പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ ആടിനെ വന്യമ്യഗം ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇഞ്ചിക്കുന്നിൽ ചീരാം കുഴി ജോസിന്റെ ആടിനെയാണ് വന്യജീവി ആക്രമിച്ചത്. കടുവയാണെന്നാണ് സംശയം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മണ്ണാർക്കാട് റേഞ്ച് ഓഫീസർ എൻകെ സുബൈറിന്റെ നേത്യത്വത്തിലാണ് പരിശോധന നടക്കുന്നത്. പ്രദേശത്ത് നിരവധി തവണ കടുവയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, പ്രദേശത്ത് കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
content highlight : goat-was-found-attacked-and-killed-by-wild-animals-in-kanjirapuzha-mannarkkad