Pravasi

റസ്റ്റോറന്റുകളിൽ അടക്കം കർശന പരിശോധന, പഴകിയ ഭക്ഷ്യവസ്തുക്കൾ അടക്കം കണ്ടുപിടിച്ചു

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി റിയാദ് നഗരത്തിൽ മുനിസിപ്പാലിറ്റി നടത്തിവരുന്ന പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങളാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത് മൂന്ന് പ്രമുഖ റസ്റ്റോറന്റുകൾ ഉൾപ്പെടെ 29 ഓളം സ്ഥാപനങ്ങളാണ് ഇപ്പോൾ റിയാദിൽ അടച്ചുപൂട്ടിയിരിക്കുന്നത് ജോലി ചെയ്ത് 23 തൊഴിലാളികളെയും ഈ സ്ഥാപനങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്

പാചകം ചെയ്ത 121 കിലോ ഉപയോഗശൂന്യമായ ഭക്ഷണവിഭവങ്ങളും അനധികൃതമായും വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ച നാലായിരത്തി അഞ്ഞൂറ് കിലോഗ്രാം ഭക്ഷ്യവസ്തുക്കളും ആണ് പിടികൂടിയത് ഇവയിൽ വിവിധയിനം വിൽക്കുന്ന സ്റ്റാളുകളും ഉണ്ടായെന്നാണ് അറിയാൻ സാധിച്ചത് നാലു മൊബൈൽ ഫോൺ മെയിന്റനൻസ് കൗണ്ടറുകൾ രണ്ട് തുണിക്കടകൾ 53 പഴം പച്ചക്കറി കടകൾ എന്നിവയും നീക്കം ചെയ്തിട്ടുണ്ട്

Latest News