സമരം ചെയ്യാന്‍ അവകാശമൊക്കെയുണ്ട്. അതിപ്പോ റഫറണ്ടം കിട്ടിയാലും ഇല്ലെങ്കിലും ആര്‍ക്കും സമരം ചെയ്യാം. പക്ഷെ, സമരം ചെയ്യാനുള്ള വഴിയാണ് പ്രശ്‌നം. എല്ലാം തല്ലിപ്പൊളിട്ട് സമരം ചെയ്യണോ, അതോ സമാധാന പരമായി പ്രതിഷേധം അറിയിച്ച് സമരം ചെയ്യണോ എന്നൊക്കെ സമരക്കാരുടെ വിവേകം പോലിരിക്കും. KSRTCയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഒരു സമരം നടത്തി. അവര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളെല്ലാം പല കാലത്തും പല സംഘടനകളും പല രീതിയില്‍ സമരം ചെയ്യാന്‍ ഉപയോഗിച്ചിട്ടുള്ളതാണെന്ന് KSRTCയിലെ എല്ലാ ജീവനക്കാര്‍ക്കും അറിയാം.
അന്നൊക്കെ അവര്‍ ചെയ്ത സമരങ്ങളുടെ ഭാഗമായി ജോലി ചെയ്യാതെയും, തല്ലിപ്പൊളിച്ചുമൊക്കെ നിന്നവര്‍ നല്ലപോലെ പടിച്ചു. എന്തൊക്കെ ചെയ്താലും കല്ലിനു കാറ്റു പിടിച്ച പോലെ സര്‍ക്കാര്‍ ഇരിക്കുമ്പോള്‍ ഒന്നും നടക്കില്ലെന്ന്. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു സമരത്തെ അനുകൂലിക്കാന്‍ ആരും തയ്യാറായില്ല. എന്നാല്‍, സമരം ചെയ്യാന്‍ തീരുമാനിച്ചവരെ പിന്തിരിപ്പിക്കാനും മുതിര്‍ന്നില്ല. അവര്‍ക്ക് പ്രതിഷേധം അറിയിക്കാനുള്ള അവസരത്തെ തടയാന്‍ പാടില്ലല്ലോ. എന്നാല്‍, ഊര്‍ദ്വശ്വാസം വലിക്കുന്ന ഒരു വകുപ്പായ KSRTCയിലാണ് ഈ സമരം നടത്തുന്നതെന്ന് മറക്കാന്‍ പാടില്ലാത്തതാണ്. ഒരു ദിവസം KSRTC ബസുകള്‍ ഓടിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് ജനങ്ങള്‍ക്കറിയാം.
കേരളത്തെ നിശ്ചലസമാക്കാന്‍ KSRTCക്ക് കഴിയും. പക്ഷെ, അതിനേക്കാള്‍ വലവിയ ദുരന്തമെന്തെന്നാള്‍, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം തികയാതെ വരുമെന്നതാണ്. ഇന്നലെ നടന്ന സമരം പൊളിഞ്ഞു പാളീസായി എന്നു മന്ത്രി പറയുന്നുണ്ടെങ്കിലും വരുമാനക്കണക്ക് പുറത്തു വിട്ടിട്ടില്ല. ഇതുതന്നെ കാണിക്കുന്നത്, KSRTCക്ക് ഒരു ദിവസം ലഭിക്കുന്ന ശരാശരി വരുമാനം പോലും ഇന്നലെ ലഭിച്ചിട്ടില്ല എന്നാണ്. പത്തുകോടിക്കടുത്ത് വരുമാനം ഒരു ദിവസം കിട്ടുന്നുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.
അതാണെങ്കില്‍, ഒരു സര്‍വ്വീസ് പോലുും മുടക്കമില്ലാതെ നടത്തുകയും, എല്ലാ സര്‍വ്വീസിലും മാക്‌സിമം യാത്രക്കാരെ കയറ്റിയുമൊക്കെയാണ്. അപ്പോള്‍ ഇന്നലത്തെ പണിമുടക്ക് KSRTCയെ സാരമായി ബാധിച്ചില്ലെന്നു പറയുന്നുണ്ടെങ്കിലും വരുമാന നഷ്ടം എന്നത് മറച്ചു വെയ്കാകാനാവില്ല. സമരക്കാര്‍ അക്കാര്യത്തില്‍ സന്തോിക്കുന്നുണ്ടാകും. എന്നാല്‍, ഇന്നലെ സംഭവിച്ചതില്‍, പ്രധാനപ്പെട്ട ഒരുകാര്യം, വകുപ്പു മന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിലെ എട്ടു ബസുകളുടെ കേബിളുകള്‍ അരുത്തു മുറിച്ചിട്ടാണ് സമരക്കാര്‍ സമരം ചെയ്തത്. സര്‍വ്വീസുകള്‍ പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഇത് ശരിയല്ല. സമരം ചെയ്യാന്‍ അവകാശമുള്ളതു പോലെയാണ് ബസുകള്‍ സംരക്ഷിക്കാനുള്ള അവകാശവും.
സമരക്കാരും, ജീവനക്കാരും ഒരുപോലെ നോക്കേണ്ട വസ്തുവിനെ നശിപ്പിച്ചു കൊണ്ട് സമരം നടത്തുന്നതിനോട് യോജിപ്പില്ല, എന്നു, മാത്രമല്ല അവര്‍ക്കെതിരേ നടപടി എടുക്കുകയും വേണം. സമാനമായ സംഭവമാണ് തിരുവനന്തപുരത്തെ വികാസ് ഭഴനില്‍ ഉണ്ടായത്. ജോലിക്കെത്തിയ KSRTC ഇന്‍സ്‌പെക്ടര്‍ക്കു നേരെ ആക്രമണം നടത്തി. മ്യൂസിയം സ്റ്റേഷില്‍ ഇതു സംബന്ധിച്ച് കേസുമുണ്ട്. ഇങ്ങനെ അക്രമത്തിലൂടെ സമരം നയിക്കുന്ന കാലഘട്ടമെല്ലാം കഴിഞ്ഞു പോയിരിക്കുന്നു. പ്രത്യേകിച്ച് KSRTCയില്‍. ശമ്പളം നല്‍കുന്നതിനുള്ള ഓട്ടപ്പാച്ചിലും, പിടിച്ചു നില്‍ക്കാനുള്ള ഭഗീരഥ പ്രയത്‌നവും നടത്തുന്നതിനിടയില്‍ ഇത്തരം അക്രമവാസനകള്‍ പൊറുപ്പിക്കാനാവില്ല.
സമരങ്ങളില്‍ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചിരുന്ന ഒരു വകുപ്പായിരുന്നു KSRTC. നിലവില്‍ ഭരണത്തിലിരിക്കുന്നവരുടെ പാര്‍ട്ടി തന്നെയാണ് കൂടുതലും തല്ലിപ്പൊളിച്ചതും. എന്നാല്‍, സര്‍ക്കാര്‍ വസ്തുക്കള്‍ സംരക്ഷിക്കാന്‍ അവരാണ് മുന്നില്‍ നില്‍ക്കുന്നത് എന്നത് വലിയ അതിശവും. ഇന്നലത്തെ സമരത്തില്‍ അക്രമികള്‍ നശിപ്പിച്ച ബസിന്റെ കേബിള്‍ ഫോട്ടോയും കുറിപ്പുമായി മന്ത്രി ഗണേഷ്‌കുമാര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്.
ആ പോസ്റ്റ് ഇങ്ങനെയാണ്
‘ കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, KSRTC ഒരിക്കലും തകര്‍ക്കരുത് എന്ന് ജീവനക്കാര്‍ രാഷ്ട്രീയത്തിനതീതമായി മനസ്സില്‍ സൂക്ഷിക്കുന്ന ആ നന്മ കൊണ്ടാണ് ഇന്നലെത്തെ പൊതുപണിമുടക്ക് പൊളിഞ്ഞു പാളീസായത്. കേരളത്തിലെ എല്ലാ ഡിപ്പോയില്‍ നിന്നും എല്ലാ ഇടത്തേയ്ക്കും ഒരുമുടക്കവും കൂടാതെ ബസ് സര്‍വീസുകള്‍ നടത്തി. ഒരു പ്രതിപക്ഷ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തെങ്കിലും KSRTCയിലെ ഭൂരിപക്ഷം ജീവനക്കാരും ജോലിയ്ക്ക് ഹാജരായി. ജീവനക്കാര്‍ ഗണേഷ് കുമാറിനെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് എന്റെ അഭ്യര്‍ത്ഥന കേട്ട് അവര്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പണിമുടക്ക് പരാജയപ്പെടുത്തിയത് .ഇന്നത്ത സാഹചര്യത്തില്‍ ഒരു പണിമുടക്കൊന്നും KSRTC യ്ക്ക് താങ്ങുവാന്‍ കഴിയുന്നതല്ലാ .. കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ, സമരത്തില്‍ പങ്കെടുക്കാതെ വണ്ടി ഓടിക്കാനെത്തിയ, ഓഫീസ് ജോലികള്‍ക്കായി എത്തിയ മുഴുവന്‍ ജീവനക്കാരെയും ഒരു മന്ത്രി എന്ന നിലയില്‍ ഒരു പൗരന്‍ എന്ന നിലയിലും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. സമരത്തിന്റെ പേരില്‍ കൊട്ടാരക്കരയില്‍ 8 ബസുകളുടെ വയറുകളാണ് ചിലര്‍ വലിച്ചുപറിച്ചു നശിപ്പിച്ചത്. ഒരു ദിവസംകൊണ്ട് സമരംഅങ്ങ് കഴിയും, അടുത്ത ദിവസം ബസ് ഓടാനുള്ളതല്ലേ. ഇത് സമരമല്ല, അക്രമമാണ്, അത് നല്ലൊരു രാഷ്ട്രീയമാണെന്ന് ഞാന്‍ കരുതുന്നില്ല. പൊതുമുതല്‍ നശിപ്പിക്കലാണ്.കുറ്റക്കാരെ കണ്ടെത്തി ജോലിയില്‍ നിന്ന് പിരിച്ചു വിടും, അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട, അവര്‍ നിയമനടപടിയും നേരിടേണ്ടിവരും.. ജനങ്ങളോടാണോ ഈ വാശി കാണിക്കുന്നത്.. അവരോട് ഒരുമിച്ച് ഒന്നാം തീയതി തന്നെ സാലറി കൊടുക്കുമെന്ന് ഞാന്‍ വാക്ക് പറഞ്ഞിട്ടുണെങ്കില്‍ അത് കൊടുത്തിരിക്കും…കുറച്ചു മാസങ്ങളിലായി ഒരുമിച്ച് അല്ലേ സാലറി കിട്ടുന്നത്…’
വികാസ് ഭവനിലെ ഇന്‌സ്‌പെക്ടര്‍ പ്രദീപിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് മ്യൂസിയം സ്റ്റേഷനില്‍ പല്‍ ചെയ്ത കേസ് ഇങ്ങനെ
KSRTC യില്‍ നടക്കുന്ന പണിമുടക്കുമായി ബന്ധപ്പെട്ട് വികാസ് ഭവന്‍ യൂണിറ്റില്‍ സര്‍വീസ് ഓപ്പറേഷന്റെ ചുമതല വഹിച്ചിരുന്ന വികാസ് ഭവന്‍ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ പ്രദീപിനെ മദ്യപിച്ചെത്തിയ ഡ്രൈവര്‍ ഇടി കട്ട ഉപയോഗിച്ച് മര്‍ദ്ദിച്ചു. വികാസ് ഭവന്‍ യൂണിറ്റിലെ തന്നെ ഡ്രൈവര്‍ വി.എസ് ഷാബുവാണ് മര്‍ദ്ദിച്ചത്. KSRTC ഇന്‍സ്‌പെക്ടറെ പ്രദീപിനെ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മ്യുസിയം പോലിസ് കേസെടുത്തു. പല തവണ മദ്യപിച്ച് സര്‍വീസ് നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിട്ടുള്ളയാളാണ്. പോലീസ്, ഡ്യൂട്ടി തടസപ്പെടുത്തിയതിന്റെ പേരിലും മര്‍ദ്ദിച്ചതിന്റെ പേരിലുംകേസെടുത്തു.
CONTENT HIGH LIGHTS; You can strike in one day, the next day the bus is running: the protesters cut the cable of the bus; The employee who came to work was beaten up; Minister Ganesh Kumar said that this is not a strike, but violence; There is work ahead