വര്‍ഷാദ്യം സര്‍ക്കാര്‍ വകുപ്പുകളെല്ലാം കലണ്ടര്‍ അച്ചടിച്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പതിവുണ്ട്. കലണ്ടറിനൊപ്പം ഡയറികളും നല്‍കാറുണ്ട്. സമാന രീതിയില്‍ KSRTCയും കലണ്ടര്‍ അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കുലര്‍ KSRTC ഇറക്കിയതാണ് ജീവനക്കാര്‍ വന്‍ കോമഡി ആക്കിയിരിക്കുന്നത്. കോമഡി ആയിട്ടാണ് അവതരിപ്പിക്കുന്നതെങ്കിലും അവരുടെ മനസ്സിന്റെ നീറ്റല്‍ വലിയൊരു ട്രാജഡി തന്നെയാണ്. കലണ്ടര്‍ ഇറക്കിയതിനോ, അത് വാങ്ങി വീട്ടില്‍ തൂക്കിയതിനോ അല്ല കോമഡി. KSRTCയുടെ കലണ്ടറില്‍ മാത്രമുള്ള ഒരു പ്രത്യേകതയാണ് പ്രധാന കോമഡി. കലണ്ടറിലെ ഏതു മാസത്തിലും എങ്ങനെയൊക്കെ നോക്കിയാലും ഒന്നാം തീയതി എന്ന ദിവസം KSRTC ജീവനക്കാര്‍ക്ക് കാണാനാകില്ല. ഒന്നാം തീയതിയ എന്നൊരു ദിവസം അവര്‍ എന്നേ മറന്നിരിക്കുന്നു.
സര്‍ക്കാരിന്റെ കാരുണ്യം കൊണ്ട് ഒന്നുമുതല്‍ പതിനഞ്ചു വരെയുള്ള തീയതികള്‍ കൂടി ഇപ്പോള്‍ ജീവനക്കാര്‍ മറന്നു കഴിഞ്ഞു. ഇനി KSRTC കലണ്ടറിലെ 16 തൊട്ടുള്ള തീയതികള്‍ മാത്രമാണ് നോക്കാനുള്ളത്. ഇന്നു കൂടി കഴിയുന്നതോടെ അടുത്ത തീയതികളും ജീവനക്കാര്‍ മറന്നു തുടങ്ങുമെന്ന ഘട്ടത്തിലായിരിക്കുകയാണ്. ഇതിനു പ്രധാന കാരണം, ശമ്പളം തന്നെയാണ്. മറ്റ് ആനുകൂല്യങ്ങലുടെയോ, അവകാശത്തിന്റെയോ കാര്യത്തിലൊന്നും KSRTC ജീവനക്കാര്‍ക്ക് പരാതിയോ പരിഭവമോ ഇല്ല. ശമ്പളമെങ്കിലും ഏതെങ്കിലും ഒരു തീയതിയില്‍ ഉറപ്പിച്ചു നിര്‍ത്താനാകുമോ എന്നാണ് അപേക്ഷ. പണ്ടൊക്കെ ഒന്നാം തീയതി ശമ്പളം വാങ്ങിയിരുന്ന കാലം ഓര്‍മ്മയിലുണ്ട്.
അന്നൊക്കെ KSRTCയില്‍ നിന്നും കലണ്ടര്‍ വാങ്ങാന്‍ അടിയുണ്ടാക്കുമായിരുന്നുവെന്ന് ജീവനക്കാര്‍ ഓര്‍ത്തു പറയുന്നു. എന്നാല്‍, ഇന്ന് കലണ്ടര്‍ നോക്കുന്നതേ പേടിയാണ്. വീട്ടുകാര്‍ കലണ്ടറിലേക്കു നോക്കുമ്പോള്‍ ഉള്ളില്‍ തീയാണ്. എന്തു പറയുമെന്നാണ് ആലോചിക്കുന്നത്. കലണ്ടറിലെ തീയതിയോ, സമയമോ ഇപ്പോള്‍ നോക്കാറില്ല. യാത്രികമായി ജോലി മാത്രം ചെയ്യുന്ന മനുഷ്യ യന്ത്രങ്ങളായി മാറിയിരിക്കുന്നു. കുടുംബവും, കുട്ടികളും, പ്രാരാബ്ദങ്ങളൊന്നുമില്ലാത്ത, കുറേ ജന്‍മങ്ങള്‍ KSRTCക്കു വേണ്ടി രാപ്പകല്‍ അധ്വാനിക്കുന്നു. അതാണ്് ഇപ്പോള്‍ ചെയ്യുന്നത്.
ഇങ്ങനെ ജീവിക്കുന്ന KSRTCയിലെ തൊഴിലാളികള്‍ക്ക് കലണ്ടര്‍ അച്ചടിച്ച് വിതരണം ചെയ്തിരിക്കുകയാണ് മാനേജ്‌മെന്റ്. എന്തിനോ വേണ്ടി തിളയ്ക്കു KSRTC മാനേജ്‌മെന്റിന്റെ ഈ നടപടി പുരോഗമിക്കുമ്പോഴും ഡിസംബര്‍മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് കൊടുത്തിട്ടില്ല എന്നതാണ് കഷ്ടം. കലണ്ട കിട്ടാത്തവര്‍ക്ക് കലണ്ടര്‍ കൊടുക്കണമെന്നും, കൊടുക്കാതെ കലണ്ടറുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ുണ്ടാകരുതെന്നുമാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. കൂടുതല്‍ കലണ്ടറുകള്‍ ആവശ്യമെങ്കില്‍ ആ വിവരം ചീഫ് സ്റ്റോറിലും പകര്‍പ്പ് വെല്‍ഫെയര്‍ ഓഫീസറെയും രേഖാമൂലം അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
എന്തിനാണ് ഇത്രയും കര്‍ശനമായി കലണ്ടറുകള്‍ ജീവനക്കാരില്‍ എത്തണമെന്ന് മാനേജ്‌മെന്റ് വാശി പിടിക്കുന്നത്. അച്ചടിച്ചു വെച്ചിട്ട് ആരും ഉപയോഗിക്കാതിരിരുന്നാലുണ്ടാകുന്ന നഷ്ടം ഓര്‍ത്തിട്ടാണോ. എത്ര രൂപയാണ് കലണ്ടര്‍ പ്രിന്റ് ചെയ്യാന്‍ ചെലവിടുന്നത്. ശമ്പള തീയതി ഇല്ലാത്ത കലണ്ടര്‍ എന്തിനാണ് ജീവനക്കാര്‍ക്ക് അടിച്ചേല്‍പ്പിക്കുന്നത്. ശമ്പളം കിട്ടുന്ന ദിവസം മുതലുള്ള തീയതി ഉള്‍പ്പെടുത്തി പുതിയ കലണ്ടര്‍ അടിച്ചാല്‍ ജീവനക്കാര്‍ ചൂടപ്പം പോലെ വാങ്ങിക്കുമെന്നുറപ്പാണ്. പുതിയ മന്ത്രിയുടെ പുതിയ പരിഷ്‌ക്കാരങ്ങളെല്ലാം കൊള്ളാം. എന്നാല്‍, പുതു വര്‍ഷത്തില്‍ ശമ്പളം കിട്ടാതെ മേലോട്ടു നോക്കിയിരിക്കേണ്ട അവസ്ഥയാണ് ജീവനക്കാര്‍ക്കുള്ളത്.
ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടി ചെയ്യുന്നവരുടെ വേദനകള്‍ മന്ത്രി ഒന്നു കേള്‍ക്കണം. ചില ദിവസങ്ങളില്‍ പച്ചവെള്ളം മാത്രം കുടിച്ചിട്ടാണ് ഡ്യൂട്ടിക്കു പോകുന്നതെന്ന് അനുഭവസ്ഥര്‍ അവരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പരസ്പരം വേദന പങ്കിടുന്നുണ്ട്. ഭക്ഷണം കഴിക്കാതെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ഡ്രൈവര്‍ക്ക് എന്തു സംഭവിക്കുമെന്നു പോലും ഉറപ്പില്ലാത്ത കാലമാണ്. അങ്ങനെ വിിശന്നും, വലഞ്ഞും, കടം പറഞ്ഞും, മാനസിക നില തെറ്റിയുമൊക്കെയാണ് ജീവനക്കാരില്‍ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നതും ജീവിക്കുന്നതും.
ഇങ്ങനെ കഴിയുന്ന ഇവര്‍ക്ക വേണ്ടത്, ചുവന്ന മഷിയില്‍ തേച്ച കലണ്ടറല്ല. കൃത്യമായി കിട്ടേണ്ട ശമ്പളമാണ്. ആ ശമ്പളം കിട്ടുന്ന തീയതിയുള്ള കലണ്ടറാണ്. എങ്കിലേ KSRTCയുടെ കലണ്ടര്‍ കൈയ്യില്‍ കിട്ടുമ്പോള്‍, അതിലേക്ക് നോക്കുമ്പോള്‍ സന്തോഷം ഉണ്ടാകൂ. മന്ത്രിക്ക് മനസ്സിലായോ പറഞ്ഞത്. കുപറ്റം പറഞ്ഞതോ, ചതെയ്ത നല്ലതിനെയെല്ലാം റദ്ദ് ചെയ്തുകൊണ്ട് ആക്ഷേപിക്കുന്നതോ അല്ല. തൊഴിലാളികളുടെ വേദന മനസ്സിലാക്കുന്നതു കൊണ്ടു മാത്രമാണ്.
CONTENT HIGH LIGHTS;Calendar, KSRTC itself: No matter how you look at it, there’s one thing you can’t find in that calendar; Don’t you know what is that thing that only the departmental minister and management know?; (Special Story)