മലയാളത്തിലൂടെയായിരുന്നു അമല ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലൂടെ മുൻനിര താരമായി മാറുകയായിരുന്നു. തെലുങ്കിലും സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ഇതുവഴി പങ്കുവയ്ക്കാറുണ്ട്.
ഇളൈയ് എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെ വിവാഹം. ലെവല്‍ ക്രോസ് ആണ് അമലയുടെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ആസിഫ് അളി നായകനായ സിനിമ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആടുജീവിതം അമലയുടെ അടുത്തിറങ്ങിയ മറ്റൊരു സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ സിനിമകളൊന്നും അമല പ്രഖ്യാപിച്ചിട്ടില്ല.
ഇപ്പോള്‍ മകന്‍ ഇളയ്ക്ക് ഒപ്പം ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് അമലയും ജഗത്തും. ഇന്‍സ്റ്റാഗ്രാമിലൂടെ കുടുംബസമേതമുള്ള ആഘോഷത്തിന്റെ പുതിയ വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.
‘എന്റെ അതിശയകരമായ ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍! കുമരകത്തെ ഈ വര്‍ഷത്തെ മറക്കാനാവാത്ത സര്‍പ്രൈസ് ആണെന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. എല്ലാ ദിവസവും പ്രണയം നിലനിര്‍ത്തുന്ന ഒരാളെ കിട്ടിയതില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് ഇതെന്നെ ഓര്‍മ്മിപ്പിച്ചു.
ഞങ്ങളുടെ ആദ്യ പ്രൊപ്പോസ് മുതല്‍ പിന്നീട് അതിനിടയിലുള്ള എല്ലാ സ്വീറ്റ് സര്‍പ്രൈസുകളും നിങ്ങളുടെ സ്‌നേഹം യഥാര്‍ത്ഥമാണെന്നും എനിക്ക് കാണിച്ചു തന്നു. ജീവിതകാലം മുഴുവനുമുള്ള സാഹസികതകളും ചിരികളും സ്‌നേഹവും ശരിക്കും എങ്ങനെയാണ് ചെയ്യേണ്ടതെന്ന് എന്റെ മുന്‍ഭര്‍ത്താവിനടക്കം കാണിച്ച് കൊടുക്കുകയാണെന്നും’ പറഞ്ഞാണ്’ അമല എത്തിയിരിക്കുന്നത്.
കുമരകത്തെ കായലിന് നടുവില്‍ വെച്ചാണ് അമലയുടെയും ഭര്‍ത്താവിന്റെയും വിവാഹ വാര്‍ഷിക ആഘോഷം നടന്നത്. ഇരുവരും ബോട്ടില്‍ കയറി പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് എത്തുകയും അവിടെ ഭക്ഷണം കഴിക്കുന്നതിനും മറ്റുമായി അലങ്കാരത്തോടെ ഒരുക്കിയിരുന്നു. മാത്രമല്ല ഭര്‍ത്താവും അമലയും തമ്മിലുള്ള പ്രണയാതുര നിമിഷങ്ങളും വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
ഒരു ഭര്‍ത്താവ് എങ്ങനെയായിരിക്കണം എന്നതിന് വ്യക്തമായ ഉത്തരമാണ് ജഗത്തിലൂടെ തനിക്ക് ലഭിച്ചതെന്നാണ് പലപ്പോഴായി അമല പറയാറുള്ളത്. ഇത്തവണ അത് വീണ്ടും തെളിയിക്കുകയും മുന്‍ ഭര്‍ത്താവിനെ പരിഹസിക്കാനുള്ള അവസരമായി നടി ഇതിനെ എടുക്കുകയും ചെയ്തു.
നേരത്തെ തമിഴിലെ പ്രമുഖ സംവിധായാകനായ എ എല്‍ വിജയിയെയാണ് അമല വിവാഹം കഴിച്ചത്. ഇന്റര്‍കാസ്റ്റ് മാരേജ് ആയിരുന്നെങ്കിലും ഈ ബന്ധം അധികകാലം മുന്നോട്ടു പോയില്ല. ഇരുവരും അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞു. ശേഷം വിജയ് വേറെ വിവാഹിതനാവുകയും ചെയ്തു.
content highlight: amala-pauls-wedding-anniversary-celebration