Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കേരളത്തില്‍ ‘ആള്‍ക്കഹോളിക് വെതര്‍’ ?: മദ്യം ഒഴുക്കി കടം തീര്‍ക്കാന്‍ കഴിയുമോ ?; മദ്യം ഒഴുക്കി കടം തീര്‍ക്കാന്‍ കഴിയുമോ ?; ആനയും മുയലും പോലെ കള്ളക്കണക്കുകള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 17, 2025, 12:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിന്റെ തനത് നികുതി വരുമാനം എങ്ങനെയൊക്കെയാണ് വരുന്നത്. ഏത് വിഭാഗത്തില്‍ നിന്നാണ് കൂടുതല്‍ നികുതി ലഭിക്കുന്നത്. സര്‍ക്കാര്‍ ഏത് നികുതിയാണ് കൂടുതല്‍ ആശ്രയിക്കുന്നത് എന്നൊക്കെ മലയാളികള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. കാരണം, വികസനം നടത്താന്‍ ബജറ്റിനു പുറത്ത് പണം കണ്ടെത്തുക എന്ന ലക്ഷ്യം വെച്ച് ആരംഭിച്ച കിഫ്ബി ഇപ്പോള്‍ മലയാളികളുടെ പോക്കറ്റുകള്‍ പിഴിയുന്ന യന്ത്രമായി മാറിയിരിക്കുകയാണ്. കിഫ്ബി ഫണ്ടുകള്‍ കേന്ദ്രം വായ്പയായി കണ്ടാലും ഇല്ലെങ്കിലും ജനങ്ങള്‍ തന്നെയാണ് ഈ കടം വീട്ടാന്‍ ബാധ്യസ്ഥര്‍.

അതുകൊണ്ട് നികുതി വരുമാനം കൂട്ടുക എന്നത് സര്‍ക്കാരിന്റെ ചുമതലയുമായി മാറി. അങ്ങനെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം ‘പണം’ നല്‍കണമെന്ന തിട്ടൂരം വന്നു കഴിഞ്ഞു. റോഡിലിറങ്ങിയാല്‍ 30 കിലോമീറ്റര്‍ സഞ്ചരിക്കുകയാണെങ്കില്‍ ടോളും നല്‍കണം. കിഫ്ബി വഴി നിര്‍മ്മിച്ച റോഡുകള്‍ക്കെല്ലാം ടോള്‍ ഉണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ടോള്‍ നല്‍കുന്നതിനെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യണം. ഇതാണ് കേരളാ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയം. നികുതി വരുമാനം എങ്ങനെയെങ്കിലും വര്‍ദ്ധിപ്പിക്കാതെ രക്ഷയില്ലാത്ത വിധം കേരളം കടക്കെണിയിലായിക്കഴിഞ്ഞു.

ഇത് മറികടക്കാനായാണ് വ്യാപകമായി മദ്യക്കച്ചവടം ആരംഭിക്കാന്‍ തീരുമാനിച്ചത്. പാലക്കാട് ബ്രൂവറി ഡിസ്റ്റിലറി ഫാക്ടറിക്ക് അനുമതി നല്‍കിയതു പോലും പണം എത്തിക്കാനാണെന്നത് വ്യക്തം. കൊച്ചി മെട്രോ സ്‌റ്റേഷനില്‍ മദ്യത്തിന്റെ പ്രിമിയം കൗണ്ടര്‍ ആരംഭിക്കുന്നു. ഇതുകേട്ട് കെ.എസ്.ആര്‍.ടി.സിയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഐ.ടി. പാര്‍ക്കുകളില്‍ ബിയല്‍ വൈന്‍ പാര്‍ലറുകള്‍ കൊണ്ടു വരാന്‍ തത്വത്തില്‍ സര്‍ക്കാരിന് ആഗ്രഹമുണ്ട്. അത് സമീപ ഭാവിയില്‍ നടപ്പാക്കുകയും ചെയ്യുമെന്നുറപ്പായിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.

അതായത്, മദ്യ വരുമാനം നിലവില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് നികുതി വരുമാനം ഉയര്‍ത്തുക എന്നതാണ് പ്ലാന്‍. വിനോദ സഞ്ചാര മേഖലയിലെല്ലാം ബിയര്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ബിവറേജസ് കോര്‍പ്പറേഷന്റെ പുതിയ ഷോപ്പുകള്‍ വരുന്നുണ്ട്. 300 എണ്ണത്തില്‍ കൂടുതലുണ്ട് പുതിയ പ്രിമിയം ഷോപ്പുകള്‍. സര്‍ക്കാരിനെ നയിക്കുന്ന സി.പി.എം മദ്യക്കമ്പനി വരുന്നതിനും, മദ്യഷോപ്പുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, വീര്യം കുറഞ്ഞ മദ്യം ഉത്പ്പാദിപ്പിക്കുന്നതിനും അനുകൂലവും. ഘടകകക്ഷിയായ സി.പി.ഐ, അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്, മദ്യം വീട്ടില്‍വെച്ച് ഉപയോഗിക്കാമെന്നാണ്.

ഇങ്ങനെ മദ്യത്തിന് എല്ലാ രീതിയിലും അനുകൂലമായ കാലാവസ്ഥ ഒരുക്കിയെടുത്തിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍, മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനം 3.7 ശതമാനം മാത്രമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുലോം കുറവും. മദ്യത്തില്‍ നിന്നുള്ള വരുമാനം ഒഴുകുന്നുവെന്ന ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി തന്നെ പറയുന്നുണ്ട്. കേരളം മദ്യ ഉപഭോഗ സംസ്ഥാനമാണ്. എന്നാല്‍, കേരളത്തിനാവശ്യമായ മദ്യം ഇവിടെ ഉത്പ്പാദിപ്പിച്ചാല്‍ അത് ഖജനാവിന് ഗുണം ചെയ്യുമെന്നും മനസ്സിലാക്കിയാണ് എക്‌സൈസ് വകുപ്പ് കാര്യങ്ങള്‍ നീക്കുന്നത്. പക്ഷെ, മദ്യ വരുമാനം തുലോ കുറവാണെന്ന് സമര്‍ദ്ധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചില കണക്കുകള്‍ അവതരിപ്പിച്ചിരുന്നു.

പൊതു വേദിയില്‍പ്പറഞ്ഞ ആ കണക്കുകള്‍ ഒറ്റനോട്ടത്തില്‍ വളരെ ശരിയാണെന്ന് തോന്നും. പ്രതിപക്ഷത്തെയും എതിരാളികളെയും ആക്രമിക്കാന്‍ സി.പി.എം അണികള്‍ ഈ പ്രസംഗം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ‘അങ്ങനെ ആ നുണയും പൊളിച്ചു’ എന്ന തലക്കെട്ടോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം അണികള്‍ ആഘോഷിക്കുന്നത്. എന്നാല്‍, ഒറ്റനോട്ടത്തില്‍ ശരിയെന്നു തോന്നിക്കുന്ന പ്രസംഗത്തിലെ കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ വസ്തുത മനസ്സിലാകും. ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം ആ കണക്ക് പറയുന്നതെന്ന് വ്യക്തമാകും.

  • മുഖ്യമന്ത്രിയുടെ പ്രസംഗം ഇങ്ങനെ

ഈ അടുത്ത നാളില്‍ ചിലരൊക്കെ പ്രചരിപ്പിക്കാന്‍ നോക്കുകയാണ്. നമ്മുടെ വരുമാനം എന്നു പറയുന്നത് എന്തോ മദ്യത്തില്‍ നിന്നുള്ള വരുമാനമാണ് എന്ന്. മദ്യം ഇങ്ങനെ ഒഴുകി, അതിന്റെ ഭാഗമായുള്ള വരുമാനമാണ് കേരളാ ഗവണ്‍മെന്റിന്. മറ്റൊരു മേഖലയിലും ഇല്ലാ എന്നാണ്. എന്നാല്‍, അടുത്തകാലത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കണക്ക് പ്രസിദ്ധീകരിക്കുകയുണ്ടായി. ആ കണക്കില്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം ഉണ്ടല്ലോ, ആ തനത് നികുതി വരുമാനത്തിന്റെ 3.7 ശതമാനം മാത്രമാണ് മദ്യ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്നത്. ഇത് കേരളം. ഒന്നപ്പുറം ഒന്ന് കടന്നോളീന്‍. കര്‍ണാടകയിലേക്ക് അവിടെ 21 ശതമാനം. മദ്യത്തില്‍ നിന്നുള്ള വരുമാനം. നമ്മുടേത് 3.7 ശതമാനം. അപ്പോള്‍ എങ്ങനെയാണ് കേരളത്തിന്റേത് വലിയ മദ്യവരുമാനമാണെന്നു പറയാന്‍ പറ്റുക. ഇപ്പോള്‍ ബി.ജെ.പിയുടെ ഉത്തര്‍ പ്രദേശ് എടുത്താല്‍ അവിടെ 22 ശതമാനമാണ്. മധ്യപ്രദേശ് എടുത്താല്‍ 16 ശതമാനമാണ്. ഇതെല്ലാം താരതമ്യപ്പെടുത്തിയാല്‍ നമ്മുടെ കേരളം വളരെ ചെറിയ വരുമാനമല്ലേ. പക്ഷെ, പ്രചാരണമോ. ഈ വസ്തുത തുറന്നു കാണിക്കാന്‍ ബാധ്യതപ്പെട്ട നമ്മുടെ മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ചിത്രീകരിക്കാനല്ലേ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മദ്യത്തില്‍ നിന്നും വരുമാനം ലഭിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയെടുത്താല്‍ ഏതായാലും അതിന്റെ ആദ്യ ഭാഗത്ത് കേരളം ഇല്ല എന്നത് വ്യക്തമാണ്.

ഈ പ്രസംഗത്തില്‍ മുഖ്യമന്ത്രി കേരളവുമായി താരതമ്യം ചെയ്യാനെടുത്തത്, കേരളത്തേക്കാള്‍ പതിന്‍മടങ്ങ് വലിപ്പമുള്ള സംസ്ഥാനങ്ങളെയാണെന്ന സത്യം ആദ്യം മനസ്സിലാക്കണം. എല്ലാ തനതു നികുതി വരുമാനങ്ങളും കേരളത്തേക്കാള്‍ ഇരട്ടി ഉണ്ടാക്കുന്ന സംസ്ഥാനങ്ങളാണ് അവ. കേരളത്തില്‍ 14 ജില്ലകള്‍ മാത്രമാണുള്ളത്. ഇവിടെ മദ്യ ഷോപ്പുകളും മദ്യക്കമ്പനികളും മദ്യ ഉപഭോഗവും എത്രയുണ്ടാകും എന്ന് സാമാന്യബോധത്തോടെ ചിന്തിച്ചാല്‍ മനസ്സിലാകും. കര്‍ണാടകയില്‍ 31 ജില്ലകളുണ്ട്. കേരളത്തേക്കാള്‍ ഇരട്ടിയിലധികം. അവിടുത്തെ ജനസംഖ്യ, മദ്യ ഷോപ്പുകളെ എണ്ണം, ഉപഭോഗം എന്നത് കേരളത്തേക്കാള്‍ ഇരട്ടിയില്‍ അധികമായിക്കുമെന്ന് മനസ്സിലാകും.

ReadAlso:

വരുമാനത്തില്‍ ‘ബിഗ് ബോസ്’ ഒരാള്‍ മാത്രം ?: വിജയിക്കു കിട്ടുന്നതിന്റെ 20 മടങ്ങാണ് പ്രതിഫലം ?; ഷോയിലൂടെ കോടീശ്വരനാകുന്ന ആ ബിഗ്‌ബോസ് ആരാണ് ?

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

ഇനി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഭാഷയില്‍, ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശിന്റെ കാര്യം നോക്കാം. ഉത്തര്‍ പ്രദേശില്‍ 75 ജില്ലകളുണ്ട്. കേരളത്തിന്റെ എത്രയോ മടങ്ങാണിത്. അപ്പോള്‍ അവിടുത്തെ മദ്യത്തില്‍ നിന്നുള്ള തനത് വരുമാനം 22 ശതമാനം എന്നത് വലുതല്ല. ഇനി മധ്യപ്രദേശിലെയും കണക്ക് നോക്കിയാല്‍ അതും വലുതാകില്ല. കാരണം, 55 ജില്ലകള്‍ ചേര്‍ന്നതാണ് മധ്യപ്രദേശ്. ഇവിടെയും മദ്യ ഉപഭോഗം കേരളത്തേക്കാള്‍ പതിന്‍മടങ്ങുണ്ട്. മദ്യത്തില്‍ നിന്നുള്ള തനത് വരുമാനം മാത്രമല്ല, ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ എല്ലാ മേഖളയില്‍ നിന്നുമുള്ള വരുമാനവും കേരളത്തെ അപേക്ഷിച്ച് കൂടുതല്‍ തന്നെയായിരിക്കണം.

അപ്പോള്‍ കേരളത്തിന്റെ മദ്യ ഉപഭോഗവും, മദ്യ ഷോപ്പുകളുടടെ എണ്ണവും, ജനസംഖ്യയും, ജില്ലകളുടെ കുറവുമെല്ലാം വെച്ചു നോക്കുമ്പോള്‍ തനത് വരുമാനമെന്ന 3.7 കുറവല്ല. എന്നാല്‍, മറ്റും സംസ്ഥാനങ്ങളെപ്പോലെ കേരളവും മദ്യത്തില്‍ നിന്നുള്ള തനത് വരുമാനം ഉയര്‍ത്തേണ്ടതുണ്ട് എന്ന സൈക്കോളജിക്കല്‍ മൂവാണ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലൂടെ നടത്തിയതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. കാരണം, സമീപ ഭാവിയില്‍ സര്‍ക്കാര്‍ മദ്യ മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ ഇതിന് ഉദാഹരണമാണ്. മദ്യത്തിലൂടെ മാത്രമേ കൂടുതല്‍ വരുമാനം ഉറപ്പാക്കാനാകൂ എന്നതു കൊണ്ടു തന്നെയാണ് സര്‍ക്കാരും ഇതിലേക്കു തിരിഞ്ഞിരിക്കുന്നത്.

മദ്യം വഴിയുള്ള തനത് വരുമാനത്തിനാകുമ്പോള്‍ ജനങ്ങള്‍ക്കു മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് കൃത്യമായി അറിഞ്ഞു കൊണ്ടുള്ള നീക്കമാണിത്. മദ്യത്തിന് വില ചെറുതായി കൂട്ടിയാലും മദ്യ ഉപഭോഗത്തിന് കുറവു വരില്ലെന്നും സര്‍ക്കാരിനറിയാം. മാത്രമല്ല, കുറ#്ഞ തുകയ്ക്കുള്ള മദ്യം നിര്‍മ്മിച്ചു നല്‍കിയും പണം ഖജനാവിലെത്തിക്കാമെന്ന കുടില തന്ത്രവും സര്‍ക്കാര്‍ പയറ്റുമെന്നുറപ്പാണ്.

CONTENT HIGH LIGHTS; ‘Alcoholic Weather’ in Kerala: Is it possible to settle debts by pouring alcohol?; Chief Minister, Koritharich lined up to account for liquor tax; Fake numbers like the elephant and the rabbit

Tags: കേരളത്തില്‍ 'ആള്‍ക്കഹോളിക് വെതര്‍'മദ്യം ഒഴുക്കി കടം തീര്‍ക്കാന്‍ കഴിയുമോ ?ആനയും മുയലും പോലെ കള്ളക്കണക്കുകള്‍kerala govermentANWESHANAM NEWSBRUVARY DISTILARYBEVARAGES CORPORATIONBEVCOALCAHOLE

Latest News

കാശ്മീരി ഡോക്ടർക്ക് ഭീകരബന്ധം: ഫരീദാബാദിൽ നിന്ന് AK-47 തോക്കുകളും 350 കി.ഗ്രാം സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു

കേരളത്തില്‍ എല്ലായിടത്തും മികച്ച വിജയം നേടും, ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷനുകളില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കെ എസ് ശബരീനാഥൻ

കൊച്ചിയിൽ ജലസംഭരണി തകർന്ന സംഭവം; നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് ജില്ലാ കളക്ടര്‍

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

സ്വവർഗ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കണം; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies