Investigation

KSRTC മന്ത്രിയെ വെല്ലുവിളിക്കുന്നു: നടപടി എടുക്കാന്‍ ധൈര്യമുണ്ടോ ?; ജോലി സമയത്ത് AOയുടെ CITU വനിതാ കണ്‍വെന്‍ഷന്‍; സര്‍വീസ് റൂളും പൂട്ടിവെച്ച് ഇരുന്നാല്‍മതിയെന്ന് KSRTEA (എക്‌സ്‌ക്ലൂസിവ്)

ഭരണമുണ്ടെങ്കില്‍ നിയമങ്ങളെല്ലാം വളയും. ഭരണമില്ലാത്തവര്‍ക്കോ നരകയാതനകളും. ഇതാണ് സത്യം. KSRTCയില്‍ ഇപ്പോള്‍ ഭരണ മുന്നണിയിലെ തൊഴിലാളി സംഘടനയായ KSRTEA(CITU) ചെയ്തതും മറിച്ചല്ല. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയത്ത് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം. എന്നാല്‍, ഇടതുപക്ഷ തൊഴിലാളി പ്രസ്താനത്തിന്റെ കീഴിലുള്ള പാര്‍ട്ടിയാണെങ്കില്‍ അത് ഒരു കുറ്റമല്ല. മന്ത്രിക്കും പരാതിയില്ല, എം.ഡിക്കും പരിഭവമില്ല, സര്‍ക്കാരിനും പ്രശ്‌നമല്ല. പിന്നെ ആര്‍ക്കാണ് പ്രശ്‌നം.

അത് ഈ സംസ്ഥാനത്തെ നിയമങ്ങള്‍ക്കാണ്. ആലപ്പുഴ ബസ് സ്റ്റേഷനിലെ ഹാളില്‍ വെച്ചാണ് KSRTEA യുടെ ആലപ്പുഴ ജില്ലാ വനിത കണ്‍വെന്‍ഷന്‍ നടന്നത്. ഉദ്ഘാടക CITU സംസ്ഥാന വനിതാ പ്രസിഡന്റ് സി.എസ്. സുജാത. ഇന്ന് രാവിലെ 10 മണി മുതല്‍ ഉച്ചവരെ. ആലപ്പുഴ KSRTCയിലെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ സമ്മേളന പ്രതിനിധിയായി മുഴുവന്‍ സമയവും കണ്‍വെഷനില്‍ പങ്കെടുത്തു. കണ്‍വെന്‍ഷനില്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത്, KSRTEA(CITU) സംസ്ഥാന സെക്രട്ടറി സുനിത കുര്യനാണ്. സുനിതാ കുര്യന്‍ ഡയസ്സിലാണ് ഇരുന്നതും. അവര്‍ നേതാവുമാണ്.

എന്നാല്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പോയതല്ലെന്നു വ്യക്തം. അവര്‍ പ്രതിനിധികള്‍ക്കൊപ്പമാണ് ഇരിക്കുന്നതും. വനിതാ കണ്‍വെന്‍ഷന്‍ എന്നല്ല, പാര്‍ട്ടി പരിപാടികളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിന്റെ അനൗചിത്യം KSRTC മാനേജ്‌മെന്റ് വളരെ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. സര്‍വീസ് റൂളിലും, സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുന്നവര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തിലുമൊക്കെ ഇത് പറയുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ AO പങ്കെടുക്കാന്‍ പാടില്ലാത്തതായിരുന്നു. പങ്കെടുക്കുന്നെങ്കില്‍ പൂര്‍ണ്ണ സമയവും പങ്കെടുക്കാതെ പോകണമായിരുന്നു.

ജോലി സമയത്ത് പാര്‍ട്ടി പരിപാടികള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ പോയാല്‍ എന്തു സംഭവിക്കുമെന്നത് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ല. പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല എന്നാണു റൂള്‍ ഉണ്ടായിരുന്നിട്ടും പോകാന്‍ ധൈര്യം വന്നത്, ഇടതുപക്ഷ പാര്‍ട്ടിയുടെ തൊഴിലാളി സംഘടന ആയതു കൊണ്ടാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് CITUവിന്റെ സംസ്ഥാന സമ്മേളനത്തിന് KSRTCയിലെ ഒരു വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് അന്വേഷണ വിധേയമായി സസ്‌പെന്റും ചെയ്തു. പെന്‍ഷന്‍ പറ്റിയിട്ടു പോലും തന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അദ്ദേഹം കയറിയിറങ്ങിയത് എത്ര വര്‍ഷമാണെന്ന് ഇന്നും ഓര്‍ക്കുന്നവര്‍ KSRTCയിലുണ്ട്.

അനുഭവങ്ങള്‍ മുന്നിലുണ്ടായിട്ടും, സി.എസ്. സുജാതയുടെ ഉദ്ഘാടനവും, കണ്‍വെന്‍ഷനുമൊന്നും പാഴാക്കാത്ത കടുത്ത പാര്‍ട്ടിക്കാരിയായ എ.ഒയെ KSRTC മാനേജ്‌മെന്റ് എന്തു ചെയ്യുമെന്നാണ് അറിയേണ്ടത്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയുള്ള ആളാണ് ഗണേഷ്‌കുമാര്‍. പാര്‍ട്ടിക്കാര്‍ സമ്മേളനങ്ങളില്‍ നിശിതമായി സര്‍ക്കാരിെേനയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ഗണേഷ്‌കുമാര്‍ പിണറായി വിജയനെയും സര്‍ക്കാരിനെയും സ്തുതിക്കുകയാണ് ചെയ്യുന്നത്. KSRTCയിലെ ശമ്പള വിതരണം പോലുംമുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമാണ് കിട്ടുന്നതെന്ന് പറയുന്നു.

ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് CITUവിനെ വിളിച്ച് ചര്‍ച്ച നടത്തിയതിന് AITUC വിലിയ വിവാദം ഉണ്ടാക്കിയിരുന്നു. എന്നാല്‍, CITU വിന്റെ വാക്കുകള്‍ക്കു മാത്രം വില കൊടുക്കുകയും, മറ്റു യൂണിയനുകളെ പുല്ലുവില കല്‍പ്പിക്കുകയും ചെയ്യുന്ന നിലപാടാണ് മന്ത്രിയും മാനേജ്‌മെന്റും എടുക്കുന്നത്. ഇതാണ് വനിതാ കണ്‍വെന്‍ഷനില്‍ AOയ്ക്ക് പങ്കെടുക്കാനുള്ള ഊര്‍ജ്ജവും ധൈര്യവും. വകുപ്പ് മന്ത്രിക്കോ KSRTC എം.ഡി.ക്കോ ധൈര്യമുണ്ടോ റൂള്‍ അനുസരിച്ചുള്ള നടപടി എടുക്കാന്‍.

CONTENT HIGHLIGHTS; KSRTC challenges minister: Courage to take action?: AO’s CITU women’s convention at work; KSRTEA (Exclusive) says service rule should be locked

Latest News