Features

വൗ… ഉസ്താദ്… വൗ, കൈ വിരലുകളാല്‍ മാന്ത്രിക താളം തീര്‍ത്ത സംഗീത വിസ്മയം; സാക്കിര്‍ ഹുസൈന്‍ രാജ്യത്തിനു നല്‍കിയത് എക്കാലവും മനസില്‍ സൂക്ഷിക്കാവുന്ന സംഗീത പാരമ്പര്യം

തബലയില്‍ തന്റെ കൈ വിരലുകളാല്‍ മാന്ത്രിക താളം തീര്‍ത്ത് ഇന്ത്യന്‍ സംഗീതത്തെ ആഗോളതലത്തില്‍ എത്തിച്ച അതുല്യ പ്രതിഭ, അതായിരുന്നു ഉസ്താദ് സാക്കിര്‍ ഹുസൈന്‍. തന്റെ പിതാവും, തബലയില്‍ മാസ്മരിക താളം തീര്‍ത്ത ഉസ്താദ് അള്ള രാഖയുടെ പാത പിന്തുടര്‍ന്ന സാക്കിര്‍ ഞെട്ടിപ്പിച്ചത് ഇന്ത്യന്‍ സംഗീത ലോകത്തെയായിരുന്നു. 1951 ജനിച്ച സാക്കിറിനെ ചെറുപ്പക്കാലം മുതല്‍ സംഗീതം അഭ്യസിപ്പിച്ചത് തന്റെ പിതാവായിരുന്നു. ഗുരുവിനപ്പുറം എങ്ങനെ സംഗീതം കൈക്കാര്യം ചെയ്യണമെന്ന് പഠിപ്പിച്ച പിതാവിനോടുള്ള സ്നേഹം എക്കാലത്തും സാക്കിര്‍ മനസിൽ സൂക്ഷിച്ചിരുന്നു. 73-ാം വയസില്‍ നമ്മെ വിട്ട് പോകുമ്പോഴും ആ സംഗീത മാന്ത്രികന്‍ തീര്‍ത്ത താള വിസ്മയം ഇനിയുള്ള കാലവും ഇവിടെ നിലനില്‍ക്കുമെന്നത് തീര്‍ച്ചയാണ്. എളിമ എന്നതിന് ഉദാഹരണം എന്തെന്ന ചോദിച്ചാല്‍ അതും സാക്കിറിന് ചേരുന്ന ഗുണമാണ്. തബലയുള്‍പ്പടെ താളം കൊണ്ട് മാന്ത്രികത തീര്‍ക്കുന്ന ഉപകരണങ്ങള്‍ക്ക് തന്റെ വിരലുകളിലൂടെ താലോലിക്കുമ്പോള്‍ ഒട്ടും സങ്കുചമില്ലാതെ പറയാം, അതില്‍ നിന്നും ഒഴുകിയത് അനേകം ആരാധകരെ പിടിച്ചിരുത്തുന്ന സംഗീതമായിരുന്നു. തബല വാദകന്‍, സംഗീതസംവിധായകന്‍, താളവാദ്യ വിദഗ്ധന്‍, സംഗീത നിര്‍മ്മാതാവ്, ചലച്ചിത്ര നടന്‍ എന്നിങ്ങനെ എണ്ണമറ്റ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച സാക്കിര്‍ എന്നും വിസ്മയമായിരുന്നു. 1988-ല്‍ പത്മശ്രീ ലഭിച്ച സാക്കിര്‍ ഹുസൈന്‍ നാലു കൊല്ലത്തിനുശേഷം മിക്കി ഹാര്‍ട്ടുമായി യോജിച്ച് ഗ്രാമി ഫോര്‍ പ്ലാനറ്റ് ഡ്രം എന്ന സംഗീത ആല്‍ബം പുറത്തിറക്കി. തബലയുടെ പൂര്‍വികന്മാരെന്ന് വിശേഷിപ്പിക്കുന്ന ധോല്‍, ധോലക്, ഖോ, ദുഗ്ഗി, നാല്‍ എന്നിവ അതീവ ചാതുര്യത്തോടെ വായിക്കാന്‍ സാക്കിറിനു കഴിയും. ചലച്ചിത്രങ്ങള്‍ക്ക് ശബ്ദരേഖകളും മറ്റ് കലാകാരന്മാരുമായി ചേര്‍ന്ന് സംഗീത സംയോജനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 2002-ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും, 2023 ല്‍ പത്മവിഭൂഷണും ലഭിച്ചു.

പിതാവിന്റെ പാത പിന്തുടര്‍ന്ന് സാക്കിര്‍
തലമുറകള്‍ ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്ന തരത്തിലാണ് മകനെ പിതാവ് വളര്‍ത്തിയെടുത്തത്. ചെറുപ്പത്തില്‍ തന്നെ മുതിര്‍ന്നവര്‍ക്കും ഗുരുക്കന്മാര്‍ക്കും ഒപ്പം പാടാനും തബല വായിക്കാനും അവസരം ലഭിച്ചുവെന്ന് നിരവധി തവണം അദ്ദേഹം പറഞ്ഞിരുന്നു. തന്റെ 12-മത്തെ വയസിലാണ് സാക്കിര്‍ സംഗീതപര്യടനം ആരംഭിച്ചത്. 1987ല്‍ സാക്കിര്‍ പുറത്തുവിട്ട ‘സോളോ ആല്‍ബം’ വ്യാപകമായ ഖ്യാതി നേടി. സംഗീതോപകരണങ്ങളില്‍ അദ്ദേഹം നവീനമായ രീതികള്‍ സൃഷ്ടിച്ചു.

‘എന്നെ ഒരു ശിഷ്യന്‍ എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എല്ലാ ദിവസവും പുതിയ എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുന്നു. എന്റെ പിതാവ് എപ്പോഴും പറയുമായിരുന്നു, മകനേ, ഒരിക്കലും ഗുരുവനാകാന്‍ ശ്രമിക്കരുത്, നിങ്ങള്‍ ഒരു നല്ല ശിഷ്യനായാല്‍ നിങ്ങള്‍ ഒരുപാട് പഠിക്കും. ഏറെക്കുറെ എല്ലാ ദിവസവും പുതിയ എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കും. അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍, ജീവിതം ലക്ഷ്യസ്ഥാനത്ത് എത്താനുള്ളതല്ല, ജീവിതയാത്ര ആസ്വദിക്കാനുള്ളതാണ്’, സാക്കിറിന്റെ ഈ വാക്കുകള്‍ നല്‍കുന്ന പ്രചോദനം വളരെ വലുതാണ്. ബിബിസിക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് നല്‍കിയ അഭിമുഖത്തിലാണ് ജീവിത കാഴ്ചപ്പാടിനെപ്പറ്റി സാക്കിര്‍ വ്യക്തമാക്കിയത്.

ഉസ്താദ് സാക്കീര്‍ ഹുസൈന്റെ മരണത്തെക്കുറിച്ച് ശാസ്ത്രീയ സംഗീതജ്ഞന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗര്‍ പിടിഐയോട് പറഞ്ഞത്, ‘സാക്കിര്‍ ഭായ് നമുക്കെല്ലാവര്‍ക്കും ഒരു പ്രചോദനമായിരുന്നു. സര്‍വ്വശക്തന്‍ അദ്ദേഹത്തിന് വളരെ നല്ല കൈകള്‍ നല്‍കി. ഇത് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹം കോടിക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി, അതെല്ലാം അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ്.

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും സംഗീത ലോകത്ത് അറിയപ്പെടുന്ന പേരായിരുന്നു സാക്കീര്‍ ഹുസൈന്‍. സംഗീതത്തിന്റെ ഓസ്‌കാര്‍ ആയി കണക്കാക്കപ്പെടുന്ന ഗ്രാമി അവാര്‍ഡിന് ഏഴു തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ആകെ നാല് തവണയാണ് അദ്ദേഹം ഈ അവാര്‍ഡ് നേടിയത്. 2009 ലാണ് അദ്ദേഹം ആദ്യമായി ഈ പുരസ്‌കാരം നേടുന്നത്. ‘ഗ്ലോബല്‍ ഡ്രം പ്രോജക്ട്’ എന്ന പേരിലാണ് അന്ന് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. മിക്കി ഹാര്‍ട്ട്, ജിയോവാനി ഹിഡാല്‍ഗോ എന്നിവരോടൊപ്പം ഹുസൈന്‍ ഇതിനായി പ്രവര്‍ത്തിച്ചു. മികച്ച സമകാലിക ലോക സംഗീത ആല്‍ബം വിഭാഗത്തിലാണ് ഈ അവാര്‍ഡ് ലഭിച്ചത്. ഇതിനുശേഷം, 2024 ല്‍ നടന്ന 66-ാമത് ഗ്രാമി അവാര്‍ഡുകളില്‍ അദ്ദേഹത്തിന് മൂന്ന് ഗ്രാമി അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച സമകാലിക ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം വിഭാഗത്തില്‍ ‘ആസ് വി സ്പീക്ക്’, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം വിഭാഗത്തില്‍ ‘ദിസ് മൊമെന്റ്’, മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ‘പഷ്‌തോ’ എന്നിവയ്ക്കാണ് അദ്ദേഹത്തിന് ഈ അവാര്‍ഡുകള്‍ ലഭിച്ചത്.


കൗമാരത്തില്‍ ജനപ്രിയനായി സാക്കിര്‍
കുഞ്ഞു നാളില്‍ തന്നെ എനിക്ക് നല്ല എക്‌സ്‌പോഷര്‍ കിട്ടിയെന്ന് സാക്കിര്‍ എല്ലായിടത്തും പറയുമായിരുന്നു. അതിന്റെ ക്രെഡിറ്റ് ഞാന്‍ എന്റെ പിതാവിന് കൊടുക്കും. അദ്ദേഹം കാരണം ഞാന്‍ പലരെയും കേള്‍ക്കുകയും കണ്ടുമുട്ടുകയും ചെയ്തുവെന്ന് സാക്കിര്‍ പറഞ്ഞു. അതില്‍ നിന്ന് നല്ല പരിശീലനം നേടി പുറത്തിറങ്ങുമ്പോള്‍ ചെറുപ്പവും കൂടുതല്‍ തുറന്ന മനസ്സും ഉണ്ടായിരുന്നു. 12-ാം വയസ്സില്‍ ഞാന്‍ ബഡേ ഗുലാം അലി, ആമിര്‍ ഖാന്‍, ഓംകാര്‍നാഥ് താക്കൂര്‍ എന്നിവര്‍ക്കൊപ്പം വേദി പങ്കിട്ടു. 16-17 വയസ്സുള്ളപ്പോള്‍ ഞാന്‍ രവിശങ്കര്‍, അലി അക്ബര്‍ ഖാന്‍ എന്നിവരോടൊപ്പം സംഗീതത്തില്‍ പങ്കാളിയായിരുന്നു. ഇതിനുശേഷം ഞാന്‍ അടുത്ത തലമുറയിലെ ഹരി പ്രസാദ്, ശിവകുമാര്‍, അംജദ് ഭായ്, പിന്നെ ഇന്നത്തെ തലമുറയിലെ ഷാഹിദ് പര്‍വേസ്, രാഹുല്‍ ശര്‍മ്മ, അമന്‍-അയാന്‍ എന്നിവരോടൊപ്പം വേദികള്‍ പങ്കിട്ടു. നാല് തലമുറകള്‍ക്കൊപ്പം വിവിധ സ്റ്റേജുകള്‍ പങ്കിട്ട നല്ലൊരു അനുഭവം കിട്ടി എന്നാണ്. പിന്നീട് ബോളിവുഡിലും ഹോളിവുഡിലും അഭിനയിക്കാന്‍ അവസരം ലഭിച്ചതും മഹാ ഭാഗ്യമെന്ന് അദ്ദേഹം കരുതിയിരുന്നു. സംഗീത സംവിധാനത്തില്‍ ഒരു കൈനോക്കിയതും വ്യത്യസ്ത തേടിയുള്ള യാത്രയ്ക്കു വേണ്ടിയായിരുന്നു. പലതും അക്കാലത്ത് പഠിക്കാന്‍ സാക്കിറിന് കഴിഞ്ഞു. മുംബൈയില്‍ വളര്‍ന്ന എനിക്ക് എല്ലാത്തരം സംഗീതവും കേള്‍ക്കാന്‍ കഴിഞ്ഞു. എന്റെ പിതാവും ലോകമെമ്പാടും സഞ്ചരിക്കുകയും എനിക്ക് കേള്‍ക്കാന്‍ പലതരം ടേപ്പുകള്‍ നല്‍കുകയും ചെയ്യുമായിരുന്നു. മൊത്തത്തില്‍, ചെറുപ്പത്തില്‍ തന്നെ വളരെയധികം എക്‌സ്‌പോഷര്‍ ലഭിച്ചതിനാല്‍, ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളുമായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. ഇന്നത്തെ കലാകാരന്മാര്‍ 17-18 വയസ്സുള്ളപ്പോള്‍, അവര്‍ ലോക കലാകാരന്മാരാണ്. പാശ്ചാത്യ സംഗീതത്തിലും ഇന്ത്യന്‍ സംഗീതത്തിലും അദ്ദേഹത്തിന് അറിവുണ്ട്.

പിതാവ് ഉസ്താദ് അള്ളാ രാഖാ ഒരു സംഗീത വിദ്യാലയമായിരുന്നു
എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് എന്റെ പിതാവാണ്. എനിക്ക് പ്രാഥമിക പരിശീലനം നല്‍കിയത് എന്റെ പിതാവാണ്. കൈകള്‍ എവിടെ വയ്ക്കണം, വരികള്‍ എങ്ങനെ ബാലന്‍സ് ചെയ്യണം, ഏത് ഘരാനയുടെ പ്രത്യേകതയാണ്. അതിനു ശേഷം പല വേദികളിലും തബല വായിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റു തബല വാദകരെ ശ്രവിച്ചപ്പോള്‍ അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു. നല്ല കാര്യങ്ങളില്‍ നിന്ന് അച്ഛന്‍ പോലും എന്നെ തടഞ്ഞില്ല. അതിനാല്‍ എന്റെ പിതാവിന്റെ വിദ്യാഭ്യാസമാണ് അടിസ്ഥാനം, എന്നാല്‍ മറ്റ് ആളുകളില്‍ ഉസ്താദ് ഹബീബുദ്ദീന്‍ ഖാന്‍, ഖലീഫ വാജിദ് ഹുസൈന്‍, കാന്ത മഹാരാജ്ജി, ശാന്ത പ്രസാദ് ജി എന്നിവരും എന്നെ സ്വാധീനിച്ചു. സത്യത്തില്‍, ഞാന്‍ ആരുടെ കൂടെയാണ് ജോലി ചെയ്യുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു. എന്റെ ആദ്യത്തെ പ്രൊഫഷണല്‍ അരങ്ങേറ്റം 12 വയസ്സില്‍ നടന്നു, ഞാന്‍ അക്ബര്‍ അലി ഖാന്റെ ശിക്ഷണത്തിലായിരുന്നു. 10 വര്‍ഷത്തിന് ശേഷം ഞാന്‍ അവനോടൊപ്പം താബല വായിച്ചപ്പോള്‍, ആ പ്രായത്തില്‍ ഞാന്‍ ആരുടെ കൂടെയാണ് വേദി പങ്കിടുന്നതെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് അക്ബര്‍ അലി ഖാന്‍ സാഹബിനെപ്പോലൊരു മഹാനായ കലാകാരനോടൊപ്പമാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന മനസ്സിലാക്കാന്‍ പോലും അദ്ദേഹം അനുവദിച്ചില്ല എന്നത് അദ്ദേഹത്തിന്റെ മഹത്വം എന്ന് ഞാന്‍ വിളിക്കും. കുറച്ച് ദിവസത്തേക്ക് പിയാനോ പഠിക്കാന്‍ അച്ഛന്‍ എന്നെ അയച്ചിരുന്നു. പാശ്ചാത്യ സംഗീതത്തെ കുറിച്ച് എനിക്ക് എന്തെങ്കിലും ധാരണ നല്‍കുമെന്ന് അവര്‍ കരുതിയിരിക്കാം

ഇഷ്ട വിനോദമായി ക്രിക്കറ്റും
സ്‌കൂള്‍ പഠനകാലത്ത് ഒരു വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്നു സാക്കിര്‍ ഹുസൈന്‍. ഫാറൂഖ് എഞ്ചിനീയര്‍ ആയിരുന്നു എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്ന് അദ്ദേഹം വ്യക്തമാക്കി. അവരെക്കൂടാതെ ജിആര്‍ വിശ്വനാഥ്, ദിലീപ് വെങ്‌സര്‍ക്കാര്‍, അസ്ഹര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ കളി കാണാന്‍ എനിക്കിഷ്ടമാണ്. എനിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്‌ട്രോക്ക് പ്ലേ ഇഷ്ടമാണ്. ഇപ്പോള്‍ ക്രിക്കറ്റില്‍ പോരാട്ടം തുടങ്ങിയിരിക്കുന്നു. ടി20 കഴിഞ്ഞാല്‍ ഇപ്പോള്‍ ടി10 കൂടി വരുമെന്ന് തോന്നുന്നു. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം ടെസ്റ്റ് ക്രിക്കറ്റാണ്. ഇപ്പോള്‍ എല്ലാം ടെലിവിഷനില്‍ ലഭ്യമാണ്. ഹോട്ടലില്‍ കയറിയ ശേഷം ഞാന്‍ ന്യൂസ് ചാനല്‍ ഓണ്‍ ചെയ്യുന്നു. എനിക്ക് സ്‌പോര്‍ട്‌സ് കാണാന്‍ ഇഷ്ടമാണ്. ബാസ്‌ക്കറ്റ്ബോള്‍, ടെന്നീസ്, എന്നിവയും കാണാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്.

സംഗീതവും സിനിമയും

സാക്കിര്‍ ഹുസൈന്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. അതോടെ ഇത്തരം മഹത് വ്യക്തിയെ ബോളിവുഡിലേക്ക് ആകര്‍ഷിക്കുന്നത് സ്വാഭാവികം. ബോളിവുഡ് സിനിമകള്‍ക്ക് സംഗീതം നല്‍കണമെന്ന് സാക്കിര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. ചില അവസരങ്ങള്‍ ലഭിച്ചാലും തന്റെ തിരക്കുകള്‍ കാരണം അവര്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ലെന്ന സാക്കിര്‍ പറഞ്ഞു. സാസ് എന്ന സിനിമയുണ്ടായിരുന്നു, അതില്‍ ഞാന്‍ സംഗീതം നല്‍കിയിരുന്നു, പക്ഷേ അതിലും എനിക്ക് നാല് പാട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാക്കിറിന്റെ പിതാവ് 40 ഓളം സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്, കൂടാതെ നിരവധി സിനിമകള്‍ക്ക് ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. പൃഥ്വിരാജ് കപൂറിന് വേണ്ടി അദ്ദേഹം പാട്ടുകള്‍ പാടി. ഒരു സിനിമയില്‍ സഹനടനായും അഭിനയിച്ചു. ഞാനും ഒരു സിനിമയില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യരില്‍ ഞാന്‍ പാടിയിട്ടുണ്ട്. സിനിമകളിലെ എന്റെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ മദന്‍ മോഹന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്. ഹഖീഖത്ത് എന്ന ചിത്രത്തിലെ ‘ഖേലോ നാ മേരേ ദില്‍ സേ’ എന്ന ഗാനം നന്നായി കേള്‍ക്കുന്നു. സന്യോഗ് എന്ന ചിത്രത്തിലെ ‘വോ ഭൂലി ദസ്താന്‍ ഫിര്‍ യാദ് ആ ഗയി’ എന്ന ഗാനവും എനിക്കിഷ്ടമാണ്.

സ്റ്റേജില്‍ കയറുമ്പോള്‍, നമ്മുടെ മുടി ഇങ്ങനെ ചെയ്യണമെന്ന്, ഇങ്ങനെ ധരിക്കണമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഞാന്‍ പറയുന്നത് 1960-70 കാലഘട്ടത്തെക്കുറിച്ചാണ്. അക്കാലത്ത് മാധ്യമങ്ങള്‍ക്ക് പോലും അത്ര സ്വാധീനം ഉണ്ടായിരുന്നില്ല. 20-25 വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് കുറച്ച് പദവി ലഭിച്ചത്. അതിനുമുമ്പ് ഞങ്ങള്‍ ട്രെയിനില്‍ മൂന്നാം ക്ലാസിലാണ് യാത്ര ചെയ്തിരുന്നത്. മുംബൈയില്‍ നിന്ന് പട്ന, ബനാറസ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് പോകാന്‍ മൂന്ന് ദിവസം വീതം വേണ്ടിവരും. ചിലപ്പോള്‍ സീറ്റ് പോലും ഇല്ലായിരുന്നു. പത്രങ്ങള്‍ നിരത്തിയ ശേഷം ഇരിക്കാറാണ് പതിവ്. തബല സരസ്വതിയാണെന്നും ആരും തൊടരുതെന്നുമായിരുന്നു അച്ഛന്റെ ഉത്തരവ്.

തൻ്റെ മാനേജർ കൂടിയായ കഥക് നർത്തകിയും അധ്യാപികയുമായ അൻ്റോണിയ മിനക്കോളയെ ഹുസൈൻ വിവാഹം കഴിച്ചു .അവർക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു, അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയും. യുസിഎൽഎയിൽ നിന്ന് ബിരുദം നേടിയ അനീസ ഒരു ഫിലിം മേക്കറാണ്. മാൻഹട്ടനിൽ നൃത്തം പഠിക്കുകയാണ് ഇസബെല്ല.