കേരളത്തിൻ്റെ തനതു നാടൻ പലഹാരം എക്കാലത്തും കൊതിപ്പിക്കുന്നവയാണ്. ആരും കൊതിച്ചു നിന്നു പോകുന്ന രുചിയിൽ വ്യത്യസ്തമായ ഇലയട ആവിയിൽ വേവിച്ചെടുക്കാം.
ചേരുവകൾ
- ശർക്കര- 200ഗ്രാം
- വാഴയില- ആവശ്യത്തിന്
- തേങ്ങചിരകിയത്- 250 ഗ്രാം
- ഏലയ്ക്ക- 7
- ചെറുപഴം- 5
- കശുവണ്ടി- 100ഗ്രാം
- നെയ്യ്- 2 ടീസ്പൂൺ
- റവ- 1/2 കിലോ
- അരിപ്പൊടി-1 കപ്പ്
- ഉപ്പ്- 1 ടീസ്പൂൺ
- ഉണക്കമുന്തിരി- 100ഗ്രാം
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉണക്കമുന്തിരിയും, കശുവണ്ടിയും ചേർത്ത് വറുത്തു മാറ്റാം. അതേ എണ്ണയിലേയ്ക്ക് ചെറുപഴം തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞതു ചേർത്ത് വഴറ്റാം. പഴം വാടി വരുമ്പോൾ ശർക്കര അലിയിച്ചതു ചേർത്ത് തിളപ്പിക്കാം. കുറുകി വെള്ളം വറ്റി വരുമ്പോൾ തേങ്ങ ചിരകിയതു ചേർത്ത് ഇളക്കാം. വെള്ളം നന്നായി വറ്റി കഴിയുമ്പോൾ നെയ്യിൽ വറുത്ത ഉണക്കമുന്തിരിയും, കശുവണ്ടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതും ആവശ്യത്തിന് ഉപ്പും ചേർക്കാം. അരകിലോ റവ, ഒരു കപ്പ് അരിപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് മാവിൻ്റെ പരുവത്തിലാക്കിയെടുക്കാം. അടുപ്പിൽ നിന്നു മാറ്റാം. അൽപം ചൂടാറിയതിനു ശേഷം മാവിൽ നിന്നും കുറച്ചു വീതം എടുത്ത് ഇലയിൽ വെച്ച് അടയുടെ ആകൃതിയിൽ പരത്തി, ഇല മടക്കിയെടുക്കാം. ഇത് ഇഡ്ഡലി തട്ടിൽ വച്ച് ആവിയിൽ വേവിക്കാം.
STORY HIGHLIGHT : rava ada
















