Pathanamthitta

മകരവിളക്ക്; 13 മുതൽ 15 വരെ ടിപ്പർ ലോറികളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ – district collector bans tipper lorries

മകരവിളക്ക് തീർത്ഥാടനത്തിൻ്റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികൾ നിരോധിച്ച് ജില്ലാ കളക്ടർ. ശബരിമലയിലെ തിരക്ക് പരി​ഗണിച്ചാണ് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചുവെന്ന് കളക്ടർ അറിയിച്ചത്.

തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്.

STORY HIGHLIGHT: district collector bans tipper lorries