റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ഓടിത്തുടങ്ങിയ ട്രെയിനിനും ഇടയിൽപ്പെട്ടു യുവാവിനു ഗുരുതര പരുക്ക്. തമിഴ്നാട് കടലൂർ സ്വദേശി ലതീഷിന് ആണു പരുക്കേറ്റത്. കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഒറ്റപ്പാലത്തെത്തിയപ്പോൾ പുറത്തിറങ്ങിയ യുവാവ് തിരിച്ച് ഓടിത്തുടങ്ങിയ ട്രെയിനിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നു കരുതുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
STORY HIGHLIGHT: man injured in accident