Pathanamthitta

രേഖകളില്ലാതെ കടത്തിയ 32 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ – railway police seized 32 lakh unaccounted money

പത്തനംതിട്ട തിരുവല്ലയിൽ രേഖകളില്ലാതെ കടത്തിയ 32 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മഹാരാഷ്ട്ര ചിഗ്ലു സ്വദേശി പ്രശാന്ത് ശിവജി റെയിൽവേ പോലീസിന്‍റെ പിടിയിലായത്. മഹാരാഷ്ട്രയിൽ നിന്നും എത്തിയ പ്രശാന്ത് ശിവജി ലോക് മാന്യതിലക് എക്സ്പ്രസിൽ കായംകുളത്തേക്ക് പോവുകയായിരുന്നു. റെയിൽവേ പൊലീസും എക്സൈസും ചേർന്ന് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. റെയിൽവേ പോലീസ് എസ് ഐ റോബി ചെറിയാൻ, എക്സൈസ് സി ഐ കെ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും കസ്റ്റഡിയിൽ എടുത്ത പണവും അടക്കം കോട്ടയം റെയിൽവേ പോലീസിന് കൈമാറി.

STORY HIGHLIGHT: railway police seized 32 lakh unaccounted money