Features

കേരളം ക്രിക്കറ്റില്‍ ചരിത്രമെഴുതുമ്പോള്‍: ഫൈനല്‍ ഏറ്റുമുട്ടലില്‍ വിദര്‍ഭയെ മലര്‍ത്തിയടിച്ച് വിജയം കുറിക്കുമോ കേരളം ?; എങ്കില്‍ അതും ചരിത്രമാകും; രഞ്ജി ട്രോഫിയുടെ ചരിത്രമെന്ത് ?

കേരള ക്രിക്കറ്റ് ടീം ചരിത്രത്തില്‍ ആദ്യമായി രഞ്ജിട്രോഫി ഫൈനല്‍ കളിക്കുകയാണ്. വിജയം ആര്‍ക്കൊപ്പമാണെന്ന് ഇനിയും നിശ്ചയിക്കപ്പെട്ടിട്ടില്ല. എങ്കിലും ഫൈനലില്‍ എത്തിയതോടെ ചരിത്രത്തില്‍ ഇടം നേടിയ കേരളം, ഈ കളി വിജയിച്ചാലും ഇല്ലെങ്കിലും ചരിത്രമാകുമെന്നുറപ്പായി. അപ്പോഴം അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം ഇതാണ്. രഞ്ജി ട്രോഫിയുടെ ചരിത്രം. ആഭ്യന്തര ക്രിക്കറ്റിനെ ഊട്ടിയുറപ്പിക്കാന്‍, പ്രാദേശിക കളിക്കാരെ കണ്ടെത്താന്‍ വേണ്ടിയുള്ള മത്സരം കൂടിയാണ് രഞ്ജി ട്രോഫി. രഞ്ജിയിലൂടെ വളര്‍ന്നുവന്ന എത്രയോ പ്രഗത്ഭരായ കളിക്കാര്‍ ഇന്ത്യയിലുണ്ട്. കേരളത്തിലുണ്ട്. ഓരോ സംസ്ഥാനങ്ങളിലുമുണ്ട്. അവരെയെല്ലാം സമ്മാനിച്ചത്, രഞ്ജി ട്രോഫിയാണെന്നതില്‍ തര്‍ക്കമില്ല.

വിദര്‍ഭയുമായാണ് കേരളം ഫൈനല്‍ കളഴിക്കുന്നത്. വിദര്‍ഭയില്‍ കരുണ്‍ നായര്‍ എന്ന കേരളാ പ്ലെയര്‍ കളിക്കുന്നുണ്ട്. സച്ചിന്‍ ബേബിയുടെ ക്യാപ്റ്റന്‍സിയില്‍ കേരളം മത്സരത്തിന്റെ പിരിമുറുക്കത്തില്‍ തന്നെയാണ്. ജലജ് സക്‌സേനയും, രോഹന്‍ കുന്നുമ്മലും അടക്കമുള്ള കളിക്കാര്‍ ഉഷാറായി ഗ്രൗണ്ടിലുണ്ട്. പ്രശാന്ത് പത്മനാഭന്റെ കരുത്തുറ്റ അനുഭവ പരിചയവും സമ്പത്താക്കിയാണ് കേരളം മുന്നോട്ടു നീങ്ങുന്നത്. രഞ്ജിട്രോഫിയുടെ ഫൈനലിലേക്ക് കടന്ന കേരളത്തിന് പറയാനുള്ളത്, ചരിത്രം തിരുത്തിയ കഥ മാത്രമാണ്. ആ കഥ ഇനിയുള്ള കളിക്കാര്‍ക്ക് വലിയ പ്രചോദനമായിരിക്കു നല്‍കുക.

  • രഞ്ജി ട്രോഫിയുടെ ചരിത്രമെന്ത് ?

ഒരു ദേശീയ ചാമ്പ്യന്‍ഷിപ്പ് എന്ന ആശയം 1934 ജൂലൈയില്‍ സിംലയില്‍ നടന്ന ബി.സി.സി.ഐയുടെ മീറ്റിങ്ങില്‍ സെക്രട്ടറിയായ ആന്റണി ഡിമെല്ലോയാണു ആദ്യം അവതരിപ്പിച്ചതു്. ഇതിനു വേണ്ടി രണ്ടടി പൊക്കമുള്ള ഒരു ട്രോഫിയുടെ ചിത്രവും അദ്ദേഹം തയ്യാറാക്കിയിരുന്നു. അവിടെ സന്നിഹിതനായിരുന്ന പട്യാലാ മഹാരാജാവ് ഭൂപീന്ദര്‍ സിങ്ങ് അപ്പോള്‍ത്തന്നെ 500 പൗണ്ട് വിലയുള്ള ഒരു സ്വര്‍ണ ട്രോഫി വാഗ്ദാനം ചെയ്തു. ഇതിനു അദ്ദേഹം രഞ്ജി ട്രോഫി എന്ന പേര്‍ നിര്‍ദ്ദേശിച്ചു. കുറച്ചു നാളുകള്‍ക്കു ശേഷം ഭൂപീന്ദര്‍ സിങ്ങിന്റെ എതിരാളിയായിരുന്ന വിജയനഗരത്തിലെ മഹാരാജ്കുമാറ് തന്റെ വകയായി സ്വര്‍ണം കൊണ്ടു തന്നെ ഉള്ള വില്ലിങ്ടണ്‍ ട്രോഫി വാഗ്ദാനം ചെയ്തു (അന്നത്തെ വൈസ്രോയിയായിരുന്നു വില്ലിങ്ടണ്‍ പ്രഭു). 1934 ഒക്ടോബറില്‍ നടന്ന ബി.സി.സി.ഐ-യുടെ ഒരു സമ്മേളനം വില്ലിങ്ടണ്‍ ട്രോഫിയെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ആദ്യ ജേതാക്കളായ ബോംബേയ്ക്കു സമ്മാനിക്കപ്പെട്ടതു ഭൂപീന്ദര്‍ സിങ്ങിന്റെ രഞ്ജി ട്രോഫിയായിരുന്നു.

ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ രഞ്ജി ട്രോഫി ബോംബെയില്‍ നടന്നിരുന്ന പെന്റാഒഗുലര്‍ മത്സരത്തിന്റെ നിഴലിലാണു കഴിഞ്ഞത്. പ്രാധാന്യത്തിലും കാണികളുടെ എണ്ണത്തിലും പെന്റാഒഗുലര്‍ വളരെ മുമ്പിലായിരുന്നു. 1945-46-ല് പെന്റാഒഗുലര്‍ നിര്‍ത്തിവയ്ക്കപ്പെട്ട ശേഷമാണു രഞ്ജി ട്രോഫിയ്ക്കു ഇന്നത്തെ പ്രാധാന്യം കൈവന്നത്. ലോകമഹായുദ്ധകാലത്തു ഇന്ത്യയൊഴിച്ചു മറ്റെല്ലാ രാജ്യങ്ങളിലും ആഭ്യന്തര ക്രിക്കറ്റ് തടസ്സപ്പെട്ടു. 1939-40 മുതലുള്ള പത്തോളം വര്‍ഷങ്ങള്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റിങ്ങിന്റെ സുവര്‍ണകാലമായി കണക്കാക്കപ്പെടുന്നു. ബാറ്റിങ്ങിനു അനുകൂലമായ വിക്കറ്റുകളും, വിജയ് മെര്‍ച്ചന്റിനേയും വിജയ് ഹസാരെയെയും പോലെയുള്ള അങ്ങേയറ്റം ക്ഷമാശീലരായ ബാറ്റ്‌സ്മാന്മാരുടെ ഉദയവും, ആഭ്യന്തര ക്രിക്കററ്റിലെ ചില നിയമങ്ങളുമെല്ലാം കൂറ്റന്‍ സ്‌കോറുകള്‍ക്കു വഴി തെളിച്ചു. ഇന്നും നിലനില്‍ക്കുന്ന പല ബാറ്റിങ്ങ് റെക്കോര്‍ഡുകളും ഈ കാലത്താണു സ്ഥാപിക്കപ്പെട്ടത്.

നാല്പതുകളുടെ അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളില്‍ വലിയ മാറ്റങ്ങള്‍ വന്നു. തങ്ങളുടെ പതിനാലു വര്‍ഷങ്ങളില്‍ പത്തു ഫൈനല്‍ കളിച്ച ഹോള്‍ക്കാറും മറ്റു പല നാട്ടുരാജ്യങ്ങളും പ്രവിശ്യകളും അപ്രത്യക്ഷമായി. സിന്ധ് പോലെയുള്ള ചിലവ പാക്കിസ്ഥന്റെ ഭാഗമായി. 1957-ഓടെ ഇന്നു കാണുന്ന ടീമുകള്‍ മിക്കവാറും നിലവില്‍ വന്നു. ഇക്കാലം വരെ പശ്ചിമമേഖലയില്‍ നിന്നുള്ള ടീമുകളാണു മേധാവിത്വം പുലറ്ത്തിയിരുന്നതു. 1958-59-ല്‍ നിന്നു തുടര്‍ച്ചയായി പതിനഞ്ചു വര്‍ഷം ബോംബെ കിരീടം നേടി. ഇന്ത്യയുടെ ടീമില്‍ നാലും അഞ്ചും ബോംബെ കളിക്കാര്‍ ഉണ്ടാവുക സാധാരണമായിരുന്നു. പലപ്പോഴും, ഇവര്‍ ദേശീയ ടീമിനു വേണ്ടി കളിക്കുന്ന തിരക്കിലായിരിക്കുമ്പോള്‍, രണ്ടാം നിര കളിക്കാരെ ഉപയോഗിച്ചാണു ബോംബെ തങ്ങളുടെ വിജയശൃംഖല പണിതത് എന്നതാണു ഇതിലെ വിസ്മയകരമായ കാര്യം.

അറുപതുകളുടെ അന്ത്യത്തോടെ കാറ്റു മാറി വീശിത്തുടങ്ങി. ചന്ദ്രശേഖര്‍, പ്രസന്ന, വിശ്വനാഥ് തുടങ്ങിയ പ്രമുഖ കളിക്കാരടങ്ങിയ കര്‍ണാടകയാണു ബോംബെയ്ക്കു ആദ്യം ഭീഷണി ഉയര്‍ത്തിയതു. എഴുപതുകളുടെ മധ്യത്തില്‍ വടക്കു ഡല്‍ഹിയും ശക്തമായ ഒരു കൂട്ടുകെട്ടിനെ സംഘടിപ്പിച്ചു. 1973-74ലെ സെമിയില്‍ കര്‍ണാടക ബോംബെയുടെ വിജയങ്ങളുടെ പരമ്പരയ്ക്കു അന്ത്യം വരുത്തി. 1985-86 വരെയുള്ള പതിമൂന്നു വര്‍ഷങ്ങളില്‍ ഡെല്‍ഹി നാലും കര്‍ണാടക മൂന്നും ബോംബെ ആറും തവണ ജേതാക്കളായി. ഏകദിനക്രിക്കറ്റിന് പെട്ടെന്നുണ്ടായ പ്രചാരവും 1983-ലെ ലോകകപ്പ് വിജയവും ടെലിവിഷന്‍ സാധാരണമായതുമെല്ലാം ക്രിക്കറ്റ് ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളിലേക്കും പടരാന്‍ കാരണമായി.

അതോടെ മുന്‍പു രണ്ടാം നിരയിലിരുന്ന ടീമുകള്‍ മുന്നോട്ടു വരാന്‍ തുടങ്ങി. 2006-07-നു മുന്‍പുള്ള പത്തു വര്‍ഷങ്ങളില്‍ പതിനൊന്നു വ്യതസ്ത ടീമുകള്‍ ഫൈനല്‍ കളിച്ചു. ബറോഡ, റെയില്വേസ്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ”ചെറിയ” ടീമുകള്‍ ജേതാക്കളാവുകയും ചെയ്തു. 2007 ഫെബ്രുവരിയില്‍ നടന്ന എഴുപത്തി മൂന്നാമത് രഞ്ജി ട്രോഫിയുടെ ഫൈനലില്‍ മുംബൈ (പഴയ ബോംബെ) തങ്ങളുടെ മുപ്പത്തിയേഴാം കിരീടം നേടി.

1934-35-ല്‍ നടന്ന ആദ്യ മത്സരപരമ്പരയില്‍ പതിനഞ്ചു ടീമുകള്‍ പങ്കെടൂത്തു. നോക്കൗട്ട് അടിസ്ഥാനത്തിലാണു മത്സരങ്ങള്‍ നടന്നത്. ആദ്യ കാലങ്ങളില്‍ ടീമുകളെ കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നു നാലു മേഖലകളായി തിരിച്ച്, ഓരോ മേഖലകളിലേയും ജേതാക്കള്‍ സെമിഫൈനലില്‍ കളിക്കുന്ന രീതിയാണു ഉപയോഗിച്ചത്. [4] അല്പകാലം അവസാന മത്സരങ്ങള്‍ ഒരാള്‍ വിജയിക്കുന്നതു വരെ (”സമയ ബന്ധിതമല്ലാത്ത”) ആയിരുന്നെങ്കിലും 1949-50 മുതല്‍ എല്ലാ മത്സരങ്ങളും സമയബന്ധിതമാക്കി. മധ്യമേഖലയെക്കൂടി ഉള്‍പ്പെടുത്തി 1952-53ല്‍ പുനക്രമീകരണം ചെയ്തു. 1957-58ല്‍ പ്രാദേശിക മത്സരങ്ങള്‍ നോക്കൗട്ടിനു പകരം ലീഗ് ആക്കി. ഓരോ മേഖലയില്‍ നിന്നും ഒരു ടീമാണു നോക്കൌട്ടിലേക്കു കടന്നിരുന്നതു. 1970-71 മുതല്‍ ഇതു രണ്ടും 1992-93ല്‍ മൂന്നും ആയി. 1996-97ല്‍ രണ്ടാം റൗണ്ടിലേയും ആദ്യ മത്സരങ്ങള്‍ ലീഗ് ആക്കി.

ആരംഭകാലത്ത് ടീമുകള് നാട്ടുരാജ്യങ്ങളേയും ബ്രിട്ടിഷ് പ്രവിശ്യകളേയുമാണു പ്രതിനിധീകരിചിരുന്നത്. സ്വാതന്ത്ര്യത്തിനും സംസ്ഥാനങ്ങളുടെ രൂപവത്കരണത്തിനും ശേഷം ഇതു മിക്കവാറും മാറിയെങ്കിലും ബോംബെ, ഹൈദ്രാബാദ്, സൗരാഷ്ട്ര തുടങ്ങിയ ടീമുകളില്‍ ഇപ്പോളും പഴയ സ്വാധീനം കാണാം. അതുപോലെതന്നെ സംസ്ഥാനങ്ങളുമായോ, പട്ടണങ്ങളുമായോ ബന്ധമില്ലാത്ത റെയില്‍വേസ്, സര്‍വ്വീസസ് എന്നീ ടീമുകളും മത്സരിക്കുന്നുണ്ട്.

CONTENT HIGH LIGHTS; When Kerala makes history in cricket: Will Kerala beat Vidarbha in the final?; Then that too will be history; What is the history of Ranji Trophy?