ഇത് KSRTCയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കു വേണ്ടി മാത്രമുള്ളതാണ്. അവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളത്. ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് ടോയ്‌ലെറ്റില്‍ പോകണമെങ്കില്‍, ഭക്ഷണം കഴിക്കണമെങ്കില്‍, വെള്ളം കുടിക്കണമെങ്കില്‍ ആരുടെയെങ്കിലും ഔദാര്യം വേണ്ടിവരുന്ന അവസ്ഥയ്ക്ക് അറുതി വരുത്താനാണ് KSRTC വൃത്തിയും വെടിപ്പുമുള്ള ഹോട്ടലുകളും, റെസ്‌റ്റോറന്റുകളുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നല്ല ഭക്ഷണം, വൃത്തിയുള്ള ടോയ്‌ലെറ്റുകള്‍ എന്നിവ യാത്രക്കാരുടെ അവകാശം കൂടിയാണെന്ന ബോധ്യത്തോടെയാണ് ഈ നടപടി.
ഇതുവരെ നടന്നു വന്നത് യാത്രക്കാരെ വിവിധ റെസ്റ്റോറന്റുകള്‍ കൊള്ളയടിക്കുക എന്നതായിരുന്നു. ആ കൊള്ളയ്ക്ക് അറിഞ്ഞും ്‌റിയാതെയും KSRTC ജീവനക്കാര്‍ കൂട്ടു നില്‍ക്കുകയുമായിരുന്നു. പഴയ സെറ്റപ്പ് മതിയായിരുന്നുവെന്ന് ആഗ്രഹിച്ചു പോകുന്ന ജീവനക്കാരും കുറവല്ല. കാരണം, അവര്‍ക്ക് ഫ്രീ ഭക്ഷണം, ഫ്രീ വെള്ളം, പോരാത്തതിന് യാത്രക്കാരെ കൊണ്ട് ഹോട്ടലില്‍ കയറ്റുന്നതിന് വേറെ കൈമണിയും കിട്ടുമായിരുന്നു. ഇപ്പോള്‍ ഇതെല്ലാം മുടങ്ങിയിരിക്കുന്നു. കഴിക്കുന്ന ഊണിന് പൈസകൊടുക്കേണ്ടതില്ല. എന്നാല്‍, സ്‌പെഷ്യല്‍ വാങ്ങിയാല്‍ സ്വന്തം പൈസ കൊൊടുത്തു കഴിച്ചോണം. എന്നതാണ് ഇപ്പോഴത്തെ റൂള്‍.
ഇത് ചില ജീവനക്കാര്‍ക്ക് അങ്ങോട്ട് പിടിച്ചിട്ടില്ല. ചിലയിടങ്ങളില്‍ കലഹങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. സ്‌പെഷ്യല്‍ കൂട്ടി കഴിക്കാതെ ഒരു സുഖമില്ലാത്തവരാണ് പ്രശ്‌നമുണ്ടാക്കിയതില്‍ കൂടുതലും. എന്നാല്‍, ഏതെങ്കിലും യാത്രക്കാരന്‍ ഇത്തരം ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചിട്ട് എന്തെങ്കിലും പരാതി പറയുന്നത് കേട്ടിട്ടുണ്ടോ. അവിടുത്തെ നാറി പൊളിഞ്ഞ ടോയ്‌ലറ്റുകളില്‍ പോകേണ്ടി വന്നിട്ടുള്ള ഗതികേട് പരാതിയായി ഉന്നയിച്ചിട്ടുണ്ടോ. ടോയ്‌ലെറ്റില്‍ പോകാന്‍ തോന്നിയാലും വൃത്തിയില്ലാത്തതു കൊണ്ട് പോകാതെ സഹിച്ചിരിക്കുന്ന സ്ത്രീകളും മുതിര്‍ന്നവരും ആരോടാണ് പരാതി പറയേണ്ടത്.
KSRTCയില്‍ ഇങ്ങനെയൊക്കെയാണ്. വേണമെങ്കില്‍ പോയാല്‍ മതിയെന്ന രീതിയില്‍ പെരുമാറുന്ന ജീവനക്കാര്‍ യാത്രക്കാരുടെ വിഷമം മനസ്സിലാക്കുക പോലുമില്ല എന്നതാണ് വസ്തുത. ഇതിനെല്ലാമാണ് ഗണേഷ്‌കുമാര്‍ അടിവരയിട്ടിരിക്കുന്നത്. നല്ല ഹോട്ടല്‍, നല്ല ശുചിത്വം, മിതമായ ചാര്‍ജ്ജ് എന്നിവയുള്ള ഹോട്ടലുകളുമായി കരാറില്‍ ഏര്‍പ്പെട്ടതോടെ യാത്രക്കാര്‍ ഹാപ്പിയാണ്. ഇപ്പോഴിതാ കരാറില്‍ ഏര്‍പ്പെട്ട 51 ഹോട്ടലുകള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇത് യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതില്‍ ഏതെങ്ക്‌ലും ഒരു നിര്‍ദ്ദേശം പാലിക്കുന്നില്ലെന്ന് കണ്ടാല്‍ ആ ഹോട്ടലിനെതിരേ മന്ത്രിക്കു നേരിട്ട് പരാതി നല്‍കാം.
സാധരണ വലിയ ഹോട്ടലുകളില്‍ ഒന്നും വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാറില്ല. അവര്‍ മെനു കാര്‍ഡാണ് ടേബിളില്‍ എത്തിക്കുന്നത്. ഇത് യാത്രക്കാരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓരോ ഭക്ഷണത്തിനും എന്താണ് വിലയെന്നും, എന്തൊക്കെ ഭക്ഷണമുണ്ടെന്നും ബസിലിരുന്നു തന്നെ മനസ്സിലാക്കാന്‍ വിലവിവര പട്ടിക പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഉപകരിക്കും. ഹോട്ടലിനകത്തും വിലവിവര പട്ടിക ഉണ്ടെങ്കില്‍ യാത്രക്കാരന്റെ കീശയ്ക്കനുസരിച്ച് ഭക്ഷണം കഴിക്കാന്‍ കഴിയും.
അതായത്, മെനുവില്‍ പറഞ്ഞിട്ടുള്ള ആഹാര സാധനങ്ങള്‍ എല്ലാം ഉണ്ടായിരിക്കണം. മാത്രമല്ല, യാത്രക്കാര്‍ കഴിക്കുന്നതിനനുസരിച്ചുള്ള ആഹാര സാധനങ്ങള്‍ ഹോട്ടലില്‍ ഉണ്ടാവുകയും വേണം എന്നര്‍ത്ഥം.
കൈയ്യില്‍ പണം കരുതാതെ എത്തുന്ന യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ എല്ലാവിധ പണ ഇടപാടുകളുടെയും സംവിധാനം ഹോട്ടലുകളില്‍ ഉണ്ടാകണം. പണമായി മാത്രമേ വാങ്ങാരുള്ളൂ എന്നു പറയാന്‍ പാടുള്ളതല്ല.
നിശ്ചിത സമയം മാത്രമുള്ള ഭക്ഷണ സമയത്ത്, യാത്രക്കാര്‍ക്കെല്ലാം ഒരുമിച്ച് ഇരിക്കാനുള്ള സൗക്രയവും, അവര്‍ക്ക് ഒരേ സമയം ഭക്ഷണം നല്‍കുന്നതിനുള്ള സാഹചര്യവും ഉണ്ടായിരിക്കണം. അല്ലാതെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും നേരത്തെ ഭക്ഷണം കൊടുത്തിട്ട് യാത്രക്കാര്‍ക്ക് തോന്നിയ സമയത്തിന് ഭക്ഷണം കൊടുക്കാമെന്ന ചിന്ത കളയുക.
മിക്ക ഹോട്ടലുകളിലും ടോയ്‌ലെറ്റുകള്‍ താഴിച്ചു പൂട്ടിയിട്ടുണ്ടാകും. ആര്‍ക്കും കയറാന്‍ കഴിയില്ല. ചിലയിടങ്ങളില്‍ അസഹ്യമായ ദുര്‍ഗന്ധവും, വൃത്തി ഹീനവുമായിരിക്കും. ടോയ്‌ലറ്റിലെ ദുര്‍ഗന്ധ ഹോട്ടലിനുള്ളില്‍ തങ്ങി നില്‍ക്കുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ ഭക്ഷണം കഴിക്കേണ്ടത്. ഇത്തരം നടപടികള്‍ക്ക് ഉടനടി പരിഹാരം ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം.
KSRTCയുടെ ഈ തീരുമാനം അഭിനന്ദനാര്‍ഹമായതാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഹോട്ടലുകളില്‍ അല്ലാതെ മറ്റൊരു ഹോട്ടലുകളിലും യാത്രക്കാരെ ഇറക്കാനോ ഭക്ഷണം കഴിക്കാനോ പാടുള്ളതല്ല. 2025 മുതല്‍ KSRTCയില്‍ ദൂര്‍ഘദൂര യാത്രയ്ക്കായി കയറുന്ന എല്ലാ യാത്രക്കാര്‍ക്കും നല്ല ഭക്ഷണവും, വൃത്തിയുള്ള ടോയ്‌ലെറ്റുകളും ലഭിക്കുമെന്നുറപ്പായിരിക്കുകയാണ്. മറിച്ചാണെങ്കില്‍ അതിനെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും ഉറപ്പിക്കാം. നേരത്തെ ഭക്ഷണത്തിനു നിര്‍ത്തിയിരുന്ന റെേേസ്റ്റാറന്റുകളില്‍ ഭൂരിഭാഗത്തെയും ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ട്.
CONTENT HIGHLIGHTS; KSRTC passengers also have rights: Here are 51 hotels to eat at; clean and tidy toilets; Otherwise, the minister will get the job