67ാമത് ഗ്രാമി പുരസ്കാര വേദിയിൽ നഗ്നതാ പ്രദർശനം നടത്തി വിവാദത്തിലായ മോഡൽ ബിയാൻക സെന്‍സൊറിയും റാപ്പർ കാന്യെ വെസ്റ്റും വേർപിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. കാന്യെ വെസ്റ്റിന്റെ ആവശ്യപ്രകാരം ഗ്രാമി വേദിയിൽ വസ്ത്രമുരിഞ്ഞ ബിയാൻക, വാർത്തകളിൽ നിറഞ്ഞിരുന്നു. ഗ്രാമി കഴിഞ്ഞ് രണ്ടാഴ്ച പോലും പിന്നിടുന്നതിനു മുൻപാണ് താരദമ്പതികളുടെ വേർപിരിയൽ വാർത്തകളും പുറത്തുവരുന്നത്. 5 മില്യൻ ഡോളർ ജീവനാംശമായി ബിയാൻക ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം.
ബിയാൻകയുടെ ജീവിതത്തെ പൂർണമായും നിയന്ത്രിച്ചിരുന്നത് കാന്യെ വെസ്റ്റ് ആയിരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ബിയാൻകയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും ഭക്ഷണക്രമവും ഉറക്കവും ഉൾപ്പെടെ സകലതും വെസ്റ്റ് ആണ് നിയന്ത്രിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെസ്റ്റിന്റെ അമിതമായ നിബന്ധനകളും നിയന്ത്രണങ്ങളും ബിയാൻകയുടെ മനസ്സ് മടുപ്പിച്ചെന്നും അടുത്തവൃത്തങ്ങൾ അനൗദ്യോഗികമായി അറിയിച്ചു. ഗ്രാമിയെത്തുടർന്നുണ്ടായ വിവാദങ്ങളും ബിയാൻകയുടെ സ്വൈര്യജീവിതത്തെ ബാധിച്ചുവെന്നാണു വിവരം.
പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും അത് ആർട്ട് ആണെന്നുമായിരുന്നു നഗ്നതാപ്രദർശനത്തിൽ കാന്യെ വെസ്റ്റിന്റെ അവകാശവാദം. ഗ്രാമി പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് തന്റെ പങ്കാളിയുടെ പേര് ആണെന്നും ബിയാൻക അതിസുന്ദരിയും തന്റെ മികച്ച സുഹൃത്തുമാണെന്നും കാന്യേ വെസ്റ്റ് അഭിമാനത്തോടെ പറഞ്ഞതും വിവാദമായി.
അതേസമയം, ഗ്രാമിയില്‍ ബിയാൻക നഗ്നതാ പ്രദർശനം നടത്തിയതിനു പിന്നാലെ കാന്യെ വെസ്റ്റിന് 20 മില്യൻ ഡോളറിന്റെ നഷ്ടം നേരിടേണ്ടി വന്നു. ജപ്പാനിൽ നടത്താനിരുന്ന സംഗീതപരിപാടി, സംഘാടകർ റദ്ദ് ചെയ്യുകയായിരുന്നു. ടോക്കിയോ ഡോമിൽ മേയ് മാസത്തിൽ രണ്ട് സംഗീത പരിപാടികൾ നടത്താനാണ് കാന്യെ വെസ്റ്റ് കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ ഗ്രാമി പുരസ്കാര വേദിയിൽ പങ്കാളിയുടെ വിവാദപരമായ വസ്ത്രധാരണ രീതിയും പെരുമാറ്റവും സംഘാടകരെ പിന്തിരിപ്പിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ.
ഫെബ്രുവരി 3ന് ലൊസാഞ്ചലസിലായിരുന്നു ഗ്രാമി പുരസ്കാര പ്രഖ്യാപനം. കറുപ്പ് രോമക്കുപ്പായം ധരിച്ചായിരുന്നു കാന്യെ വെസ്റ്റിനൊപ്പം ബിയാൻക റെഡ്കാർപ്പറ്റിൽ എത്തിയത്. പിന്നാലെ, വെസ്റ്റ് പറഞ്ഞപ്പോൾ കാണികളെ അമ്പരപ്പിച്ചുകൊണ്ട് ബിയാൻക രോമക്കുപ്പായം അഴിച്ചുമാറ്റി പൂർണ നഗ്നയായി. വസ്ത്രമാണെന്ന് മനസ്സിലാകാത്തവിധം ശരീരത്തോടു ചേർന്ന ന്യൂഡ് സ്കിൻ ടൈറ്റ് വസ്ത്രമാണ് ബിയാൻക ധരിച്ചത്. ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ ബിയാൻകയ്ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു.
content highlight : kanye-west-and-bianca-censori-headed-for-divorce-just-days-after-grammy