പാചകം
മാംസങ്ങൾ (Chicken, Mutton, Beef, Pork) ഉയർന്ന ചൂടിൽ പാകം ചെയ്യുമ്പോൾ, മാംസങ്ങളിലെ മാംസ്യം (Protein) Heterocyclic Amines (HCA) എന്ന മാരക വിഷവസ്തുവായി മാറും. Heterocyclic Amines അർബ്ബുദരോഗകാരിയാണ് (Carcinogenic). അതുകൊണ്ടാണ് പണ്ട് കാലങ്ങളിൽ നമ്മുടെ വീടുകളിൽ കൽച്ചട്ടികളിൽ മാംസം കറി വച്ചു മാത്രം കഴിച്ചിരുന്നത്. 100 ഡിഗ്രി സെന്റിഗ്രേഡ് ൽ വെള്ളം തിളക്കും. മാംസത്തിന്റെ ചൂട് 100 ഡിഗ്രി കടക്കില്ല. ഇന്ന് എണ്ണയിലും, ബോർമ്മയിലും, അവ്ൻ ലും നേരിട്ട് തീയിലും മറ്റും വേവിക്കുമ്പോൾ ചൂട് 300 ഡിഗ്രിയോ അതിൽക്കൂടുതലോ ആയിരിക്കും. അപകടസാധ്യത അത്യധികം അധികരിക്കും എന്ന് സാരം. ജനിതകസാധ്യതകൾ പേറുന്നവർക്ക് ഇത്തരം ജീവിതശൈലി കൂടി കൂട്ടിനെത്തുമ്പോൾ അറുപതുവയസ്സിൽ വന്നേക്കാവുന്ന ഒരു Cancer 30 വയസ്സിൽത്തന്നെ വന്നെന്ന് വരാം.
പാചകത്തിൽ ഉപയോഗിക്കുന്ന മല്ലി, മാംസത്തിലെ Amino Acids ന്റെ അമിതമായ ചൂടുകൊണ്ടുണ്ടാകുന്ന ഈ ഘടനാമാറ്റം, Heterocyclic Amines ആയി പരിണമിക്കുന്നത്, തടയാൻ കെൽപ്പുള്ള ഒരു Seed ആണ്. മല്ലി അരച്ച് ചേർക്കുന്നതിനും, മല്ലിയിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നതിനും രാത്രിയിൽ മല്ലിയിട്ടുവച്ച വെള്ളം രാവിലെ കണ്ണിൽ തളിക്കുന്നതിനുമൊക്കെ കാരണങ്ങൾ ഉണ്ട് എന്നറിഞ്ഞാലും. ഒരുതരം മണ്ണിന്റെ മണവും രുചിയുമുള്ള ഈ ഇത്തിരിക്കുഞ്ഞൻ ‘അരപ്പുകളുടെ’ അവിഭാജ്യഘടകമായതിന്റെ പുറകിലും മുന്നിലും പല കാരണങ്ങൾ ഉണ്ട്.
ദഹനം
ചെറുകുടലിൽ, പ്രോടീനുകളെ ദഹിപ്പിക്കാൻ പാന്ക്രീയാസ് ഉത്പാദിപ്പിപ്പിച്ചെത്തിക്കുന്ന ട്രൈപ്‌സിന് എന്ന ദഹനരസത്തിന്റെ (Digestive Enzyme) ഉത്പാദനവും വിതരണവും ഗുണപരമായി നിയന്ത്രിച്ച് മാംസാഹാരങ്ങളുടെ ദഹനം കൂടുതൽ ഫലപ്രദമാക്കാൻ മല്ലി സഹായിക്കും. മാംസങ്ങൾ ദഹിപ്പിക്കാനാവശ്യമായ Bile Acids ന്റെ ഉത്പാദനം കൂട്ടാൻ കരളിനെ (Liver) പ്രചോദിപ്പിക്കാൻ മല്ലിക്കാവും. ദഹനത്തിനും ദഹിച്ചത് ആഗിരണം ചെയ്യാനും, ഉദരസ്തംഭനവും വായുകോപവും ഇല്ലാതെയാക്കാനും മല്ലി സഹായിക്കും. മല്ലി അരച്ചും പൊടിച്ചും ചേർക്കുന്നത് വെറുതെയല്ല തന്നെ.
പ്രേമേഹം
Pancreas ലെ Insulin ഉത്പാദകരായ Beta Cells നെ പ്രചോദിപ്പിക്കാനും അതുവഴി രക്തത്തിലെ Glucose ഉയരാതെ നിർത്താനും മല്ലി സഹായിക്കും. Type 2 Diabetes എന്ന പ്രമേഹരോഗാവസ്‌ഥയിൽ വലിയൊരു സഹായമാണിത്, വരാതിരിക്കാനും ഇനി അഥവാ വന്നുപെട്ടാൽ അധികരിക്കാതിരിക്കാനും മല്ലി സഹായിക്കും. പ്രമേഹവും ഹൃദ്രോഗങ്ങളും അടങ്ങുന്ന Metabolic Syndrome ൽ മല്ലി ഗുണം ചെയ്യും.