ഇപ്പോഴത്തെ യുവത, അതായത് 15 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള ചെറുപ്പക്കാരായ ന്യൂജെന്‍ ഉപയോഗിക്കുന്ന ലഹരി എന്തൊക്കെയാണെന്ന് ആര്‍ക്കെങ്കിലും കണ്ടെത്താനായിട്ടുണ്ടോ. വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖറിന്റെ മകനും കൂട്ടുകാരും ലഹരി മരുന്നുമായി ഇക്കഴിഞ്ഞ ദിവസം പിടിക്കപ്പെട്ടും. മകന്‍ നിയമത്തിനു മുന്നില്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നു പറഞ്ഞ രാഷ്ട്രീയക്കാരനെയാണ് കേരളം വിഷ്ണുപുരം ചന്ദ്രശേഖരനിലൂടെ കണ്ടത്. എന്നാല്‍, കായംകുളം എം.എല്‍.എ പ്രതിഭാ ഹരിയുടെ മകനെ ലഹരിമരുന്നുമായി എക്‌സൈസ് പിടിച്ചിരുന്നു. ആ കേസില്‍ അവരെടുത്ത നിലപാടും, അതിനെ ന്യായീകരിക്കാന്‍ പറഞ്ഞ കഥകളുമെല്ലാം കേരള സമൂഹത്തിലുണ്ട്.
ഈ സാഹചര്യത്തിലാണ് ലഹരികളെ കുറിച്ച്, ആദുനിക ലോകത്തെ ന്യൂജെന്‍ ലഹരിയെ കുറിച്ച് അറിയേണ്ടതുണ്ട് എന്ന് മനസ്സിലാക്കേണ്ടത്. അറിയിച്ചാല്‍ 20 മിനിട്ടിനുള്ളില്‍ ലഹരി എത്തിക്കുന്ന റാക്കറ്റ് തിരുവനന്തപുരം ജില്ലയില്‍ സജീവമാണെന്ന വെളിപ്പെടുത്തല്‍ നടത്തിയാണ് വിഷണുപുരം ചന്ദ്രശേഖര്‍ എന്ന രാഷ്ട്രീയക്കാരന്‍ പോലീസിനെയും എക്‌സൈസിനെയും ഞെട്ടിച്ചിരിക്കുന്നത്. കുറച്ചു ദിവസം മുമ്പ് ഗുണ്ടാ നേതാവ് ഓംപ്രകാശിനെ മയക്കുമരുന്ന് വില്‍പ്പന നടത്താന്‍ എറണാകുളത്ത് പോയെന്ന കേസില്‍ എക്‌സൈസും പോലീസും ചോദ്യം ചെയ്തിരുന്നു. ഒരു സിനിമാ നടിയും, നടനും ഓംപ്രകാശിനെ കാണാന്‍ ഹോട്ടലില്‍ പോയതും വിവാദമായി.
എന്നാല്‍ അവിടെ ഡ്രഗ് ഉപയോഗിച്ചതിനു തെളിവോ, ഓംപ്രകാശ് മയക്കുമരുന്ന് വില്‍ക്കാന്‍ പോയതെന്നതിന്റെ തെളിവോ കിട്ടിയില്ല. പക്ഷെ, ബോള്‍ഗാടച്ടി പാലസില്‍ നടന്ന ഡി.ജെ പാര്‍ട്ടിയും, മെഗാ ഷോയുമെല്ലാം ഡ്രഗില്‍ മുങ്ങിയതായിരുന്നുവെന്ന് പിന്നീട് മൊബൈല്‍ മോഷണ കേസിനു പിന്നാലെ തെളിഞ്ഞു. ഇങ്ങനെ കേരളത്തിന്റെ മുക്കിലും മൂലയിലും മയക്കുമരുന്നു കേസുകളും, തെളിവില്ലാത്ത കേസുകളുമൊക്കെ നിരന്തരം വരുന്നുണ്ട്. അതായത്, കേരളത്തിലെ ചെറുപ്പക്കാര്‍ സ്വയം മറന്ന് ജീവിക്കാന്‍ മയക്കു മരുന്നിന്റെ പിടിയിലായിക്കഴിഞ്ഞു എന്നാണ്. നാളേകളെ കുറിച്ച് ചിന്തിക്കാത്ത യുവത, ഇന്ന് എന്തായിരിക്കണം എന്നു മാത്രമാണ് ചിന്ത. ഇന്നതെ പകലും രാവും കഴിഞ്ഞാല്‍ എന്തായാലും പ്രശ്‌നമല്ലെന്ന് ചിന്തിച്ചാണ് മയക്കുമരുന്ന് ഉപയോഗത്തില്‍ വീഴുന്നത്.
മദ്യത്തിലും, മയക്കു മരുന്നിലും സര്‍ക്കാരിന്റെ സമീപനവും, ഇടപെടലുമൊക്കെ, വ്യാപനത്തിന് വേഗമേറ്റിയിട്ടുണ്ട്. പിടിക്കുന്തോറും, നിറയുന്നതായി മാറിയിരിക്കുയാണ് മയക്കുമരുന്ന് മാഫിയയുടെ ഇടപെടല്‍. ഇതില്‍ പ്രധാനിയാണ് എം.ഡി.എം.എ എന്ന മയക്കു മരുന്ന്. ക്രിസ്റ്റല്‍ രൂപത്തിലുള്ള MDMA (മെത്തലിന്‍ ഡയോക്‌സിന്‍ മെത്താ ഫെറ്റാമിന്‍) യുവാക്കള്‍ക്കിടയില്‍ ഐസ്‌മെത്ത്, ക്രിസ്റ്റല്‍, സ്പീഡ്, കല്ല്‌പൊടി, കല്‍ക്കണ്ടം, ഷാബു, ഗ്ലാസ്സ്, ഷാര്‍ഡ് തുടങ്ങിയ ഓമനപ്പേരുകളിലാണ് അറിയപ്പെടുന്നത്. പ്രധാനമായും മെത്രോ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വലിയ ഹോട്ടലുകളിലും മാളുകളിലും നടക്കുന്ന ഡി.ജെ.ല പാര്‍ട്ടികളിലാണ് ഈ പാര്‍ട്ടി ഡ്രഗ് ഉഫയോഗിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ വില ലക്ഷങ്ങളാണ്. അതേസമയം, രാജ്യാന്തര വിപണിയില്‍ കോടികള്‍ മറിയും ഇതിന്റെ മതിപ്പുവില. ലഹരി വസ്തുക്കള്‍ സ്ഥാരമായി ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാര്‍ത്ഥമാണ് ഐസ്‌മെത്ത്. ഉപയോഗിച്ചു തുടങ്ങിയാല്‍ മറ്റ് ലഹരി വസ്തുക്കളേക്കാള്‍ പതിന്‍മടങ്ങ് അപകടകാരിയാണ് ഐമെത്ത്. അതിവേഗം നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതു കൊണ്ടാണ് സ്പീഡ് എന്ന പേര് ഇതിന് ലഹരിക്കാര്‍ നല്‍കിയിരിക്കുന്നത്. ക്രിസ്റ്റല്‍ മെത്തിന് കയ്‌പ്പേറിയ രുചിയാണുള്ളത്. വെള്ളത്തില്‍ വേഗം അലിഞ്ഞു ചേരും. എന്നാല്‍, തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകര്‍ക്കുന്ന അവസ്ഥയിലേക്കെത്തിക്കും ഈ മാരക ലഹരി.
ശരീരത്തിന്റെ താപനിലയും, രക്ത സമ്മര്‍ദ്ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്‌ട്രോക്കിനു വരെ കാരണമായേക്കാം ഇതിന്റെ ഉപയോഗം. മെത്ത് മൂക്കിലൂടെ ഉപയോഗിക്കുന്നത്, ശ്വാസകോശത്തെ ദോഷമായി ബാധിക്കും. അമിത ഉപയോഗം ചിലരെ അക്രമാസക്തരാക്കുകയും ചെയ്യും. പണ്ടു കാലത്ത് ചൈനയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നണ് മെത്ത് നിര്‍മ്മിക്കാനുപയോഗിക്കുന്ന എഫ്രഡിന്‍. അവിടെ പാരമ്പര്യ മരുന്നുകളിലും ഒഴിച്ചു കൂട്ടാനാവാത്ത വസ്തുവായിരുന്നു ഇത്. എഫെഡ്രാ സിനിക്ക എന്ന ചെടിയില്‍ നിന്നാണ് എഫ്രഡിന്‍ ഉത്പാദിപ്പിക്കുന്നത്. ചൈനയിലും മംഗോളിയയിലുമെല്ലാം ഈ ചെടി ധാരാളം കാണ്ടുവരുന്നുണ്ട്. ഈ ചെടിയില്‍ നിന്നുള്ള എഫ്രഡിന്‍ കായിക താരങ്ങള്‍ ഉത്തേജന മരുന്നായി ഉപയോഗിച്ചിരുന്നു. ഇതോടെ കടുത്ത നിയന്ത്രണവും വന്നു.
അവിടെയൊക്കെ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ചെടിയുടെ ഉത്പ്പാദനവും ഉപയോഗവുമെല്ലാം. ഇന്ത്യയില്‍ പക്ഷെ, ചെടിയില്‍ നിന്നല്ലാതെ വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. കൊച്ചിയില്‍ നിന്നുള്‍പ്പെടെ എഫ്രഡിന്‍ കേരളത്തില്‍ പലയിടത്തു നിന്നും പിടിച്ചെടുത്തിട്ടുമുണ്ട്. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നായ ക്രിസ്റ്റല്‍ മെത്ത് MDMAക്ക് കേരളത്തിലെ നഗരപ്രദേശങ്ങളില്‍ തന്നെ വ്യാപക ആവശ്യക്കാരുണ്ടെന്നാണ് എക്‌സൈസ് വകുപ്പ് പറയുന്നത്. മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതില്‍ സ്ത്രീകളും, യുവാക്കളും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഉള്ളവരുണ്ട്. ഡി.ജെ പാര്‍ട്ടികളിലെത്തുന്ന പെണ്‍കുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനം ഉപയോഗിക്കുന്നതിനാലാണ് ഇതിന് പാര്‍ട്ടി ഡ്രഗ് എന്ന പേര് വന്നത്.
മണവും രുചിയുമില്ലാത്ത ഇത് ചിലപ്പോള്‍ ജ്യൂസില്‍ കലക്കി നല്‍കിയണ് മയക്കുന്നത്. ഹാപ്പിനസ് പില്‍സ്(ആനന്ദ ഗുളിക) പീപി എന്നിങ്ങനെയും ഇത് അറിയപ്പെടുന്നുണ്ട്. ബംഗളൂരുവില്‍ ഇവ നിര്‍മ്മിക്കുന്ന സ്ഥലങ്ങളുണ്ട്. നൈജീരിയന്‍ സംഘമാണ് ഇതിനു പിന്നിലെന്നാണ് വിവിധ സംസ്ഥാന പോലീസുകള്‍ നല്‍കുന്ന സൂചന. ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങളും, ചില മാളുകളും കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വില്‍ക്കുന്നതായും പോലീസ് ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാലത്ത് രഹസ്യ കേന്ദ്രങ്ങളിലായിരുന്നു ഇതിന്റെ ഉപയോഗം. പുകയായി വലിച്ചും, കുത്തിവച്ചും ഗ്ലാസ്സ് പാത്രങ്ങളില്‍ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉഫയോഗിക്കുന്നത്. ആദ്യ ഉഫയോഗത്തില്‍ തന്നെ ഒരാളെ അടിമയാക്കാന്‍ ശേഷിയുള്ള ഇത്തരം ലഹരി പദാര്‍ത്ഥങ്ങള്‍ തമാശയായി ഒരിക്കല്‍പ്പോലും ഉപയോഗിച്ചു നോക്കരുതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഒരുഗ്രാം ശരീരത്തില്‍ എത്തിയാല്‍ 12 മണിക്കൂര്‍ മുതല്‍ 16 മണിക്കൂര്‍ വരെ അതിന്റെ ലഹരി നില്‍ക്കും. ലൈംഗികാസക്തി ഉയര്‍ത്താന്‍ സ്ത്രീകള്‍ ഈ ലഹരി മരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ ഉദ്ധാരണ ശേഷി വിര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനും, നാണം മറയ്ക്കാനും, എന്തും ചെയ്യാനുമുള്ള ധൈര്യം കിട്ടാനും ഐസ് മെത്ത് ഉപയോഗിക്കുന്നു. മണിക്കൂറുകളോളം ക്ഷീണമില്ലാതെ ഡാന്‍സ് ചെയ്യാനും ഇഇതിന്റെ ഉപയോഗം കൊണ്ട് സാധിക്കും. അതിയായ ആഹ്ലാദവും ചെയ്യുന്ന പ്രവ#ത്തികള്‍ വീണ്ടും വീണ്ടും ചെയ്യുന്നതിനുള്ള തോന്നലുണ്ടാകും. ഗുണ്ടാസംഘങ്ങള്‍ ദുരുപയോഗിക്കുന്ന മാനസിക രോഗത്തിനുള്ള മരുന്നിനേക്കാള്‍ കൊടും മാരകമാണ് ഇവ. ഇവരുയെട ഉപയോഗം വൃക്കയെയും ഹൃദയത്തേയും ബാധിക്കുമെന്നും ചിലപ്പോള്‍ മരണം വരെ സംഭവിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
വായിലൂടെയും മൂക്കിലൂടെയും ഇഞ്ചക്ഷനായും ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ട്. പൊടിച്ച ശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ ലൈറ്ററോ തീപ്പെടട്ടിയോ ഉഫയോഗിച്ച് ചൂടാക്കി ഗ്രവരൂപത്തിലാക്കിയ ശേഷം കുത്തിവെയ്ക്കുന്നതാണ് സാധാരണ രീതി. മെത്ത് പൗഡര്‍ മൂക്കില്‍ വലിക്കുക, സിഗരറ്റിനൊപ്പം ചേര്‍ത്ത് വലിക്കുക, മെത്ത് അടങ്ങിയ ലായനി കുത്തിവെയ്ക്കുക തുടങ്ങിയ രീതിയിലാണ് ഇതിന്റെ ഉപയോഗം. അകത്തു ചെന്നാല്‍, അരമണിക്കൂറിനകം നാഡീ വ്യവസ്ഥയെ ബാദിക്കും. എട്ടുമണിക്കൂര്‍ വരെ ലഹരി നീളും. ശ്രീലങ്കയില്‍ LTTEക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാന മാര്‍ഗമാണ് ഇതിന്റെ കടത്ത്. മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മ്മിച്ച് അവിടെ നിന്ന് കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കുകയും അവിടെ നിന്ന് അഭയാര്‍ത്ഥികള്‍ വഴി ബോട്ട് മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങലില്‍ എത്തിക്കും.
അവിടെ നിന്ന് മുംബൈ,ഗോവ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ രാജ്യത്തിന്റെ പലഭാഗത്തേക്കും ഏജന്റുമാര്‍ മുഖാന്തിരം എത്തിക്കും. മനുഷ്യ നിര്‍മ്മിതമായ മെറ്റാംഫെറ്റാമൈന്‍ പ്രധാനമായും ഒരു വിനോദ ഡ്രഗാണ്. ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍, അമിത വണ്ണം എന്നിവയ്ക്കുള്ള ചിക്തിസയ്ക്കാണ് ഇത് ഉപയോഗിക്കുന്നത്. മെത്താഫെറ്റാമൈന്‍ പൊടി അല്ലെങ്കില്‍ ക്രിസ്റ്റര്‍ രൂപത്തിലാകാം. വളരെ വേഗത്തില്‍ അഡിക്ഷന്‍ സൃഷ്ടിക്കുന്ന മയക്കുമരുന്നാണ് മെത്താംഫെറ്റാമൈന്‍. ശരീരത്തിലെ കേന്ദ്ര നീഡീ വ്യൂഹത്തെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. മെത്താംഫെറ്റാമൈന്‍ ശരീരത്തില്‍ എത്തുന്നതോടെ കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരുന്നു. എന്നാല്‍, തുടര്‍ച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും.
ആളുകള്‍ ഇതിന് അടിമകളാകുമ്പോള്‍ അവര്‍ക്ക് പിന്‍വലിയല്‍ ലക്ഷണങ്ങളും ഉണ്ടാകും. അതായത്, ്‌യക്കുമരുന്ന് ഇല്ലാത്തപ്പോള്‍ അവര്‍ക്ക് ക്ഷീണവും, അല്ലെങ്കില്‍ വിശപ്പും അനുഭവപ്പെടും. മെത്ത് എടുക്കാതെ അവര്‍ക്ക് പിന്നീട് സുഖം അനുഭവിക്കാന്‍ കഴിയില്ല. മാത്രമല്ല, മെത്ത് അമിതമായി കഴിക്കുന്നത് ഒരു വ്യക്തിയെ വളരെ വേഗം രോഗിയാക്കും. ഒരു മെത്ത് അടിമയുടെ ആയുസ്സ് 5 മുതല്‍ 10 വര്‍ഷം വരെ മാത്രമായിരിക്കും എന്നാണ് വിദഗ്ധ്ധര്‍ പറയുന്നത്. അതായത് കേരളത്തിലെ ന്യൂജെന്‍ തലമുറയുടെ ആയുര്‍ ദൈര്‍ഘ്യം കുറഞ്ഞു വരുന്നു എന്നര്‍ത്ഥം. സമീപ ഭായില്‍ ഉണ്ടായിട്ടുള്ള ബൈക്ക് അപകടങ്ങളില്‍ മരണപ്പെട്ടവര്‍, കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളവര്‍,
പിടിച്ചു പറിക്കാര്‍, കുടുംബത്തിലുണ്ടായിട്ടുള്ള ക്രൈം, കാമുകിയെ, സഹോദരിയെ, സഹോദരനെ, കൂട്ടുകാരനെ അങ്ങനെ കൊലപ്പെടുത്തിയിട്ടുള്ള കേസുകളില്‍പ്പെട്ട പ്രതികളെ നോക്കിയാല്‍ മനസ്സിലാകും ഇത്. കൗമാരക്കാരും, യൗവ്വനക്കാരുടെയും കൂട്ടമായിരിക്കും ഇതിനു മുമ്പിലുള്ളത്. മയക്കുമരുന്നിന് അടിമയായ യുവാക്കള്‍ റോഡുകളില്‍ മരിക്കുന്നത് പതിവായിക്കഴിഞ്ഞു. അവര്‍ക്ക് എവിടെ നിന്നുമാണ് ഈ മയക്കുമരുന്നുകള്‍ യഥേഷ്ടം ലഭിക്കുന്നത്. ആരാണ് ഇതിന്റെ കട്ടവടക്കാര്‍. ആരാണ് ഇതിന് പണം മുടക്കുന്നത്. ഏജന്റുമാരാകുന്നതാര്. ഇങ്ങനെ വലിയൊരു ശ്രിംഘലയെ തന്നെ പുറത്തു കൊണ്ടേ വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
CONTENT HIGH LIGHTS; Stone, speed, crystal, glass, shard will seduce the youth: the crocodile’s name is intoxicating in many ways; Do you know what MDMA is?; It’s time for society to get ready to shut down the drug cartels