Investigation

“ഹേ പ്രഭോ, യേ ക്യാ ഹുവാ”!!? : എക്‌സൈസ് വകുപ്പിന് ഇതെന്തുപറ്റി ?; വനിതാ ഉദ്യോഗസ്ഥരുടെ വ്യാജ പീഡന പരാതിയില്‍ പൊറുതി മുട്ടി പുരുഷ ഉദ്യോഗസ്ഥര്‍; ‘സ്ത്രീ പീഡനം’ എന്ന വകുപ്പ് ആയുധമോ ?; സത്യം പറയുന്നവര്‍ ക്രൂശിക്കപ്പൈടാനും സാധ്യത (എക്‌സ്‌ക്ലൂസിവ്)

കേരളത്തിലെ എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ വ്യാജ പരാതികള്‍ തലങ്ങും വിലങ്ങും പുരുഷ ഉദ്യോഗസ്ഥരെ ചുഴറ്റി അടിക്കുമ്പോള്‍ ആകുലതയോടെ പറയാന്‍ തോന്നുന്നത് ഇതാണ്. “ഹേ പ്രഭോ യേ ക്യാഹുവാ…(അല്ലയോ ഭഗവാനേ എന്താണിവിടെ നടക്കുന്നത് ?. ഏതാണ് ശരിയെന്നും ആരു പറയുന്നതാണ് വ്യാജമെന്നും വകുപ്പുതലത്തിലും പോലീസ് റിപ്പോര്‍ട്ടും, ഇ.ഡിയുമൊക്കെ അന്വേഷിച്ച് കണ്ടെത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. വകുപ്പിലെ പുരുഷ ഉദ്യോഗസ്ഥരെ വാരിക്കുഴിയില്‍ വീഴ്ത്താന്‍ കച്ചകെട്ടി ഇറങ്ങുന്ന ചില വനിതാ ഉദ്യോഗസ്ഥരുണ്ട്.

അവര്‍ നടത്തുന്ന ഹോം വര്‍ക്കുകളും, പരീക്ഷണ നിരീക്ഷണങ്ങളിലും വീണു പോകുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പിന്നീട് വ്യാജ പീഡന പരാതി എന്ന നാറ്റക്കേസില്‍പ്പെടുകയാണ് പതിവ്. ഡ്യൂട്ടിയില്‍ അഡ്ജസ്റ്റ്‌മെന്റ്, ജോലിയിലെ പീഡനം, നൈറ്റ്ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കല്‍, വകുപ്പു നടപടികളില്‍ നിന്ന് സംരക്ഷണം എന്നീ കാര്യങ്ങളില്‍ നിര്‍ലോഭം സഹായിക്കാനും, സംരക്ഷണം കിട്ടാനുമാണ് വനിതാ ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരായ പുരുഷ ഉദ്യോഗസ്ഥരെ ‘വരച്ച വരയില്‍’ നിര്‍ത്തുന്നത്.

അതിനായി ചില കുത്സിത പ്രവൃത്തികള്‍ നടത്തുന്നുണ്ടെന്നും വകുപ്പിലെ ജീവനക്കാര്‍ രഹസ്യ വിവരം നല്‍കുന്നുണ്ട്. ഇത്തരം രഹസ്യ വിവരങ്ങള്‍ വലിയ സത്യങ്ങളിലേക്ക് വെളിച്ചം വീശിയിട്ടുമുണ്ട്. ഇത്തരം കുത്സിത പ്രവൃത്തികളുടെ പേരില്‍ വനിതാ സിവില്‍ ഓഫീസര്‍മാര്‍ തന്നെ വകുപ്പില്‍ പരസ്പരം പരാ വെയ്പ്പും, പരാതി കൊടുക്കലും, തമ്മിലടിയും നടത്താറുണ്ട്. അതിന് സംരക്ഷണം ഒരുക്കുന്നത്, പുരുഷ ഉദ്യോഗസ്ഥരുമാണ്. ഇങ്ങനെ ശത്രുവിന് സംരക്ഷണം ഒരുക്കുന്ന പുരുഷ ഉദ്യോഗസ്ഥരെ ഒതുക്കാന്‍ വേണ്ടി വനിതാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ വഴിയാണ് വ്യാജ പീഡന പരാതി.

മാസങ്ങള്‍ക്കു മുമ്പ് കാട്ടാക്കട എക്‌സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവില്‍ ഓഫീസറുടെ വ്യാജ പീഡന പരാതിയും, വ്യാജ ആത്മഹത്യാ ഭീഷണിയും ഉദ്യോഗസ്ഥരെ പുലിവാല് പിടിപ്പിച്ചത് ചെറുതായൊന്നുമല്ല. പോലീസ് കേസായ സംഭവം ഇപ്പോള്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള പരിശീലനത്തില്‍ എത്തി നില്‍ക്കുന്നു. ആലപ്പുഴയിലെ പുതിയ സംഭവം അതിനേക്കാള്‍ വലിയ സംഭവമാാണ്. കൂടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരേ സ്ത്രീ പീഡന പരാതി, വകുപ്പിലും, പോലീസിനും കൊടുത്ത വനിതാ ഉദ്യോഗസ്ഥയ്ക്ക് ഒടുവില്‍ കിട്ടിയത്, സസ്‌പെന്‍ഷന്‍.

കാര്‍ത്തികപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ വനിത സിവില്‍ ഓഫീസറുടെ വ്യാജ പീഡന പരാതിയാണ് പൊളിഞ്ഞു പാളീസായത്. റേഞ്ച് ഇന്‍സ്‌പെക്ടര്‍ ലൈംഗിക ചുവയോടു കൂടിയും, സ്ത്രീ എന്ന പിരഗണ നല്‍കിയില്ലെന്നും, സഹപ്രവര്‍ത്തകരുടെ മുമ്പില്‍ വെച്ച് അപമാനിക്കുകയും, പലപ്പോവും മാനഹാനിയും, മനോവിഷമവും ഉണ്ടാക്കിയിട്ടുണ്ടെന്നും കാട്ടിയാണ് പരാതി നല്‍കിയത്. എന്നാല്‍, ഈ പരാതി വ്യാജമാണെന്നു കണ്ടെത്തിയത്, പോലീസ് അന്വേഷണത്തിലും, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ക്കെതിരേ ഉന്നയിച്ച പരാതിയില്‍ യാതൊരു കഴമ്പുമില്ലെന്നും പരാതി വ്യാജമാണെന്നുമായിരുന്നു കണ്ടെത്തല്‍.

തൊഴില്‍ സ്ഥലത്തെ സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗിക പീഡനം(തടയലും നിരോധനവും പരിഹാരവും) നിയമം ഉദ്യോഗസ്ഥ ദുരുപയോഗം ചെയ്തുവെന്നും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വനിതാ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥയെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഉദ്യോഗസ്ഥയില്‍ നിന്നുണ്ടായത്, യൂണിഫോം സേന എന്ന നിലയില്‍ അച്ചടക്കമില്ലായ്മയും, ഗുരുതര വീഴ്ചയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ സംഘനവുമാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

ബാര്‍ മുതലാളിമാരില്‍ നിന്നും കൈ മടക്കുവാങ്ങി, നിയമം നിയമത്തിന്റെ വഴിയേ വിടുന്ന മേലാളന്‍മാരും, സ്ത്രീ ജീവനക്കാരെ ആവശ്യത്തിനും അനാവശ്യത്തിനും പീഡിപ്പിക്കുന്ന പുരുഷ ഉദ്യോഗസ്ഥന്‍മാരുമാണ് ഇത്തരം വ്യാജ സ്ത്രീ പീഡന പരാതികളില്‍ രക്ഷപ്പെടുന്നത്. ഇവര്‍ ചെയ്യുന്ന പീഡനങ്ങളെയെല്ലാം ഇത്തരം ഒറ്റപ്പെട്ട വ്യാജ പരാതികള്‍ കൊണ്ട് വെള്ളപൂശുകയും ചെയ്യും. എക്‌സൈസില്‍ മാന്യമായി ജോലിചെയ്യുന്ന വനിതാ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന ചിലരാണ് വ്യാജ പരാതികള്‍ക്കു പിന്നിലെന്നും ആക്ഷേപമുണ്ട്.

വഴിവിട്ട ഇടപെടലുകളും, ഇടപാടുകളും നടത്തുന്നവരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും, മുന്‍കാല പരാതികളും ഇപ്പോഴും എക്‌സസൈസ് വകുപ്പിലെ ഫയലുകളില്‍ ഉറങ്ങുന്നുണ്ട്. അതില്‍ ചിലത് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് കിട്ടുന്നുമുണ്ട്. ആവശ്യം വരുമ്പോള്‍ ആ പരാതികളും, അതില്‍ പറയുന്നവരുമെല്ലാം വെളിച്ചം കാണും. സത്യം എല്ലാക്കാലത്തും മറച്ചു വെയ്ക്കാനാവില്ല എന്നതു പോലെ. അന്ന് പുറത്തു വരുന്ന സത്യങ്ങള്‍ കേട്ട് എക്‌സൈസ് വകുപ്പിലെ സ്ത്രീ പീഡകരും, വ്യാജ സ്ത്രീ പീഡന പരാതിക്കാരും ഹേ പ്രഭോ..യേ ക്യാഹുവാ എന്നു പറഞ്ഞ് കണ്ണുമിഴിച്ചിരിക്കുമെന്നുറപ്പാണ്.

കാര്‍ത്തികപ്പള്ളി റേഞ്ച് എക്‌സൈസ് ഓഫീസിലെ WCPO വീണയ്‌ക്കെതിരേ ഇറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ;

‘ ആലപ്പുഴ ഡിവിഷന്‍ കാര്‍ത്തികപ്പള്ളി എക്‌സൈസ് റേഞ്ച് ഒഫീസിലെ വനിതാ സിവില്‍ എക്‌സൈസ് ഓപീസര്‍ കുമാരി വീണ, കാര്‍ത്തികപ്പള്ളി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആര്‍.എസ്സില്‍ നിന്നും സ്ത്രീയെന്ന നിയലിയലോ, ഒരു കുട്ടിയുടെ അമ്മയെന്ന നിലയിലോ ഓഫീസില്‍ നിന്നും, ആവശ്യപ്പെടുമ്പോള്‍ പോകാന്‍ അനുവദിക്കുന്നില്ലെന്നും, യാതൊരു പരിഗണനയും കിട്ടുന്നില്ലെന്നും, സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ിിട് സഹപ്രവര്‍ത്തകരുടെ മുന്‍പില്‍ വെച്ച് ലൈംഗിക ചുവയോടെ സംസാരിക്കുന്നതിനാല്‍ പലപ്പോഴും മാനഹാനിയും, മനോവിഷമവും ഉണ്ടായിട്ടുള്ളതായും പരാതി സമര്‍പ്പിച്ചിരിക്കുന്നു. പരാതിയില്‍ ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിഷയത്തില്‍ അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കുമാരി വീണയുടെ അപേക്ഷ പ്രകാരം പരാതിയില്‍ ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ പുനരന്വേഷണവും നടത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അന്‌െേലണ റിപ്പോര്‍ട്ടില്‍ ഇന്‍സ്‌പെക്ടര്‍ രാജേഷിനെതിരേയുള്ള ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും ഇല്ലെന്നും, ജീവനക്കാര്‍ ആരുംതന്നെ ആരോപണത്തെ സാധൂകരിക്കുന്ന മൊഴി നല്‍കുകയോ ചെയ്തിട്ടില്ലെന്നും ബോധ്യമായിട്ടുള്ളതാണ്. കൂടാതെ, കുമാരി വീണ, ഇന്‍സ്‌പെക്ടര്‍ രാജേഷിനെതിരേ ഹരിപ്പാടച് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വനിതാ സബ്ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിലും സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് ലൈംഗിക ചുവയോടെ ഈ ജീവനക്കാരിയോട് സംസാരിക്കുന്നതായും, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ആരോപണങ്ങള്‍ വ്യാജമാണെന്നും ബോധ്യമാകുന്നു.

പോലീസിന്റെ അന്വേഷണത്തിലും പരാതി വ്യാജമാണെന്ന് കണ്ടെത്തിയ സ്ഥിതിക്കും, തൊഴില്‍ സ്ഥലത്തെ സ്ത്രീകള്‍ക്ക് എതിരേയുള്ളലൈംഗിക പീഡനം(തടയലും നിരോധനവും പരിഹാരവും) നിയമം ഈ ഉദ്യോഗസ്ഥ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും, ഓഫീസ് കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്താനുള്ള മനപ്പൂര്‍വ്വമായ ശ്രമവും ആണെന്ന് ആലപ്പുഴ അസിസ്റ്റന്റ് കമ്മിഷണരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വനിതാ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥ കുമാരി വീണയുടെ ഭാഗത്തു നിന്നും ഒരു യൂണിഫോം സേനയിലെ അച്ചടക്കമുള്ള ഉദ്യോഗസ്ഥ എന്ന നിലയില്‍ ഒരിയ്ക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അച്ചടക്ക ലംഘനവും ഗുരുതര വീഴ്ചയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവും ഉണ്ടായിട്ടുള്ളതായും തെളിയുന്നു.

സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗിക പീഡന നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ യഥാര്‍ഥ ഇരയ്ക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്ന ഈ നിയമം യൂണിഫോം സേനയിലെ ഒരു ഉദ്യോഗസ്ഥ ദുരുപയോഗം ചെയ്തത് ആശാവഹമല്ല. അത് വകുപ്പിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്നതുമായ സാഹചര്യം വളരെ ഗൗരവമുള്ളതാണ്. ഈ സാഹചര്യത്തില്‍ കാര്‍ത്തികപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കുമാരി വീണയെ കേരള സിവില്‍ സര്‍വീസ്(തരം തിരിക്കലും നിയന്ത്രണവും അപ്പീലും) നിയമത്തിലെ പാര്‍ട്ട് 4 റൂള്‍ 10(1)(a) പ്രകാരം അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത് ഉത്തരവാകുന്നു.’

ഒരു വസ്തുത പ്രത്യേകം പറയാം, വ്യാജ പരാതികള്‍ കണ്ടെത്തി നടപടി എടുക്കുമ്പോള്‍, സത്യസന്ധമായ പരാതികള്‍ മുങ്ങിപ്പോകുന്നുണ്ടോ എന്നൊരു സംശയം വകുപ്പിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതുണ്ടാകാന്‍ പാടില്ലെന്നു മാത്രമല്ല, സ്ത്രീ പീഡകരായ പുരുഷ ഉദ്യോഗസ്ഥര്‍ക്ക് തക്കശിക്ഷ നല്‍കുകയും വേണം. എക്‌സൈസ് വകുപ്പ് പുരുഷ മേധാവിത്വത്തിന്റെ കീഴിലാണെന്ന ആക്ഷേപം നേരത്തേ തന്നെ ഉള്ളതാണ്.

CONTENT HIGH LIGHTS; Hey Prabho Yeh Kya Hua ?: What’s up with the Excise Department?; Male officers put up with fake harassment complaints of women officers; Is the section ‘Violence against women’ a weapon?; Truth Tellers May Be Crucified (Exclusive)

Latest News