പിച്ചക്കാരനെ പോക്കറ്റടിക്കുന്നതിനു തുല്യം ചാര്‍ത്തിയുള്ള ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ നടപടി തുടങ്ങിയിരിക്കുകയാണ്. പക്ഷെ, നടപടിയുടെ വീര്യം നന്നേ കുറവും ചെറു മീനുകളിലും മാത്രം ഒതുക്കിയിരിക്കുന്നു എന്നതാണ് വസ്തുത. മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവരില്‍ നിന്നും അനധികൃതമായി വാങ്ങിയ ക്ഷേമപെന്‍ഷന്‍ 18 ശതമാനം പലിശയോടെ തിരിച്ചടയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്കു പിന്നാലെ കിടിക്കപ്പെട്ട ഓരോരുത്തര്‍ക്കും നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അപ്പോഴും ചില മറച്ചു പിടിക്കലുകളും, ഒളിച്ചു വെയ്പ്പുകളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് വ്യക്തം.
മണ്ണ് സംരക്ഷണ വകുപ്പിലെ സ്വീപ്പര്‍മാര്‍ അടക്കമുള്ളവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. സാജിത കെ.എ. (ഓഫീസ് അറ്റന്റന്റ് ഗ്രേഡ് കക, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് കാസര്‍കോട്), ഷീജാകുമാരി ജി (പാര്‍ട്ട് ടൈം സ്വീപ്പര്‍, മണ്ണ് സംരക്ഷണ ഓഫീസ് പത്തനംതിട്ട), നസീദ് മുബാറക് (വര്‍ക്ക് സൂപ്രണ്ട് മണ്ണ് സംരക്ഷണ ഓഫീസ് വടകര), ഭാര്‍ഗവി പി (പാര്‍ട്ട് ടൈം സ്വീപ്പര്‍, മണ്ണ് സംരക്ഷണ ഓഫീസ് മീനങ്ങാടി), ലീല കെ (പാര്‍ട്ട് ടൈം സ്വീപ്പര്‍, മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, മീനങ്ങാടി), രജനി ജെ (പാര്‍ട്ട് ടൈം സ്വീപ്പര്‍, സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബ്, തിരുവനന്തപുരം) എന്നിവരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.
അതേസമയം, സര്‍വീസില്‍ ഇരുന്ന് ക്ഷേമ പെന്‍ഷന്‍ വാങ്ങിയ പൊതുഭരണ വകുപ്പിലെ ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെയും പിരിച്ചു വിടാന്‍ തീരുമാനമായിട്ടുണ്ട്. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. എന്നാല്‍, സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. നടപടി വന്നത് താഴെ തട്ടിലെ ജീവനക്കാര്‍ക്കെതിരെ മാത്രമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നാണ് ധനവകുപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥന്മാരടക്കമാണ് പട്ടികയില്‍ ഉള്ളത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വന്നിട്ടുമുണ്ട്. അന്വേഷണം തട്ടിപ്പു നടത്തിയവരുടെ എല്ലാം പേരു വിവരങ്ങള്‍ പബ്ലിഷ് ചെയ്തിട്ടുണ്ടായിരുന്നു.
സാധാരണക്കാര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന 1600 രൂപയുടെ ക്ഷേമപെന്‍ഷനിലും കയ്യിട്ടുവാരി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതായാണ് കണ്ടെത്തല്‍. ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥരും കോളേജ് പ്രൊഫസര്‍മാര്‍ വരെ ഇത്തരത്തില്‍ അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ടായിരുന്നു. ഹയര്‍ സെക്കണ്ടറി അധ്യാപകരും പട്ടികയിലുണ്ട്. ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന രണ്ട് അസിസ്റ്റന്റ് കോളേജ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ് ജോലി ചെയ്യുന്നത്.
മറ്റൊരാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളേജിലും. ഹയര്‍ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. 373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224, മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124, ആയൂര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും, മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും, പൊതു മരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35 പേര്‍ വീതവും, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 ഉദ്യോഗസ്ഥരും ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്. പോലീസില്‍ 10 പേരാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇങ്ങനെ സംസ്ഥാനത്തെ ഒട്ടുമിക്ക വകുപ്പുകളിലെ ജീവനക്കാരും തട്ടിപ്പ് നടത്തുന്നുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കണമെന്ന നിര്‍ദേശം ധനവകുപ്പ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് തീരുമാനം. എന്നാല്‍, തട്ടിപ്പു കണ്ടെത്തി അവരുടെ പേരു വിവരങ്ങള്‍ ധനവകുപ്പിന് ലഭിച്ചിട്ട് നാളുകള്‍ ഏറെയായി. എന്നിട്ടും നടപടി എടുക്കാന്‍ വൈകിയത് എന്താണെന്നതാണ് അത്ഭുതം. സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം നടത്തിക്കൊണ്ടച് സര്‍ക്കാരിനെ പറ്റിക്കുന്ന വിരുതന്‍മാരെ ഇപ്പോഴും സംരക്ഷിക്കുന്ന നില ഉണ്ടെന്നു വിശ്വസിച്ചേ മതിയാകൂ. ഇല്ലെങ്കില്‍, സ്വീപ്പര്‍ തസ്തികയയില്‍ ഉള്ളവരെ മാത്രം സസ്‌പെന്റ് ചെയ്ത് നടപടി എടുത്തെന്നു വരുത്തി തീര്‍ക്കാനുള്ള നീക്കം ഉണ്ടാകില്ലായിരുന്നു. വലിയ ശമ്പളത്തില്‍ വലിയ തസ്തികയില്‍ ഇരുന്നു കൊണ്ട് മാസം 1600 രൂപ എണ്ണി വാങ്ങുന്നവരെയാണ് ആദ്യം പിടിക്കേണ്ടത്.
അല്ലാതെ, അവരെ രക്ഷിക്കാന്‍ പാവപ്പെട്ട സ്വീപ്പര്‍മാരെ പിടിച്ചതുകൊണ്ട് സര്‍ക്കാരിനുണ്ടായ നഷ്ടം തീരില്ല. 1458 പേരാണ് അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങിക്കൊണ്ടിരുന്നതെന്ന് ധനവകുപ്പ് കണ്ടെത്തിയത് പ്രാഥമിക അന്വേഷണത്തിലാണ്. ശറിക്കുള്ള അന്വേഷണമുണ്ടായാല്‍ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നവര്‍ വരെ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന ഞെട്ടിക്കുന്ന സത്യം പുറത്തു വരുമെന്നുറപ്പാണ്. അപ്പോള്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ തെറ്റിന് ആറു പേര്‍ക്ക് മാത്രമാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ബാക്കിയുള്ളവരുടെ അടുത്തേക്ക് അന്വേഷണം പോവുകയും, അവര്‍ക്കെതിരേ നടപടി എടുക്കുകയും ചെയ്യുകയാണ് വേണ്ടത്.
CONTENT HIGHLIGHTS; Action against those who have illegally received welfare pension: sweepers are caught leaving gazetted officers; Doubt whether it is a move to settle the case?