Pathanamthitta

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് നിയന്ത്രണം തെറ്റി മറിഞ്ഞു, ഒരാൾ മരിച്ചു | bus accident

വാഹനത്തിൽ ഉണ്ടായിരുന്നവർ അടക്കം പരിക്കേറ്റ മറ്റുള്ളവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട: തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വഴിയരികിൽ നിന്ന തീർത്ഥാടകനെയാണ് ഇടിച്ചുതറിപ്പിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്നവർ അടക്കം പരിക്കേറ്റ മറ്റുള്ളവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

 

content highlight : pilgrim-of-sabarimala-dies-in-accident-pathanamthitta-after-pilgrims-minibus-lost-control