അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ശാസ്ത്രലോകം. എന്നാല്‍ ഇത്ര കാലമായിട്ടും എന്തുകൊണ്ടാണ് നമുക്ക് അവരെ കണ്ടുമുട്ടാനാകാത്തത്. എന്തുകൊണ്ടാണ് അവരിലേക്കെത്താനുള്ള ഒരു വ്യക്തമായ സൂചന പോലും ലഭിക്കാത്തത്. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് ശാസ്ത്രം നിരത്തുന്ന ചില കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ഒന്നാമത്തേത് പ്രപഞ്ചത്തിന്റെ വലിപ്പം തന്നെയാണ്. അതുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ മനുഷ്യര്‍ അന്യഗ്രഹജീവികളെ തിരഞ്ഞിറങ്ങിയിട്ട് അധികകാലമൊന്നുമായിട്ടില്ല. മാത്രമല്ല അവര്‍ക്ക് നമ്മളെ തിരഞ്ഞിറങ്ങാനും അധികം സാധിക്കാത്തത് ഈ ദൂരക്കൂടുതല്‍ നിമിത്തമായിരിക്കും.
തണുത്തുറഞ്ഞ സമുദ്രങ്ങള്‍
ചിലപ്പോള്‍ ഇത്തരം ജീവരൂപങ്ങള്‍ തണുത്തുറഞ്ഞ സമുദ്രങ്ങളിലായിരിക്കും വസിക്കുന്നതെന്ന വാദമുണ്ട്. മിക്ക ഗ്രഹങ്ങളിലും ഇത്തരം എസ് സമുദ്രങ്ങളുണ്ട്. ഇവയിലൊന്നും ഗവേഷണം നടത്താന്‍ നമുക്ക് സാധിച്ചിട്ടില്ലെന്നതും ഒരു വസ്തുതയാണ്.
നമ്മളെക്കാള്‍ ഉയര്‍ന്ന സാങ്കേതിക ലോകത്ത് ജീവിക്കുന്നവരായിരിക്കും അന്യഗ്രഹജീവികള്‍. അതിനാല്‍ ഇവര്‍ക്ക് നമ്മെ കാണാന്‍ കഴിയും നമുക്ക് അതിന് സാധിക്കണമെന്നില്ല.
നമ്മുടെ സങ്കല്‍പ്പം
ചിലപ്പോള്‍ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍ തന്നെ വിനയാകുന്നുണ്ടാവാം. നമ്മള്‍ വിചാരിക്കുന്ന രൂപത്തിലോ സ്ഥലത്തോ ആയിരിക്കില്ല അവര്‍ കാണപ്പെടുന്നത്. അതിനാല്‍ അവരെ കണ്ടാല്‍ നമുക്ക് മനസ്സിലാവണമെന്നില്ല.
പാന്‍സ്‌പേര്‍മിയ ഹെപ്പോതീസിസ്
ഇതൊരു പ്രബലമായ പഠനമാണ് . ഇതിന്‍ പ്രകാരം അന്യഗ്രഹങ്ങളില്‍ നിന്ന് ഭൂമിയിലെത്തപ്പെട്ട ജീവന്‍ പരിണമിച്ചാണ് മനുഷ്യര്‍ രൂപപ്പെട്ടിരിക്കുന്നത്.