മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് മോഹൻലാൽ എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും അത്രത്തോളം മികച്ച രീതിയിൽ ആണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുള്ളത് ഓരോ ചിത്രങ്ങൾക്കും വലിയ സ്വീകാര്യത ലഭിക്കുന്നതിനോടൊപ്പം മോഹൻലാൽ എന്ന നടന്റെ കുടുംബത്തെക്കുറിച്ചും അറിയാൻ ആരാധകർക്ക് താൽപര്യമുണ്ട് മകൻ പ്രണവ് മോഹൻലാൽ ചില സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട് എങ്കിലും സിനിമയിൽ സജീവമല്ല
ഇപ്പോൾ സജി ചെറിയാനുമായുള്ള ഒരു അഭിമുഖത്തിൽ മോഹൻലാൽ തന്റെ കുടുംബത്തെക്കുറിച്ചും മക്കളുടെ പഠനത്തെ കുറിച്ചും ഒക്കെ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…
മകൾ തായ്ലൻഡിൽ മാർഷൽ ആർട്സ് പഠിക്കുകയാണ് അവൾക്ക് അതിനോടാണ് താല്പര്യം അതുകൊണ്ടാണ് അവിടെ നിൽക്കുന്നത് മകൻ ചെന്നൈയിലാണ് സെറ്റിൽഡ് ആയിരിക്കുന്നത് എന്നാൽ അവന് ഏറ്റവും ഇഷ്ടം സിനിമയല്ല വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് ഏറ്റവും കൂടുതൽ താല്പര്യം ഉള്ളത് യാത്രയോടും എഴുത്തുകളോടുമാണ് എറണാകുളത്ത് വരാറുണ്ട് അതേപോലെ ഞങ്ങൾ ദുബായിൽ ഞങ്ങളുടെ ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കാറുണ്ട് പക്ഷേ കൂടുതലും എഴുത്തും യാത്രകളും ഒക്കെയാണ് അയാൾക്ക് താല്പര്യ.
മക്കളെക്കുറിച്ച് മോഹൻലാൽ പറയുന്ന വാക്കുകൾ കേട്ട് നിരവധി ആളുകളാണ് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നൽകുന്നത് സ്വന്തം മക്കൾക്ക് ഇത്രത്തോളം പ്രാധാന്യവും അവരുടെ ഇഷ്ടങ്ങൾക്ക് ഇത്രത്തോളം വിലയും കൽപ്പിക്കുന്ന മറ്റൊരു അച്ഛൻ ഉണ്ടാവുമോ എന്ന് സംശയമാണ് എന്നാണ് പലരും പറയുന്നത്. മോഹൻലാലിനെ പോലെ ഒരു അച്ഛനെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത് എന്നും കമന്റുകളിലൂടെ പലരും പറയുന്നുണ്ട് മക്കളുടെ ഇഷ്ടങ്ങൾക്കും അവരുടെ താൽപര്യങ്ങൾക്കുമാണ് മോഹൻലാൽ പ്രാധാന്യം നൽകുന്നത് ഒരു അച്ഛൻ എന്ന നിലയിൽ അത് അദ്ദേഹത്തിന്റെ വലിയ വിജയം തന്നെയാണെന്ന് പലരും പറയുന്നു