പത്തനംതിട്ട: കടുത്തചൂടില്‍ വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ട് ഞെട്ടി കുടുംബം. നാല് അടിയോളം വെള്ളമുണ്ടായിരുന്ന കിണറാണ് നിറഞ്ഞത്.
മാടത്തുംപടി ജംഗ്ഷനു സമീപം തെക്കേതില്‍ മോഹന്‍ പ്രഭയുടെ വീട്ടിലെ കാഴ്ചയാണിത്. പുനലൂര്‍-മൂവാറ്റുപുഴ പാതയോടു ചേര്‍ന്നാണ് മോഹന്‍ പ്രഭയും കുടുംബവും താമസിക്കുന്നത്. വീടിന്റെ പിന്നില്‍ എല്ലാ മഴക്കാലത്തും പാറയിടുക്കില്‍ നിന്ന് ഉറവ രൂപപ്പെടാറുണ്ട്.
ഉറവയിലെ വെള്ളം ഒഴുകിപ്പോകുന്നിടത്താണ് കിണര്‍. രണ്ടു മാസത്തിലധികമായി ഉറവയിലെ നീരൊഴുക്ക് നിലച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് കടുത്ത ചൂടിനിടെ ഉറവയില്‍ നിന്ന് നീരൊഴുക്കു തുടങ്ങിയത്. വീട്ടിലില്ലാതിരുന്ന മോഹന്‍ പ്രഭയും കുടുംബവും വൈകീട്ട് മടങ്ങിയെത്തിയപ്പോഴാണ് കിണര്‍ നിറഞ്ഞു കിടക്കുന്നതു കണ്ടത്. ഉറവയില്‍ നിന്ന് വെള്ളം ഒഴുകുന്നുണ്ട്.
content highlight : miraculous-spring-filled-a-dry-well-water-gushed-out-even-in-the-scorching-heat