മലയാളികൾക്ക് പ്രിയപ്പെട്ട റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡബ്‌സി എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ഫാസിൽ തല്ലുമാല എന്ന ചിത്രത്തിലെ “മണവാളൻ തഗ്” എന്ന ഗാനത്തിലൂടെ റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചതിലൂടെ അദ്ദേഹം കൂടുതൽ ആരാധകരെ സൃഷ്ടിച്ചു. ഇപ്പോഴിതാ ഡാബ്സിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിൽ ഞെട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.
ഒരു വർഷത്തേക്ക് ഇടവേളയെടുക്കുന്നതായി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കരിയർ വളർച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു വർഷത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു വർഷത്തേക്ക് ഇടവേളയെടുക്കുകയാണ് എന്നാണ് ഡബ്സി പറഞ്ഞത്.
ഒരു ചുവട് പിന്നോട്ട് വെയ്ക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാർജ് ആവാനും പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും സഹായിക്കുമെന്നും ഉടൻ വീണ്ടും കാണമെന്നും ഡബ്സി കുറിച്ചു.
‘ പ്രിയരെ നിങ്ങളുമായി ചില പ്രധാനപ്പെട്ട വിവരം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെയധികം ആലോചനകൾക്കും പരിഗണനകൾക്കും ശേഷം, എന്റെ വ്യക്തിപരമായ വളർച്ചയിലും സർഗത്മകതയിലും ശ്രദ്ദ കേന്ദ്രീകരിക്കാൻ ഒരു വർഷത്തെ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചു. ഇത് വെറുമൊരു ഇടവേളയെടുക്കൽ മാത്രമല്ല.
ഒരു ചുവട് വെയ്ക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാർജ് ആവാനും പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും എന്നെ സഹായിക്കും, മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ഞാൻ ഏറെ ആവേശഭരിതനാണ്. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഉടൻ വീണ്ടും കാണാം, ഡാബ്സി പറഞ്ഞു.
നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങളിങ്ങനെ ചങ്കീകുത്തുന്ന ബർത്താനം പറയല്ലേ മനുഷ്യാ….വേഗം തിരിച്ചുവരണം, ഒന്നും കാണാതെ ഇങ്ങനൊരു തീരുമാനം എടുക്കില്ല, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അടുത്തിടെ ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ സിനിമയിലെ ഗാനവുമായി ബന്ധപ്പെട്ട് ഡബ്സി വിവാദത്തിൽപ്പെട്ടിരുന്നു. മാർക്കോയിലെ ബ്ലഡ് എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. ഡബ്സിയുടെ ശബ്ദം പാട്ടിന് ചേരുന്നില്ലെന്നായിരുന്നു വിമർശനം. പിന്നാവെ ഡബ്സി ഇതിന് മറുപടിയുമായി എത്തിയിരുന്നു.
മാർക്കോ എന്ന ചിത്രത്തെ ചൊല്ലി കുറച്ച് പ്രശ്നങ്ങൾ നടന്നുവരുന്നുണ്ട്. ചിത്രത്തിൽ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എനിക്ക് നൽകുകയും ഞാൻ പ്ലേബാക്ക് പാടുകയും ചെയ്തു.
അതിന് ശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കിൽ വിൽക്കുകയോ ചെയ്യുന്ന ചെയ്യുന്നതിൽ തനിക്ക് യാതൊരു കുഴപ്പമില്ലെന്നും കൂടാതെ അണിയറ പ്രവർത്തകരോട് യാതൊരു വിരോധവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ഡബ്സി പറഞ്ഞിരുന്നു. അതേ സമയം ഡബ്സിയുടെ ഈ പ്രഖ്യാപനത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്.
CONTENT HIGHLIGHT: singer dabzee post