Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

‘WARNING പുകവലി ഹാനികരമല്ല’: എന്ന് “സാംസ്‌ക്കാരിക” മന്ത്രി ഒപ്പ്; എം.എല്‍.എയുടെ മകന്‍ വലിച്ചത് കഞ്ചാവാണെന്ന് ഉറപ്പിച്ച് മന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 3, 2025, 05:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുകവലി ഹാനികരമാണ്. അത് വലിക്കുന്നവര്‍ക്കും ശ്വസിക്കുന്നവര്‍ക്കും ദോഷമാണ്. ലംഗ് ക്യാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങള്‍ക്കും കാരണമാകും. സിഗററ്റ് പായ്ക്കറ്റുകളിലും, മദ്യക്കുപ്പികളിലും എഴുതി വെച്ചിരിക്കുന്ന ഒരു മുന്നറിയിപ്പാണിത്. മുന്നറിയിപ്പ് കണ്ടിട്ട് ആരും വലിക്കാതെയും കുടിക്കാതെയുമിരിക്കാറുമില്ല. പക്ഷെ, നാളത്തെ ഭാവി വാഗ്ദാനങ്ങള്‍ എന്ന് കരുതുന്ന യുവത്വം മദ്യത്തിനും മയക്കു മരുന്നിനും അടിമയാകാതിരിക്കാന്‍ സമൂഹം ശ്രദ്ധിക്കണം. സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണം.

എന്നാല്‍, കേരളത്തിലെ സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന് പുകവലി അത്രവലിയ പ്രശ്‌നമുള്ള കാര്യമല്ല. പ്രത്യേകിച്ച് കഞ്ചാവ് വലി. സാധാരണ സിഗററ്റ് വലിക്കുമ്പോള്‍ തന്നെ ശരീരത്തില്‍ ക്യാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സിഗററ്റ് കമ്പനികള്‍ തന്നെ സൗജന്യമായി തരുന്നുണ്ട്. അതുപോലും വകവെയ്ക്കാതെ ട്രെയിന്‍ കണക്കിന് ചെയിന്‍ സ്‌മോക്ക് ചെയ്യുന്നവര്‍ അധികമുള്ള ഇടമാണ് കേരളം. സാസ്‌ക്കാരിക മന്ത്രിക്കും ബിഡിവലിയും സിഗററ്റ് വലിയും ഉണ്ടെന്ന് സമ്മതിക്കാനും മടിയില്ല. ‘സാംസ്‌ക്കാരിക’ മന്ത്രിയാകാന്‍ യോഗ്യനാണദ്ദേഹം. മന്ത്രിയാന്‍ യോഗ്യനായതിന് മറ്റൊരു കാരണം കുടെയുണ്ട്. ഇന്ത്യയുടെ ഭരണഘടനയെ കുന്തമെന്നും കൊടച്ചക്രമെന്നും പറഞ്ഞു.

ഇങ്ങനെ ഒരു മന്ത്രിയാകാന്‍ പോന്ന ഗുണഗണങ്ങളുള്ള സജി ചെറിയാന് പുകവലി അത്രവലിയ തെറ്റൊന്നുമല്ലെന്ന് പറയാന്‍ തോന്നിയ സാഹചര്യം എന്താണെന്നു കൂടി മനസ്സിലാക്കുമ്പോഴാണ് മന്ത്രിയുടെ പുകവലി മാഹാത്മ്യം ഏത്ര അളവുവരെ പോയിട്ടുണ്ട് എന്ന് മനസ്സിലാക്കാനാകുന്നത്. കായംകുളം എം.എല്‍.എ. യു. പ്രതിഭ ഹരിയുടെ മകനെ കഴിഞ്ഞ ദിവസം എക്‌സൈസ് പൊക്കി. പൊക്കിയത്, കഞ്ചാവ് കൈവശം വെച്ചതു കൊണ്ടും, അത് ചുരുട്ടി വലിച്ചതു കൊണ്ടുമാണ്. കഞ്ചാവു കേസില്‍ അഖപ്പെട്ട മകനെ രക്ഷിക്കാന്‍ അമ്മയായ എം.എല്‍.എ രംഗത്തിറങ്ങി. പിന്നെ, മകന്‍ വലിച്ചത് കഞ്ചാവല്ലെന്ന് സ്ഥാപിക്കലായിരുന്നു.

അങ്ങനെ മകനെ പിടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് സ്ഥലംമാാറ്റവും കിട്ടി. പ്രശ്‌നം പരിഹരിച്ച് മകനെയും കൊണ്ട് പ്രതിഭാഹരി രക്ഷപ്പെട്ടിരിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാന്റെ വാഴ്ത്തു പാട്ടുകള്‍ എത്തുന്നത്. കണ്‍മുമ്പില്‍ എം.എല്‍.എ ഉമാ തോമസ് താഴേക്ക് പതിച്ച് തലയിടിച്ച് വീഴുമ്പോള്‍ സാംസ്‌ക്കാരികമന്ത്രി വേദിയിലിരിപ്പുണ്ട്. ഉമാതോമസ് വീണ് പിടയുന്നത് കണ്ടിട്ടും കുലുക്കമില്ലാതെ ആ ഗിന്നസ് റിക്കോര്‍ഡ് വേദിയില്‍ ഇരുന്ന മന്ത്രിയാണ് കഞ്ചാവ് വലിയെ പ്രകീര്‍ത്തിച്ച് മൈക്കിലൂടെ പ്രസംഗിച്ചത്. കഴിഞ്ഞ ദിവസം കലൂര്‍ സ്റ്റേഡിയലത്തിലെ വീഡിയോ പുറത്തുവന്നപ്പോള്‍ എംഎല്‍എ വീണത് കണ്ടിട്ടും ആ പരിപാടിയില്‍ മന്ത്രി തുടര്‍ന്നതിന്റെ അസ്വാഭാവികത ചര്‍ച്ചയായിരുന്നു.

നിയമസഭയില്‍ തന്നോടൊപ്പമുള്ള ഒരു എം.എല്‍.എയുടെ ജീവമ്പോലും ഭീഷണിയായ വീഴ്ച കണ്ടിട്ടും, നൃത്തം ആസ്വദിച്ചിരുന്ന അതേമന്ത്രിയാണ് മറ്റൊരു എംഎല്‍എയുടെ മകന്‍ കഞ്ചാവ് കേസില്‍ പെട്ടപ്പോള്‍ വേദനകൊണ്ട് വിങ്ങി പൊട്ടിയത്. എക്‌സൈസിനെ പരിഹസിച്ചാണ് മന്ത്രി സജി ചെറിയാന്‍ രംഗത്തു വന്നത്. എക്‌സൈസ് മന്ത്രിക്കെന്ത് സംസ്‌ക്കാരം. സാംസ്‌ക്കാരികമന്ത്രി പറയുന്നവര്‍ക്കു മാത്രമാണ് കേരളത്തില്‍ സംസ്‌ക്കാരമുള്ളൂ എന്ന സ്ഥിതിയാണ് ഇടതു സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലുള്ളത്. കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നാണ് സജി ചെറിയാന്‍ ചോദിച്ചത്. പ്രതിഭ എം.എല്‍.എ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.

ReadAlso:

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ?: വിജയ്ക്ക് തുണയായി സി.പി.എം; മാന്ത്രിക സംഖ്യയെത്തിക്കാന്‍ എം.എ ബേബിയുടെ തന്ത്രം; ഒടുവില്‍ വിജയ് തമിഴ്‌നാട് കമ്യൂണിസ്റ്റായോ ?

പുകവലിക്കുന്നത് മഹാ അപരാധമാണോ? ചെയ്‌തെങ്കില്‍ തെറ്റാണ്. ജയിലില്‍ കിടന്നപ്പോള്‍ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം.ടി വാസുദേവന്‍ നായര്‍ എന്നും സജി ചെറിയാന്‍ പറയുന്നു. അതായത് മന്ത്രിയുടേത് പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരമാര്‍ശമെന്നര്‍ത്ഥം. ‘പ്രതിഭ എം.എല്‍.എയുടെ മകന്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ഇച്ചിരി വര്‍ത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല. എഫ്‌ഐആര്‍ ഞാന്‍ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാന്‍ പുകവലിക്കുന്നയാളാണ്.

വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാന്‍ പേടിയൊന്നുമില്ല. പണ്ട് ജയിലില്‍ കിടക്കുമ്പോള്‍ പഠിച്ചതാ. എം.ടി വാസുദേവന്‍ നായര്‍ ബീഡി വലിക്കുന്നയാളാ. കെട്ടുകണക്കിന് ബീഡി കൈയ്യിലുണ്ടാവും. ആ ശീലമുണ്ട്’, എന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം. യു പ്രിഭയെ സിപിഎം ജില്ലാ രാഷ്ട്രീയം അനുകൂലമാക്കാന്‍ തനിക്കൊപ്പം ചേര്‍ത്ത് നിര്‍ത്താനുള്ള നീക്കമാണ് മന്ത്രിയുടേതെന്നാണ് വിലയിരുത്തല്‍. പുക വലിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് എന്തിനാണ് ഇടുന്നതെന്നും സജി ചെറിയാന്‍ ചോദിച്ചു. നമ്മുടെ കുഞ്ഞുങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. ഈ ഇരിക്കുന്നവന്മാര്‍ ചെയ്ത കാര്യങ്ങള്‍ കൂട്ടിവെച്ചാല്‍ പുസ്തകം എഴുതാം. കുട്ടികള്‍ കമ്പനിയടിക്കും. വര്‍ത്തമാനം പറയും. ഇടയ്ക്ക് ഒരു പുകവലിക്കും അതിനെന്താ.

ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്. മഹാ അപരാദമാണെന്ന് പറയരുത്. പ്രതിഭ എംഎല്‍എയുടെ മകന്‍ ഇങ്ങനെയൊരു കാര്യത്തിന് കൂട്ടുനിന്നു. അതിന് പ്രതിഭ എം.എല്‍.എ എന്തു ചെയ്തുവെന്നും സജി ചെറിയാന്‍ ചോദിക്കുന്നുണ്ട്. ഉമാ തോമസിന്റെ അപകടമുണ്ടാക്കിയ സംഘാടകരെ രക്ഷിക്കാന്‍ സജി ചെറിയാന്‍ പറഞ്ഞതെല്ലാം കളവാണെന്ന് തെളിഞ്ഞു. ഇവിടേയും കള്ളം പറച്ചില്‍ തുടരുകയാണ്. എക്സൈസ് എഫ്‌ഐആറിനെ കുറിച്ച് പച്ചക്കള്ളം പറയുകയാണ് സജി ചെറിയാന്‍. പ്രതിഭ എംഎല്‍യുടെ മകനെതിരായ കഞ്ചാവ് കേസില്‍ എം.എല്‍.എയുടെ വാദങ്ങള്‍ തള്ളി എഫ്.ഐ.ആര്‍ പകര്‍പ്പ് പുറത്ത് വന്നിരുന്നു. കേസില്‍ ഒന്‍പതാം പ്രതിയാണ് യു. പ്രതിഭയുടെ മകന്‍ കനിവ്.

കനിവ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. കഞ്ചാവ് കേസിനെയാണ് എംടിയുടെ ബിഡി വലിയുമായും മന്ത്രി ജയിലില്‍ കിടന്നപ്പോള്‍ വലിച്ച ബീഡിയുമായും താരതമ്യം ചെയ്തത്. എക്സൈസ് ക്രൈം ഒക്കറന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ യു. പ്രതിഭ എം.എല്‍.എയുടെ വാദങ്ങള്‍ പൊളിഞ്ഞിരുന്നു. എക്സൈസ് സംഘം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും കഞ്ചാവ് പിടി കൂടിയിട്ടില്ലെന്നുമാണ് എം.എല്‍.എയും മകനും ആവര്‍ത്തിച്ചിരുന്നത്. കേസില്‍ ഒന്‍പതാം പ്രതിയാണ് എം.എല്‍.എയുടെ മകന്‍ കനിവ്. സംഘത്തില്‍ നിന്ന് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന 500 മില്ലീ ലിറ്റര്‍ പുകയില മിശ്രിതം എന്നിവ കണ്ടെടുത്തതായി എക്സൈസ് റിപ്പോര്‍ട്ടിലുണ്ട്.

കഞ്ചാവ് മിശ്രിതം ഉപയോഗിക്കുന്നതിന് തയാറാക്കിയ കുപ്പി, പപ്പായ തണ്ട് എന്നിവ കണ്ടെത്തിയെന്നും ക്രൈം ഒക്കറന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടുകാരായ രണ്ടു പേരെ സാക്ഷികളായും ചേര്‍ത്തിട്ടുണ്ട്. ഇത്തരമൊരു കേസിനെയാണ് സജി ചെറിയാന്‍ വളച്ചൊടിക്കുന്നത്. എന്‍ഡിപിഎസ് ആക്ട് 27-ാം വകുപ്പ് പ്രകാരമാണ് കേസ്. 28ന് ഇന്നലെ ഉച്ചയ്ക്കാണ് തകഴി പുലിമുഖം ബോട്ട് ജെട്ടിക്ക് സമീപം കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരിക്കേ എം.എല്‍.എയുടെ മകന്‍ കനിവ് അടക്കം 9 യുവാക്കളെ കുട്ടനാട് റേഞ്ച് എക്സൈസ് സംഘം പിടി കൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കണ്ടെത്തിയ കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടു. അതായത് ജാമ്യമുള്ള കേസാണ് എടുത്തത്. ഇതിനേയും ജാമ്യമില്ലാ കേസായി അവതരിപ്പിക്കുകയാണ് സജി ചെറിയാന്‍. അതായത് പച്ചക്കളളമാണ് ആ വേദിയില്‍ മന്ത്രി പറഞ്ഞത്.

മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക് ലൈവിലൂടെ യു. പ്രതിഭ എം.എല്‍.എ രംഗത്ത് എത്തിയിരുന്നു. പല ചാനലുകളിലൂടെ ഈ വാദം ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ നല്‍കിയത് കള്ളവാര്‍ത്ത ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍എ യുടെ മുന്നറിയിപ്പ്. ഇതിനിടെയാണ് എഫ്.ഐ.ആര്‍ പുറത്തു വന്നത്. പ്രതിഭ എം.എല്‍.എയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച ബിപിന്‍ സി.ബാബുവിനേയും മന്ത്രി പരിഹസിച്ചു. ഇങ്ങ് പോരൂ ചേട്ടത്തീയെന്നാണ് ഒരു മഹാന്‍ പറഞ്ഞത്. എം.എല്‍.എയായശേഷം ഒരു ദിവസം പോലും അദ്ദേഹം പ്രതിഭയെ മനസമാധാനത്തോടെ കിടത്തി ഉറക്കിയിട്ടില്ല. എന്തൊരു സ്‌നേഹമാണെന്ന് അറിയോ. കായംകുളത്തെ എം.എല്‍.എ എന്ന നിലയില്‍ യു പ്രതിഭയെ ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്. കേരളത്തിലെ എം.എല്‍.എമാരില്‍ നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിക്കുന്ന സാമര്‍ഥ്യമുള്ള എം.എല്‍.എയാണ് പ്രതിഭയെന്നും സജി ചെറിയാന്‍ പറഞ്ഞു.

CONTENT HIGH LIGHTS; ‘WARNING smoking is not harmful’: “Culture” minister signs; The minister asserted that the MLA’s son smoked ganja

Tags: kayamkulamANWESHANAM NEWSU PRATHIBHA MLAu prathibhaEXCISESaji cheriyan

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies