Pathanamthitta

കുളിക്കുന്നതിനിടെ അച്ചന്‍കോവിലാറ്റില്‍ കാല്‍വഴുതിവീണ് ജൂവലറി ഉടമ മരിച്ചു – man death falling in achankovil river

തുണി കഴുകിയ ശേഷം കുളിക്കുന്നതിനിടെ മുരുകന്‍ ആറ്റിലേക്ക് വീണുപോയി

കുളിക്കുന്നതിനിടെ കാല്‍വഴുതി അച്ചന്‍കോവിലാറ്റില്‍ വീണ് ജൂവലറി ഉടമ മരിച്ചു. പത്തനംതിട്ട നഗരത്തിലെ ഉഷ ജൂവലറി ഉടമ താഴെവെട്ടിപ്രം അശോക ഭവനില്‍ ജെ. മുരുകന്‍ ആണ് മരിച്ചത്. അഗ്നിരക്ഷാസേന എത്തി കരയ്‌ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ രജനിയുമൊത്ത് തുണി കഴുകുന്നതിനായി എത്തിയതായിരുന്നു മുരുകന്‍. വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന സ്ത്രീയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തുണി കഴുകിയ ശേഷം കുളിക്കുന്നതിനിടെ മുരുകന്‍ ആറ്റിലേക്ക് വീണുപോയി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

STORY HIGHLIGHT: man death falling in achankovil river