എല്ലാം മേഖലകളിലും മത്സരങ്ങൾക്ക് കടുക്കുകയാണ്. പലരും പല ഡിഗ്രികളും എടുത്തതിനുശേഷം ജോലിയില്ലാതെ നട്ടംതിരിയുന്നതും കാണാം. അതുകൊണ്ടുതന്നെ വരും വർഷമെങ്കിലും ഏതു കോഴ്സ് എടുത്തു പഠിച്ചാൽ പെട്ടെന്ന് ജോലി കിട്ടും എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒന്നാണ്. അത്തരത്തിൽ ഒരു കോഴ്സിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. താളിയോല ഗ്രന്ഥങ്ങളടക്കമുള്ള രേഖകളിലെ പഴയ കൈയെഴുത്ത് സംബന്ധിച്ച പഠനവുമായി ബന്ധപ്പെട്ട മാനുസ്‌ക്രിപ്റ്റോളജി, പാലിയോഗ്രഫി കോഴ്സുകൾ ഇന്ന് ആളുകൾക്ക് താൽപര്യമുള്ള ഒന്നാണ്.
‘പിജി ഡിപ്ലോമ ഇൻ പാലിയോഗ്രഫി ആൻഡ് കൺസർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ്’ പ്രോഗ്രാമിലെ പ്രവേശനത്തിന് കേരള സർവകലാശാല, കടലാസിലുള്ള അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും. 2 സെമസ്റ്റർ ദൈർഘ്യമുള്ള ഈ പ്രോഗ്രാം നടത്തുന്നത് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിലെ ‘ഓറിയന്റൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറി’. ഫോൺ: 0471–2308421, [email protected].
പ്രോഗ്രാമിന്റെ ഭാഗമായി തിയറി ക്ലാസുകൾ, പ്രാക്ടിക്കൽ പരിശീലനം, പ്രോജക്ട് എന്നിവയുണ്ട്. 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്ക് സർവകലാശാലാ നിയമപ്രകാരം മാർക്കിളവുണ്ട്. ആകെ 15 സീറ്റ്. പ്രവേശനപരീക്ഷ ഫെബ്രുവരി 10ന്. ക്ലാസുകൾ മാർച്ച് 3നു തുടങ്ങും. അപേക്ഷാഫീ 1000 രൂപ. ട്യൂഷൻ ഫീ 5000 രൂപ. മറ്റു ഫീസ് പുറമേ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.keralauniversity.ac.in.
പുരാതനവും ചരിത്രപരവുമായ കൈയക്ഷരത്തെക്കുറിച്ചുള്ള പഠനമാണ് പാലിയോഗ്രഫി, മുൻകാലങ്ങളിൽ നിന്നുള്ള കൈയെഴുത്തു പ്രതികളുടെയും രേഖകളുടെയും ഡീക്രിപ്റ്റിംഗ്, വ്യാഖ്യാനം എന്നിവ ഉൾക്കൊള്ളുന്നു. ചരിത്രത്തിലുടനീളമുള്ള എഴുത്ത് ശൈലികളുടെയും ഫോർമാറ്റുകളുടെയും പരിണാമം മനസ്സിലാക്കാൻ ഈ ഫീൽഡ് ഗവേഷകരെ അനുവദിക്കുന്നു.
CONTENT HIGHLIGHT: paleography course admission