ന രജിസ്റ്റര്‍ നമ്പര്‍ ഉള്ള ദിശ തെറ്റി മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ റോഡില്‍ നിന്നും വലത്തേയ്ക്ക് തെന്നി മാറി കെ.എസ്.ആര്‍.ടി.സി ബസില്‍ വന്നിടിച്ചു ബസ്സിന്റെ മുന്‍ഭാഗം തകര്‍ത്തു അകത്തേയ്ക്ക് പാഞ്ഞുകയറി കാറിലുണ്ടായിരുന്ന പതിനൊന്നു വിദ്യാര്‍ഥികളില്‍ അഞ്ചു വിദ്യാര്‍ഥികള്‍ മരണപ്പെട്ട ദാരുണമായ അപകടമുണ്ടായിരിക്കുന്നു. വളരെ അശ്രദ്ധമായും, ഉദാസീനമായും അമിത വേഗതയില്‍ ചാറ്റല്‍ മഴ ഉണ്ടായിരുന്ന സമയത്ത് കാറോടിച്ചിരുന്ന ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ് പ്രസ്തുത അപകടം ഉണ്ടാക്കിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും അങ്ങേയ്ക്ക് ബോധ്യമാവുന്നതാണ്. കെ.എസ്.ആര്‍.റ്റി.സി ഡ്രൈവര്‍ പരമാവധി ഒതുക്കി വാഹനം ബ്രേക്ക് ചെയ്യുവെങ്കിലും ദിശ തെറ്റിയെത്തിയ ടവേര കാര്‍ ബസ്സിലേയ്ക്ക് വന്നിടിക്കുകയാണുണ്ടായത്.

ബഹുമാന്യ ആലപ്പുഴ ജില്ലാ കളക്ടറുടെ ഉത്തരവി പ്രകാരം ആലപ്പുഴ ആര്‍.ടി.ഒ വിശദമായ അന്വേഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ കണ്ടെത്തലിലും പ്രസ്തുത കാര്‍ ബസ്സിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ നിരപരാധിയാണെന്നും കാറോടിച്ചിരുന്ന ഡ്രൈവറാണ് യഥാര്‍ത്ഥ കുറ്റക്കാരനെന്നും അറിയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ആലപ്പുഴ പോലീസ് സ്റ്റേഷനില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട എഫ് ഐ.ആര്‍ പ്രകാരം കെ.എസ്.ആര്‍.റ്റി.സി ബസ് ഡ്രൈവറുടെ പേരില്‍ BNS Section 281,106 പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണു കേസ് എടുത്തിരിക്കുന്നത്. ആയതിനാല്‍ നിയമങ്ങള്‍ പാലിച്ചു വാഹനം ഡ്രൈവ് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ശ്രീ രാജീവിനെതിരെയുള്ള ചാര്‍ജ്ജ് റദ്ദ് ചെയ്ത് അദ്ദേഹത്തിനെതിരെയുള്ള മുകളില്‍ സൂചിപ്പിച്ചുള്ള ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കി അദ്ദേഹത്തിന്റെ ഈ സംഭവത്തിലെ നിരപരാധിത്വം മനസ്സിലാക്കി സംഭവ സമയം ടവേര കാര്‍ ഓടിച്ചിരുന്ന ഡ്രൈവറാണ് യഥാര്‍ഥ കുറ്റവാളിയെന്നു കണ്ട് മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ താത്പര്യപ്പെടുന്നു.

ഇന്നലെ സമര്‍പ്പിച്ച കത്തില്‍ ഡേറ്റഡ് എന്ന ഭാഗത്ത് തീയതി തെറ്റായി 10/10/24 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആയത് 03/12/24 എന്നു തിരുത്തി വായിക്കാന്‍

വിശ്വസ്തതയോടെ

ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍

ഇതാണ് കത്തില്‍ പറയുന്നത്. തിരുത്തും, തെറ്റുമൊക്കെ മാറ്റി എഴുതി നല്‍കിയ പരാതിയാണിത്. എത്ര ഗൗരവത്തിലാണ് ഈ കത്ത് പോലീസിനു നല്‍കിയതെന്ന് മനസ്സിലാക്കുന്നവര്‍ നടപടികളെ കുറിട്ടു ചിന്തിക്കട്ടെ.

CONTENT HIGHLIGHTS; Shameless work by ‘Conanders’ at KSRTC: Shocked by police complaint in “October” for accident in “December”; After finding out what happened, he filed a new complaint; What will the employees believe and work? Minister to answer (Exclusive)

Latest News