Palakkad

പാലക്കാട് കാഞ്ഞിരപ്പുഴ അണക്കെട്ടിന് സമീപം തീപിടിത്തം; തീയണക്കാൻ ശ്രമം തുടരുന്നു | fire near kanjirappuzha dam in palakkad

തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് പുൽക്കാടുകൾക്ക് തീപിടിച്ചു. ഇന്ന് രാത്രി പത്തരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് ആദ്യം തീപിടിച്ചത് കണ്ട്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. ശക്തമായ കാറ്റുള്ളതിനാൽ തീ ആളിപ്പടരുന്ന സ്ഥിതിയാണ്.

content highlight : fire-near-kanjirappuzha-dam-in-palakkad