ട്രെയിന്‍ പോയി കഴിയുമ്പോള്‍ അവസാനത്തെ ബോഗിയില്‍ X എന്ന അടയാളം കണ്ടിട്ടുണ്ടോ.അതുപോലെ ഈ എക്‌സിന് താഴെ എല്‍വി എന്ന് തൂക്കിയിട്ട ഇംഗ്ലീഷ് ബോര്‍ഡും, ചുവന്ന ലൈറ്റും കാണാം.
എന്നാൽ സംഗതി സിമ്പിൾ ആണ്. ഇത് ട്രെയിനിൻ്റെ അവസാന കോച്ചിനെ സൂചിപ്പിക്കുന്നു.
ഉദ്ദേശ്യം: കോച്ചുകളൊന്നും വേർപെട്ടു പോകാതെ മുഴുവൻ ട്രെയിനും കടന്നുപോയി എന്ന് പരിശോധിക്കാൻ റെയിൽവേ ഉദ്യോഗസ്ഥരെ സഹായിക്കുന്നു. അവസാന ബോഗിയില്‍ എക്സ് ചിഹ്‌നം ഇല്ലെങ്കില്‍ അപകടം നടന്നുവെന്നതിന്റെ സൂചനയാണ്. അതോടെയാണ് ബോഗികള്‍ക്ക് അപകടം സംഭവിച്ചുവെന്നോ വേര്‍പ്പെട്ടുവെന്നോ എന്ന് സ്‌റ്റേഷന്‍ അധികൃതര്‍ ആദ്യം തിരിച്ചറിയുന്നതും അടിയന്തര നടപടികളിലേക്കു കടക്കുന്നതും.
വലിയ “X” ദൂരെ നിന്ന് എളുപ്പത്തിൽ ദൃശ്യമാകും, പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നു.രാത്രികാലങ്ങളില്‍ ട്രെയിനിന്റെ അവസാന ബോഗിയില്‍ ‘എക്സ്’ ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം പെട്ടെന്ന് തിരിച്ചറിയാനാണ് ഈ ചുവന്ന ലൈറ്റുകളുടെ പ്രസക്തി. ഓരോ അഞ്ച് സെക്കന്‍ഡിലും ഈ ചുവന്ന ഇലക്ട്രിക് ലൈറ്റ് മിന്നിത്തെളിഞ്ഞു കൊണ്ടിരിക്കും. രാത്രിയില്‍ കടന്നുപോകുന്ന ട്രെയിനുകള്‍ക്ക് അപകടം സംഭവിച്ചിട്ടില്ലെന്ന് ഈ ചുവന്ന ലൈറ്റുകളിലൂടെയാണ് തിരിച്ചറിയുന്നത്. അതുപോലെ ‘എക്‌സ്’ ചിഹ്നത്തിന് താഴെയായി കാണുന്ന ‘എല്‍വി’ (LV) എന്ന അക്ഷരങ്ങളും സൂചിപ്പിക്കുന്നത് ട്രെയിനിന്‍റെ സുരക്ഷിതമായ അവസ്ഥയെ തന്നെയാണ്. സാങ്കേതിക പുരോഗതി ഇല്ലാതിരുന്നപ്പോൾ ആശയവിനിമയം നടത്താനുള്ള ഒരു മാർഗമായിരുന്നു അത്.