മകരവിളക്ക് തീർത്ഥാടനത്തിൻ്റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികൾ നിരോധിച്ച് ജില്ലാ കളക്ടർ. ശബരിമലയിലെ തിരക്ക് പരിഗണിച്ചാണ് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചുവെന്ന് കളക്ടർ അറിയിച്ചത്.
തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്.
STORY HIGHLIGHT: district collector bans tipper lorries