പത്തനംതിട്ട: ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്. മല കയറുന്നതിനിടെയാണ് കുട്ടിയെ പന്നി ആക്രമിച്ചത്. മരക്കൂട്ടത്തു വച്ചായിരുന്നു സംഭവം.
ആലപ്പുഴ പഴവീട് സ്വദേശിയായ ശ്രീഹരിക്കാണ് പരിക്കേറ്റത്. ശ്രീഹരിയുടെ വലതു കാൽ മുട്ടിനാണ് പരിക്കേറ്റത്. കുട്ടിയെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
content highlight : wild-boar-attack-in-sabarimala-9-year-old-boy-injured