Pathanamthitta

ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ഒട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു – road accident

അടൂര്‍ എം.സി. റോഡില്‍ ഏനാത്ത് പെട്രോള്‍ പമ്പിന് സമീപം ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പുതുശ്ശേരി ഭാഗം തട്ടപ്പാറ വിളയില്‍ സന്തോഷ് ആണ് മരിച്ചത്. ഏനാത്ത് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.

ഏനാത്ത് ഭാഗത്ത് നിന്നും പുതുശ്ശേരി ഭാഗത്തേക്ക് വന്ന ഓട്ടോയും അടൂര്‍ ഭാഗത്തു നിന്നും ഏനാത്ത് ഭാഗത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചശേഷം റോഡരികില്‍ കിടന്നിരുന്ന കാറിലും ഇടിച്ചിരുന്നു.

STORY HIGHLIGHT: road accident