കൂത്താട്ടുകുളം പഞ്ചായത്തിലെ കലാരാജു എന്ന കൊണ്‍സിലറെ വസ്ത്രാക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തില്‍ ഇന്നലെ നിയമസഭയിലുണ്ടായ ബഹളം നിയന്ത്രിക്കാന്‍ സ്പീക്കര്‍ക്ക് കഴിഞ്ഞില്ല. നിയന്ത്രണം നഷ്ടപ്പട്ട ഭരണപക്ഷ അംഗങ്ങള്‍ ആക്രോശവും ഉച്ചത്തിലുള്ള ബഹളവും രൂക്ഷമാക്കിയപ്പോള്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറയുകയാണ്, എനിക്കെന്ചു ചെയ്യാന്‍ കഴിയും, അവര്‍ പറഞ്ഞിട്ടും കേള്‍ക്കുന്നില്ല എന്ന്.
സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ സ്വന്തം പാര്‍ട്ടിയിലെ സ്പീക്കര്‍ പറഞ്ഞിട്ട് കേട്ടില്ലെങ്കില്‍ പിന്നെയുള്ള ഏക വഴി സിനിമയ്ക്കു പോവുകയല്ലാതെ മറ്റെന്താണ് ?. സഭയ്ക്കുള്ളില്‍ അംഗങ്ങള്‍, അതും ഭരണപക്ഷ അംഗങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്ന് സ്പീക്കര്‍ പറഞ്ഞാല്‍ അത് പരാജയം തന്നെയാണ്. പ്രതിപക്ഷമാണ് കേള്‍ക്കാതിരുന്നു എങ്കില്‍ സ്വാഭാവികം മാത്രമാണെന്നു പറയാം. കാരണം, രാഷ്ട്രീയമായും, ആശയപരമായും, വിഷയാധിഷ്ഠിതമായും സ്പീക്കറും പ്രതിപക്ഷവും രണ്ടുതട്ടില്‍ തന്നെയാണ്.
എന്നാല്‍, ഭരണപക്ഷം അങ്ങനെയല്ലല്ലോ. സ്പീക്കറുടെ ശാസനയ്ക്കും മേല്‍ തങ്ങള്‍ക്ക് അധികാരമണ്ടെന്ന് സ്ഥാപിക്കുന്ന തരത്തില്‍ ബഹളം വെയ്ക്കുന്നത് സഭയ്ക്കു നിരക്കാത്തതാണ്. അടിയന്തിര പ്രമേയ വിഷയമാണ് ഭരണപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്. പ്രത്യേകിച്ച് അത് മുഖ്യമന്ത്രിയെ നേരിട്ട് സ്പര്‍ശിക്കുന്നതു കൊണ്ട്. ഇങ്ങനെ പറഞ്ഞാല്‍ കേള്‍ക്കാത്ത ഭരണപക്ഷ അംഗങ്ങള്‍ ഉള്ളൊരു സഭയില്‍ സ്പീക്കറിന് ചെയ്യാന്‍ കഴിയുന്നത്, സിനിമ കാണിക്കല്‍ തന്നെയാണ്.
സഭയ്ക്കുള്ളില്‍ തമ്മില്‍ത്തല്ലുന്നവര്‍ക്ക് ഒരു എന്റര്‍ടെയിന്‍മെന്റൊക്കെ വേണ്ടേ എന്നു ചിന്തിച്ച സ്പീക്കറെ തെറ്റു പറയാനൊക്കില്ല. സഭയോ നിയന്ത്രിക്കാനാവുന്നില്ല, എങ്കില്‍പ്പിന്നെ ഒരു സിനിമ ആകാമല്ലോ. അതചുകൊണ്ട് എം.എല്‍.എമാരെ നാളെ സിനിമ കാണിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. അര്‍ജുന്‍ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അന്‍പോട് കണ്‍മണി എന്ന സിനിമ കാണാന്‍ എം.എല്‍.എ മാര്‍ക്ക് അവസരമൊരുക്കിയിരിക്കുകയാണ് സ്പീക്കര്‍.
നാളെ വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം കലാഭവന്‍ തീയേറ്ററിലാണ് എം.എല്‍.എ മാര്‍ക്കായി ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു കല്യാണവും അതിനു ശേഷം ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു.അനഘ നാരായണനാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ നായികയായി എത്തുന്നത്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.
സിനിമയെ കുറിച്ച് നായകള്‍ അര്‍ജുന്‍ അശോകന്‍ പറയുന്നത് ഇങ്ങനെ ”അന്‍പോട് കണ്‍മണി സിനിമയില്‍ പറഞ്ഞു പോകുന്നത് പുതിയതായി കല്യാണം കഴിഞ്ഞ കപ്പിള്‍സിന്റെ അവസ്ഥയാണ്. ഒരു പെണ്‍കുട്ടി പുതിയ വീട്ടിലേക്കാണ് വന്നു കയറുന്നത്. അവിടുത്തെ അന്തരീക്ഷവുമായി ഒത്തുചേരാന്‍ സമയമെടുക്കും. ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാകുന്നത് ചിലപ്പോള്‍ നാട്ടുകാരായിരിക്കും. വന്നു കേറി രണ്ടാഴ്ച്ച കഴിയുമ്പോള്‍ തന്നെ വിശേഷമായില്ലേ എന്ന ചോദ്യങ്ങളുണ്ടാകും. എന്താണ് വിശേഷം ആകാത്തത്, കുട്ടിയുടെ കുഴപ്പമാണോ എന്നതുപോലെയുള്ള ചോദ്യങ്ങളാകും.
ഈ പ്രശ്‌നങ്ങള്‍ ആദ്യം ബാധിച്ചു തുടങ്ങുന്നത് ആ വീട്ടിലെ അമ്മയെ ആയിരിക്കും. അമ്മ വന്ന് ആ പ്രഷര്‍ തീര്‍ക്കുന്നത് വീട്ടിലായിരിക്കും. അപ്പോള്‍ ഭാര്യയായിരിക്കും ഭര്‍ത്താവിന്റെ അടുത്ത് വന്ന് ആ പ്രഷര്‍ തീര്‍ക്കുക. കാരണം ആ ഭാര്യയ്ക്ക് അവിടെ വേറെ ആരുമില്ല ഇത് പറയാന്‍. ഇങ്ങനെ ഒരു പശ്ചാത്തലത്തില്‍ പോകുന്ന കഥയാണ് അന്‍പോട് കണ്‍മണി. ഒരു കുട്ടിയ്ക്ക് വേണ്ടിയുള്ള ഓട്ടമാണ് സിനിമ. സിനിമയുടെ റൈറ്റര്‍ക്ക് ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ്.
അത് സബ്ജക്റ്റാക്കി അദ്ദേഹം ചെയ്ത സിനിമയാണ് അന്‍പോട് കണ്‍മണി. അദ്ദേഹം അത് മൂന്നാല് വര്‍ഷം അനുഭവിച്ചതാണ്. നമ്മളെ രണ്ടര മണിക്കൂറില്‍ അത് കാണിക്കുന്നു”. ഇത് നിയമസഭാ സാമാജികരെ കാണിക്കാന്‍ സ്പീക്കര്‍ക്ക് തോന്നിയതു പോലും പരസ്പരം സ്‌നേഹത്തിന്റെ വില മനസ്സിലാക്കിക്കാനാണ് എന്നാണ് നിയമസഭയിലെ ചര്‍ച്ചയ്ക്കിടയില്‍ കേട്ടത്.
CONTENT HIGH LIGHTS; Is the sullitta speaker in the assembly going to the cinema?: Not alone, all the members including the Chief Minister and the Leader of the Opposition have this offer; If you reach the Kalabhavan theater tomorrow evening, you can watch the movie; Anpot Kanmani